ഭിന്നശേഷി വിഭാഗത്തോടുള്ള സമൂഹത്തിന്റെ അന്ധത മാറ്റാന്‍ ഫാസില്‍ ബഷീര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു
തിരുവനന്തപുരം ഭിന്നശേഷി വിഭാഗത്തോടുള്ള സമൂഹത്തിന്റെ അന്ധത മാറ്റാനും അവരെയും സമൂഹത്തിന്റെ തുല്യഭാഗമാക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് മാന്ത്രികനും മെന്റലിസ്റ്റുമായ ഫാസില്‍ ബഷീര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു. ഇന്ത്യയിലാദ്യമായി ഫെബ്രുവരി 25, 26 തീയതികളില്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്ന സമ്മോഹന്‍ കലാമേളയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടാണ് ബ്ലൈന്‍ഡ് ഫോള്‍ഡ് ആക്ട് എന്ന ഇന്ദ്രജാല പ്രകടനം അവതരിപ്പിച്ചത്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവേശന കവാടത്തില്‍ നിന്നും ആരംഭിച്ച യാത്ര മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാനവികതയുടെ ഇന്ദ്രജാലമാണ് […]








