അൽ ഹിലാൽ ഹോസ്പിറ്റൽ മദർ ആൻഡ് ചൈൽഡ് യൂണിറ്റ് മദേഴ്സ് കേക്ക് മിക്സിങ് സീസൺ 2 സംഘടിപ്പിക്കുന്നു.
ബഹ്റൈനിലെ ആതുരസേവനരംഗത്ത് മികച്ച സേവനങ്ങൾ നൽകിവരുന്ന അൽഹിലാൽ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെൻറർ ക്രിസ്തുമസിനോടനുബന്ധിച്ച് മദേഴ്സ് കേക്ക് മിക്സിങ് സീസൺ 2 സംഘടിപ്പിക്കുന്നു. ഹോസ്പിറ്റലിലെ മദർ ആൻഡ് ചൈൽഡ് യൂണിറ്റാണ് പരിപാടി നടത്തുന്നത്. ഡിസംബർ 6 വൈകുന്നേരം 5 മണി മുതൽ രാംലീ മാളിലെ രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഫുഡ് കോർട്ടിലാണ് പരിപാടി സംഘടിപ്പിക്കുക. ഗർഭിണികളായ എല്ലാ സ്ത്രീകളെയും കേക്ക് മിക്സിങ് സെറിമണിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അൽ ഹിലാൽ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് 50 ദിനാറിന്റെ […]