കൊവിഡ് ; മരിച്ച മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം, ജീവന്‍ നഷ്ടമായത് 103 പേര്‍ക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ച 53 പത്രപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം സഹായം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ചായിരുന്നു ധനസഹായം വിതരണം ചെയ്തത്. ഉത്തര്‍പ്രദേശില്‍ നൂറ്റിമൂന്ന് പത്രപ്രവര്‍ത്തകരാണ് ഒന്നരവര്‍ഷത്തനിടെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതില്‍ 53 പേരുടെ കുടുംബങ്ങള്‍ക്ക് നേരത്തേ സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ശേഷിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കാണ് തുക കൈമാറിയത്. ‘കൊവിഡ് വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ […]









