Business & Strategy

ഇറാൻ ആക്രമണം അവസാനിപ്പിക്കണം :കൂടിയാലോചന മന്ത്രിതല യോഗത്തിൽ ജി സി സി രാജ്യങ്ങൾ

സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിന്റെ അധ്യക്ഷതയിൽ റിയാദിൽ നടന്ന കൂടിയാലോചന മന്ത്രിതല യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. ജോർദാൻ , യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ , കുവൈറ്റ് , ഈജിപ്ത്, സിറിയ, ലെബനൻ , തുർക്കി , പാകിസ്ഥാൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഗൾഫ് സഹകരണ കൗൺസിലിലെ അംഗരാജ്യങ്ങൾ, ജോർദാൻ അസർബൈജാൻ […]
Read More

സോൺ തർതീൽ സമാപിച്ചു : സൽമാബാദ് സെക്ടർ ജേതാക്കൾ

‘ദി ഖുർ ആനിക് ഫിസ്റ്റ ലെറ്റസ് പെർഫോം’ എന്ന ശീർഷകത്തിൽ വിശുദ്ധ ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ മനാമ സോൺ ഓൺലൈനിൽ സംഘടിപ്പിച്ച തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു.കിഡ്‌സ്, ജൂനിയർ, സെക്കൻഡറി, സീനിയർ, വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫ്‌സ് (മനഃപാഠം), കഥ പറയൽ, ഖുർആൻ ക്വിസ് തുടങ്ങിയ മത്സരങ്ങളിൽ സെക്ടറുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.തർതീലിൽ സൽമാബാദ്,സൽമാനിയ,ബുദയ്യ സെക്ടറുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി.ആർ എസ് സി മനാമ സോൺ ചെയർമാൻ അൽത്താഫ് […]
Read More

ദമ്മാം വഴിയുള്ള താൽക്കാലിക സർവീസുകളിൽ ചെന്നൈ സെക്ടറും ഉൾപ്പെടുത്തി ഗൾഫ് എയർ

ബഹ്റൈൻ്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താൽക്കാലിക സർവീസുകളിൽ ചെന്നൈ, കെയ്റോ, കാസബ്ലാങ്ക എന്നീ മൂന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ കൂടി ചേർത്തതായി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലണ്ടൻ ഹീത്രൂ, മുംബൈ, ബാങ്കോക്ക്, ഫ്രാങ്ക്ഫർട്ട്, നെയ്റോബി എന്നിവിടങ്ങളിലേക്കാണ് ഗൾഫ് എയറിൻ്റെ നിലവിലുള്ള സർവീസുകൾ . 2026 മാർച്ച് 28 വരെ സർവീസുകൾ ലഭ്യമാകുന്നതാണ് .ബഹ്റൈന്റെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ട സാഹചര്യത്തിൽ, ബഹ്റൈനിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര […]
Read More

ബഹ്റൈനിൽ ഈദ് ഉൽ ഫിത്തർ നമസ്‌കാരം രാവിലെ 6 മണിക്ക് : സുന്നി എൻഡോവ്മെന്റ് കൗൺസിൽ

ബഹ്റൈനിൽ ഈദ് ദിനത്തിൽ പ്രധാന ജാമി പള്ളികളിലും താത്കാലികമായി ജാമി പള്ളികളാക്കി മാറ്റിയ പള്ളികളിലും രാവിലെ 6 മണിക്ക് ഈദ് ഉൽ ഫിത്തർ നമസ്‌കാരം നടക്കുമെന്ന് സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ.ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫുട്ടൈസ് അൽ ഹജ്‌രി അറിയിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കാരണം പ്രധാന തുറന്ന പ്രാർത്ഥനാ മേഖലകളിൽ ഈദ് നമസ്‌കാരം നടത്താൻ കഴിയാത്തതിനെ തുടർന്നാണ് ഈ തീരുമാനം.സുന്നി എൻഡോവ്മെന്റ് കൗൺസിലിനെ പ്രതിനിധീകരിച്ച് ചെയർമാൻ, ഈദ് അൽ ഫിത്തർ ദിനത്തിൽ […]
Read More

PAPA ബഹ്‌റൈൻ ഇഫ്താർ ഫുഡ് കിറ്റ് വിതരണം നടത്തി

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA ബഹ്‌റൈൻ) എല്ലാവർഷവും സംഘടിപ്പിച്ചു വരാറുള്ള ഇഫ്താർ സംഗമത്തിന് പകരം, ഈ വർഷം ലേബർ ക്യാമ്പുകളിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, വിപുലമായ സംഗമങ്ങൾ ഒഴിവാക്കി അർഹരായവരിലേക്ക് നേരിട്ട് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഈ കാരുണ്യപ്രവർത്തി നടപ്പിലാക്കിയത്.അസ്കറിലെ പ്രമുഖ കമ്പനിയുടെ ലേബർ ക്യാമ്പിൽ മുന്നൂറിലധികം തൊഴിലാളികൾക്കാണ് ഇഫ്താർ കിറ്റുകൾ നൽകിയത്. അസോസിയേഷൻ മുൻപ് സംഘടിപ്പിച്ച ‘ബിരിയാണി ചലഞ്ചിൽ’ നിന്നുള്ള മിച്ചതുകയും വിഷ്ണു ദേവാഞ്ജനത്തിന്റെ സഹകരണവും പ്രയോജനപ്പെടുത്തിയാണ് […]
Read More

കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം കണക്കിലെടുത്തു കോഴിക്കോട് ജില്ല പ്രവാസി ഫോറം( കെ.പി.എഫ് ബഹ്റൈൻ) സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിൻ്റെ സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ സംഘടിപ്പിച്ച കെ.പി. എഫ് ൻ്റെ ഒരാഴ്ചയോളംനടന്ന രക്‌തദാന ക്യാമ്പിൽ എഴുപതോളം പേർ ഇതു വരെ പങ്കെടുത്തു. ജനറൽ സെക്രട്ടറി അരുൺപ്രകാശിന്റെയും വൈസ് പ്രസിഡണ്ട് അഖിൽ താമരശ്ശേരിയുടെയും നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിൽ രക്ഷാഷധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ,യു കെ ബാലൻ ഇന്റെർണൽ ഓഡിറ്റർ ഹരീഷ് […]
Read More

ഇറാനിയൻ ആക്രമണം:130 മിസൈലുകളും 234 ഡ്രോണുകളും നശിപ്പിച്ചതായി ബിഡിഎഫ് ജനറൽ കമാൻഡ്

ബഹ്റൈനു നേരെ ഇറാൻ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമായുള്ള മിസൈലുകളെയും ഡ്രോണുകളും , BDF ന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിടുന്നുണ്ടെന്ന് ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് അറിയിച്ചു. ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ട് പതിച്ച 130 മിസൈലുകളും 234 ഡ്രോണുകളും നശിപ്പിച്ചതായും സേന വ്യക്തമാക്കി.BDF ഉദ്യോഗസ്ഥരുടെ സേവനത്തിലും നേതൃത്വത്തിലും ജനറൽ കമാൻഡ് അഭിമാനം പ്രകടിപ്പിക്കുകയും രാജ്യത്തെ പ്രതിരോധിക്കുന്നതിൽ അവരുടെ സുസ്ഥിരമായ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.എല്ലാ പൊതുജനങ്ങളും അവരുടെ സ്വകാര്യ സുരക്ഷയ്ക്കായി പരമാവധി ജാഗ്രത പാലിക്കണമെന്ന് ജനറൽ […]
Read More

ബഹ്‌റൈനിലെ റേഡിയേഷൻ അളവ് സാധാരണവും സുരക്ഷിതവുമായി തുടരുന്നുവെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ്

ബഹ്‌റൈൻ രാജ്യത്തിനെതിരായ ഇറാനിയൻ ആക്രമണത്തെത്തുടർന്നും, മേഖലാ സംഭവവികാസങ്ങളെക്കുറിച്ചുള്ള നിരന്തരമായ വിലയിരുത്തലിന്റെ ഭാഗമായി, രാജ്യത്തിന്റെ വ്യോമാതിർത്തിയിലോ പ്രദേശിക ജലാശയങ്ങളിലോ അസാധാരണമായ റേഡിയേഷൻ അളവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എസ്‌സി‌ഇ) സ്ഥിരീകരിച്ചു. പ്രസക്തമായ ദേശീയ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച്, രാജ്യവ്യാപകമായുള്ള റേഡിയേഷൻ, പരിസ്ഥിതി സെൻസറുകൾ എന്നിവയുടെ ശൃംഖലയിലൂടെ നിരീക്ഷണ പ്രവർത്തനങ്ങൾ 24 മണിക്കൂറും നടക്കുന്നുണ്ടെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. ഏതെങ്കിലും സംഭവവികാസങ്ങൾ സമയബന്ധിതമായും കൃത്യമായും ട്രാക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് ജിസിസി അടിയന്തര മാനേജ്‌മെന്റ് സെന്ററുമായും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഉൾപ്പെടെയുള്ള […]
Read More

എമിരേറ്റ്സ് ഗിഫ്റ്റ് മാർക്കറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ബഹ്‌റൈൻനിലേ പ്രമുഖ മാർക്കറ്റ് ശൃംഖലയായ എമിറേറ്റ് ഗിഫ്റ്റ് മാർക്കറ്റ് അവരുടെ സ്റ്റാഫുകൾക്കും വിതരണക്കാർക്കും വേണ്ടി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.ബാങ്കോക്ക് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.തുടർന്ന് നടന്ന സ്റ്റാഫ് മീറ്റിങ്ങിൽ മാനേജിംഗ് ഡയറക്ടർ ഷൗക്കത്ത് അലി വൈശ്യമ്പത്ത് സ്റ്റാഫുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ബെസ്റ്റ് എംപ്ലോയിയായി തെരഞ്ഞെടുക്കപ്പെട്ട മണികണ്ഠൻനേ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. രഞ്ജിത്ത് രാധാകൃഷ്ണൻ നിയന്ത്രിച്ച ഇഫ്താർ സംഗമത്തിൽ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകൻ മുസ്തഫ സുനിൽ ബാബു റമദാൻ സന്ദേശം നൽകി. റഷീദ് ചെറുവേരി, […]
Read More

ഐ.സി.എഫ് തിലാവ 2k26: ഖുർആൻ പാരായണ മത്സരം സമാപിച്ചു

റമളാൻ വിശുദ്ധിയുടെ മാസം എന്ന ശീർഷകത്തിൽ നടന്നു വരുന്ന ഐ.സി.എഫ്. റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി മദ്റസ വിദ്യാർത്ഥികക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം ‘തിലാവ 2026 ‘ സമാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ഐസം മുഹമ്മദ് (ഹമദ് ടൗൺ ), ഒന്നാം സ്ഥാനവും ഫഹദ് ഫൈസൽ (സൽമാബാദ്) രണ്ടാം സ്ഥാനവും മുഹമ്മദ് സമീഹ് (റിഫ) മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് അൻവർ ( ഹമദ് ടൗൺ ), ഉമറുൽ ഫാറൂഖ് (റിഫ), മുഹമ്മദ് ശയാൽ […]
Read More