ലോകത്തെ ആദ്യ നേസല്‍ വാക്‌സിനുമായി ഇന്ത്യ.ഈ മാസം 26ന് പുറത്തിറക്കും.
ന്യൂഡൽഹി: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ലോകത്തെ ആദ്യത്തെ കൊവിഡ് നേസല്‍ വാക്‌സിന്‍ ഈ മാസം 26 ന് റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കും. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് സ്ഥാപകനും ചെയര്‍മാനുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ക്ലിനിക്കല്‍ ട്രയലുകളിലും വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടതായി ഭാരത് ബയോടെക് പറഞ്ഞു. ലോകത്ത് ആദ്യമായാണ് മൂക്കിലൂടെ ഒഴിക്കുന്ന നേസല്‍ വാക്‌സിന്‍ നിര്‍മിക്കുന്നത്. iNCOVACC എന്നാണ് നേസല്‍ വാക്‌സിന് നല്‍കിയിരിക്കുന്ന പേര്. രാജ്യങ്ങള്‍ക്ക് താങ്ങാവുന്ന തരത്തില്‍ ചിലവ് കുറഞ്ഞ രീതിയിലാണ് നേസല്‍ […]









