Business & Strategy

ബഹ്‌റൈന്‍ പുസ്തകമേളയില്‍ ഇന്ന് ;മൂന്നു വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.

മനാമ:ബഹ്‌റൈന്‍ കേരളീയ സമാജം – ഡി സി ബുക്സ് പുസ്തകമേളയുടെ ആറാം ദിവസമായ ഇന്ന് മൂന്നു വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. വൈകുന്നേരം 7.30 ന് പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരന്‍ അമീഷ് ത്രിപാഠിയുമായുള്ള വിർച്വൽ സംവാദം നടക്കും. വൈകീട്ട് 8.00 നു പ്രമുഖ മലയാളി എഴുത്തുകാരനും ജെ സി ബി സാഹിത്യ പുരസ്കാരവിജയിയുമായ എം മുകുന്ദനും പ്രമുഖ ചെറുകഥാകൃത്ത് ജോസ് പനച്ചിപ്പുറവുമായുള്ള മുഖാ മുഖം പരിപാടിയുണ്ടാവും. സമാജം ചിത്രകലാ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ഇന്നത്തോടുകൂടി അവസാനിക്കും. 17 മുതല്‍ […]
Read More

സുനിൽ ജോർജ് മെമ്മോറിയൽ ടൂർണമെന്റ്’ ട്രോഫി സ്മാർട്ട് ക്രിക്കറ്റ് ക്ലബിന്.

ബഹ്‌റൈനിലെ പ്രശസ്‌തരായ 48 ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ‘സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്’ ൽ ‘സ്മാർട്ട് ക്രിക്കറ്റ് ക്ലബ്’ ജേതാക്കളായി. ‘ഷഹീൻ ഗ്രൂപ്പ്’ ടീമാണ് റണ്ണർ അപ്പ് ജേതാക്കളായത്. വിജയികൾക്ക് ട്രോഫിയും യഥാക്രമം 400 ഡോളർ, 200 ഡോളർ ക്യാഷ് പ്രൈസുകളും വിതരണം ചെയ്‌തു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ പ്രതിനിധി നൗഷാദ് ഉക്കയി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.മത്സരത്തിൽ ‘ഡ്രീം 11′ ടീം മൂന്നാം സ്ഥാനം നേടി. […]
Read More

മോര്‍ബി തൂക്കുപാല കരാര്‍ അജന്ത കമ്ബനിക്ക് നല്‍കിയ പാരിതോഷികമോ; എന്ന് ഹൈകോടതി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മോര്‍ബി തൂക്കുപാലം തകര്‍ന്ന് 130 ലേറെ പേരുടെ ജീവന്‍നഷ്ടമായ സംഭവത്തില്‍ തദ്ദേശ സ്ഥാപനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈകോടതി.തുക്കുപാലം പുനര്‍ നിര്‍മാണത്തിന് കരാര്‍ നല്‍കിയതുപോലും ശരിയായ രീതിയലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.പൊതു പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് എന്തുകൊണ്ടാണ് ടെന്‍ഡര്‍ വിളിക്കാതിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈകോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ ചോദിച്ചു.പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 15 വര്‍ഷത്തേക്ക് ഒറേവ ഗ്രൂപ്പിനാണ് മോര്‍ബി നഗരസഭ കരാര്‍ നല്‍കിയത്. അജന്ത വാള്‍ ക്ലോക്കുകള്‍ നിര്‍മിക്കുന്ന കമ്ബനിയാണ് ഒറേവ.135 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ […]
Read More

ദാറുൽ ഈമാൻ  പഠിതാക്കളുടെ സംഗമം നവംബർ 17നു നടക്കും.

മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം വനിതാ വിoഗിന്റെ  കീഴിൽ നടക്കുന്ന ഇസ്‌ലാമിക പഠന കോഴ്‌സുകളായ  ആയ തംഹീദുൽ മർഅ, ഖുർആൻ വാരാന്ത ക്ലാസ് എന്നിവയിലെ  പഠിതാക്കളുടെ സംഗമം നവംബർ 17 വ്യാഴം നടക്കും. വൈകീട്ട് 7 മണിക്ക് വെസ്റ്റ് റിഫയിലുള്ള  ദിശാസെന്ററിൽ  വെച്ചു നടക്കുന്ന പരിപാടിയിൽ ദാറുൽ ഈമാൻ കേരളയുടെ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി  “ജീവിത വിജയം ഖുർആനിലൂടെ” എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എം.എം. സുബൈർ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള […]
Read More

കേരളത്തിൽ കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായെന്ന റെക്കോർഡുമായി പിണറായി വിജയൻ.

