പിണറായി – സതീശൻ ചൂടേറിയ സംവാദം ‘മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്; സമയത്ത്’എന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിൽ സംവാദത്തിനു തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പറഞ്ഞിരുന്നു. വി.ഡി. സതീശന്റെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. സംവാദത്തിനു മുഖ്യമന്ത്രിയെ വി.ഡി. സതീശൻ വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായാണ് സംവാദത്തിനു തയാറാണെന്ന് മുഖ്യമന്ത്രി […]









