സന്ദർശക വിസയിലെത്തിയ കോട്ടയം സ്വദേശിനിയെ സാമൂഹിക പ്രവർത്തകരുടെയും സുമ്മനസ്സുകളുടേയും നേതൃത്വത്തിൽ നാട്ടിലെത്തിച്ചു.
രണ്ടരമാസം മുമ്പ് ബഹ്റൈനിൽ ജോലിക്കായി വിസിറ്റിംഗ് വിസയിലെത്തിയ ഇവർക്ക് ജോബ് വിസയിലേക്ക് മാറാനുള്ള മെഡിക്കൽ ടെസ്റ്റിൽ റിജക്ട് ആകുകയും മുമ്പേ വന്ന മഞ്ഞപ്പിത്തം ഇപ്പോൾ കരളിനെ ബാധിച്ചതായി കണ്ടെത്തി. വിസതീരുന്നതിനു ഇനി കുറച്ചു ദിവസങ്ങൾ മാത്രമായ ഇവർക്ക് കൂടുതൽ ചികത്സ ആവശ്യമായതിനാൽ, നാട്ടിലേക്ക് പോകുവാൻ സാമ്പത്തികമായി പ്രയസപ്പെടുന്നെന്നു അറിയിച്ചതനുസരിച്ച്, ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും (BKSF) കോട്ടയം ജില്ല പ്രവാസി കൂട്ടായ്മയും ചേർന്ന് യാത്രാടിക്കറ്റും ഗൾഫ് കിറ്റും നൽകി. ഇന്നലെ വൈകീട്ട് സൽമാനിയയിൽ വെച്ച് അൻവർ കണ്ണൂർ,മണിക്കുട്ടൻ, […]