രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രതിഷേധ ജ്വാല തെളിയിച്ച് ഒഐസിസി ബഹ്‌റൈൻ.
മനാമ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ പ്രസിഡന്റും, വയനാട് എം. പി യുമായ രാഹുൽ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല നടത്തി. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്പിക്കാത്ത ഭരണാധികാരികൾ ആണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ ഭരണാധികാരികൾക്ക് ഒത്താശ ചെയ്യുന്ന നിയമസംവിധാനം ജനാധിപത്യമൂല്യങ്ങളെ എല്ലാം തകർക്കുന്ന നിലയിൽ ആണ് പ്രവർത്തിക്കുന്നത്. പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തി, ഏകാധിപത്യ പ്രവണതകളിലേക്ക് രാജ്യം കടന്നു പോകുന്നതായി ആരെങ്കിലും സംശയിച്ചാൽ […]