കേരളത്തിൽ തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് പിണറായി വിജയന്. മുഖ്യമന്ത്രി പദത്തിൽ ഇന്ന് പിണറായി വിജയൻ 2364 ദിവസം പിന്നിടുകയാണ്.കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോഡാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരസ്ഥമാക്കിയത്.സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്. ഇ കെ നയനാരാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത്.  തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്തിയായി ഇരുന്ന വ്യക്തി എന്ന റെക്കോർഡിലേക്കാണ് പിണറായി വിജയൻ എത്തിയത്.സി അച്യുതമേനോന്റെ റെക്കോർഡ് ഇന്നാണ് പിണറായി വിജയൻ […]
Read More

നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തു; കെ സുധാകരന്‍

ജവഹർ ലാൽ നെഹ്റു ആർ എസ് എസ്സുമായി സന്ധി ചെയ്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരന്റെ പരാമര്‍ശം. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്നും ജനാധിപത്യ ബോധം ഉയർത്തിപ്പിടിക്കാൻ വർഗ്ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്.അംബേദ്കറെ നിയമ മന്ത്രിയാക്കിയതിലൂടെ വരേണ്യജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യം നെഹ്‌റു ഉയര്‍ത്തിപ്പിടിച്ചുവെന്നും സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു. ‘നെഹ്‌റുവിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. അന്ന് […]
Read More

ഡയാലിസിസ് സെന്ററിന് സ്പോണ്‍സര്‍ ചെയ്ത തുകയുടെ ആദ്യഗടു നൽകി ;ബഹ്‌റൈൻ കെ എം സി സി.

കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിലേക്ക് ബഹ്റെെന്‍ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്പോണ്‍സര്‍ ചെയ്ത സൗണ്ട് സിസ്റ്റം സജ്ജീകരിക്കുന്നതിലേക്കുളള 300000 രൂപയിലേറെയുളള ഫണ്ടിലേക്കുളള ആദ്യഘടു മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ മൂസ ഒളവട്ടൂര്‍,അലവി മുണ്ടക്കുളം,മന്‍സൂര്‍ വാഴക്കാട് എന്നിവര്‍ ചേര്‍ന്ന് ഡയാലിസിസ് സെന്റര്‍ ചെയര്‍മാനും മുസ്ലീം ലീഗ് പ്രസിഡന്റുമായ പി.എ ജബ്ബാര്‍ ഹാജിക്ക് കെെമാറി. ചടങ്ങില്‍ മുസ്ലീം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് മഠാന്‍,ട്രഷറര്‍ ഷൗക്കത്തലി ഹാജി കെ.പി […]
Read More

ബഹ്റൈനിൽ നടന്ന നവംബർ 12 ന് നടന്ന പാർലമെന്റ് മുനിസിപ്പൽ തെരഞ്ഞെടുപ്പുകളുടെ ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു.

ബഹ്റൈനിൽ നടന്ന നവംബർ 12 ന് നടന്ന പാർലമെന്റ് മുനിസിപ്പൽ തെരഞ്ഞെടുപ്പുകളുടെ ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു.ജനപ്രതിനിധി കൗൺസിൽ തിരഞ്ഞെടുപ്പിന്റെ സമഗ്രതക്കായുള്ള ഉന്നത കമ്മിറ്റിയാണ് ഫല പ്രഖ്യാപനാം നടത്തിയത് .ആദ്യ റൗണ്ടിൽ തുല്യ വോട്ടു ലഭിച്ച മത്സരാർത്ഥികളുള്ള മണ്ഡലങ്ങളിൽ നവംബർ 19 നു വീണ്ടും ഉപ തെരഞ്ഞെടുപ്പ് നടക്കും എന്നും ഉന്നത കമ്മിറ്റി അറിയിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഫലം: ക്യാപിറ്റൽ ഗവർണറേറ്റ്: മണ്ഡലം 1 വിജയി: മുഹമ്മദ് ഹുസൈൻ അബ്ദുല്ല ഹുസൈൻ ജനാഹി മണ്ഡലം […]
Read More

മാധ്യമപ്രവര്‍ത്തകന്‍ ജി.എസ്. ഗോപീകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ജി.എസ്. ഗോപീകൃഷ്ണന്‍(48) അന്തരിച്ചു. അമൃത ടി.വി, എ.സി.വി, കൗമുദി ടി.വി എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.അമൃത ടി.വി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു.ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
Read More

ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടില്ല എന്ന് ജി സുധാകരൻ;

ആലപ്പുഴ: ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞെന്ന വാർത്ത തള്ളി ജി സുധാകരൻ. യുവതീപ്രവേശനം വിലക്കി ചട്ടമുണ്ടെന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.ശബരിമലയിലേത് നിത്യബ്രഹ്മചാരി സങ്കൽപ്പമാണ്. അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണെന്നും അത് മാറ്റിപ്പറയുകയോ അട്ടിമറിക്കേണ്ട കാര്യമില്ലെന്നും ജി സുധാകരൻ സുധാകരൻ പറഞ്ഞു.മന്ത്രിയായിരുന്നപ്പോൾ ദേവസ്വം ബോർഡിൽ സ്ത്രീകൾക്ക് സംവരണം നൽകി. 60 കഴിഞ്ഞ സ്ത്രീകൾക്കാണ് നിയമനം. ആ ചട്ടം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം […]
Read More