ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ യാത്രയയ്പ്പും, സ്വാഗത സമ്മളനവും നടത്തി.
ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ മുന്ന് വർഷം വികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ.റോജൻ രാജൻ പേരകത്തിന് സ്‌നേഹനിർഭരമായ യാത്രയയ്പ്പും, ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ. ഫാ. ജോൺസ് ജോൺസന് സ്വാഗതവും വെള്ളിയാഴ്ച പള്ളിയിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ ക്നാനായ ഇടവകയുടെ വികാരി റവ. ഫാ. നോബിൻ തോമസിന് യാത്രയയ്പ്പും നൽകുകയുണ്ടായി. ഇടവകയുടെ വൈസ് പ്രസിഡണ്ട് മാത്യു വർക്കി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. […]









