11 -മത് “സ്മ്യതി” കലാ കായിക മേളയ്ക്ക് തുടക്കമായി
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പാവനസമരണാര്‍ത്ഥം ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ 2003 മുതല്‍ നടത്തിവരുന്ന “സ്മ്യതി” യുടെ 11 -മത് കലാ കായിക മേളയ്ക്ക് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ പോൾ മാത്യൂ തിരി തെളിയിച്ച് തുടക്കം കുറിച്ചു. തദവസരത്തില്‍ കത്തീഡ്രല്‍ സഹവികാരി റവ. ഫാദര്‍ സുനിൽ കുര്യൻ ബേബി, […]









