പോലീസുകാരൻ്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി മരിച്ചു.
ഭുവനേശ്വര്‍ | പോലീസുകാരൻ്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രിയും ബി ജെ ഡി നേതാവുമായ നബ കിഷോര്‍ ദാസ് മരിച്ചു. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഐ സി യുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ രക്തമൊഴുക്ക് മെച്ചപ്പെടുത്താനുള്ള ശ്രമം വിദഗ്ധ ഡോക്ടർമാർ നടത്തിയിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആയിരുന്നു സംഭവം. നെഞ്ചില്‍ രണ്ട് വെടിയുണ്ടകളേറ്റ മന്ത്രിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ വ്യോമമാർഗം എത്തിച്ചു. ഝാർസുഗുഡ ജില്ലയിൽ ബ്രജരാജ്നഗറിലെ ഗാന്ധിചൗക്കില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി […]









