കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ നാലിന് പുലർച്ചെ കണ്ണൂരിൽ നിന്നും; മൊത്തം 63 വിമാന സർവീസുകൾ
കരിപ്പൂർ: ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിമാർക്ക് 63 വിമാന സർവീസുകൾ. ആദ്യവിമാനം ജൂൺ നാലിനു പുറപ്പെടും. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി 63 സർവിസുകളാണ് ഇക്കുറിയുളളത്. കരിപ്പൂരിലും കണ്ണൂരിലും എയർഇന്ത്യ എക്സ്പ്രസും കൊച്ചിയിൽ സഊദി എയർലൈൻസിനുമാണ് ഹജ്ജ് സർവിസ് ചുമതല. കരിപ്പൂർ – 44, കണ്ണൂർ – 13, കൊച്ചി – ഏഴ് സർവിസുകൾ. ഈ വർഷത്തെ ആദ്യ വിമാനം ജൂൺ നാലിന് പുലർച്ചെ 1.45ന് കണ്ണൂരിൽ നിന്നും പുറപ്പെടും. അതേ ദിവസം പുലർച്ചെ 4.25ന് […]









