Business & Strategy

സൗദി ക്ലബ് അല്‍ നാസറില്‍ ചേരുമെന്ന വാര്‍ത്തകൾ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോകകപ്പിന് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നാസറില്‍ ചേരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.കഴിഞ്ഞ മാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട താരം സൗദി അറേബ്യയില്‍ കളിക്കാന്‍ കോടിക്കണക്കിന് രൂപയുടെ കരാറിന് സമ്മതിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴത് നിഷേധിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നാസറുമായി താന്‍ കരാര്‍ ഒപ്പിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് താരം വ്യക്തമാക്കി.ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ 6-1 ന് വിജയിച്ച മത്സരത്തിന് ശേഷമായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.
Read More

സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ല , വന്ദേഭാരതും നമുക്ക് വേണം’: മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സിൽവർ ലൈൻ പശ്ചാത്തല വികസനത്തിന് വൻ കുതിപ്പുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. DPR റെയിൽവെ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സിൽവർ ലൈൻ പ്രക്ഷോഭം വിജയിച്ചാൽ അത് നാടിന്റെ പരാജയമെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈനും വന്ദേഭാരതും കേരളത്തിന് വേണം. ഇതിനായി ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്ന സർവ്വേ നമ്പറുകൾ കാണിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാത്തത് സഭ നിർത്തിവെച്ച് ചർച്ച […]
Read More

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും,ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് […]
Read More

കാരുണ്യ പ്രവർത്തിയുമായി ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി.

ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി തൻവി സനക നാഗ(13) ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തന്റെ മുടി ദാനമായി നൽകി. തന്റെ 24 ഇഞ്ച് (60.96 സെ.മീ) നീളമുള്ള മുടി തൻവി കൈമാറിയത്. മുടി ദാനം ചെയ്യുന്നതിലൂടെ ഒരു വിഗ് ആവശ്യമുള്ള കുട്ടികൾക്കും അതു ലഭിക്കും. ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തൻവി. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന കാൻസർ രോഗികളുടെ വേദനയും ബുദ്ധിമുട്ടുകളും മാതാപിതാക്കളിൽ നിന്നാണ് അറിഞ്ഞത് അതിനാൽ തന്നെ അവരെ […]
Read More

ടീം തിരുവിതാംകൂർ വടം വലി മത്സര൦ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു

ടീം തിരുവിതാംകൂർ വടം വലിയിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച ടീമിന്റെ സ്പോൺസർമാർക്ക് ട്രോഫി കൈമാറി. സൽമാനിയയിലെ ഇന്ത്യൻ ഡീലേറ്റസ് ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ കൈമാറി രക്ഷാധികാരി ടിനു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐമാക്ക് ബഹ്‌റൈൻ മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്രബോസ്. പന്തളം പ്രവാസി ഫോറം പ്രസിഡൻറ് അജി പി ജോയ്,.സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ എന്നിവർ ആശംസകൾ അറിയിച്ചു. 2018 -2020ലെ ട്രോഫികൾ റൂബി ഗ്രൂപ്പ് […]
Read More

പറങ്കിപ്പടയുടെ തേരോട്ടം സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ക്വാർട്ടറിൽ

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസിന്റെ ചുമലിലേറി  ലൂസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് സ്വിസ് പ്രതിരോധം തകർത്ത് പോർച്ചുഗൽ ഖത്തർ ക്വാർട്ടറിലെത്തി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടവും 21കാരനായ ഗോണ്‍സാലോ റാമോസ് സ്വന്തമാക്കി.  പോർച്ചുഗലിനായി പെപ്പെ (33), റാഫേല്‍ ഗുരെയിരോ (55), റാഫേൽ ലിയോ (90+2) എന്നിവരും വലകുലുക്കി. സ്വിറ്റ്സർലൻഡിന്‍റെ ആശ്വാസ ഗോൾ മാനുവൽ അകാൻജിയുടെ (58) വകയായിരുന്നു.ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന […]
Read More

ഡല്‍ഹി ആപ് 106 സീറ്റില്‍ ജയം, ബി.ജെ.പി 84

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പിയുടെ ആധിപത്യത്തിന് അന്ത്യം കുറിക്കുമെന്ന പ്രവചനം ശരിവെച്ചുകൊണ്ട് എ.എ.പി കുതിപ്പ് തുടരുന്നു.വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ എ.എ.പിയാണ് മുന്നില്‍. 90 ശതമാനം വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 106 സീറ്റില്‍ എ.എ.പിയും 84ല്‍ ബി.ജെ.പിയും വിജയിച്ചു.137 സീറ്റില്‍ എ.എ.പി മുന്നിലാണ്. 126 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 2017 ലെ തെരഞ്ഞെടുപ്പില്‍ 270 വാര്‍ഡുകളില്‍ 181ലും ബി.ജെ.പി സ്വന്തമാക്കിയിരുന്നു. ജമാ മസ്ജിദ് വാര്‍ഡില്‍ എഎപിയുടെ സുല്‍ത്താന അബാദ് വിജയിച്ചു. എ.എ.പി സ്ഥാനാര്‍ഥിയായ സരിക ചൗധരി ദര്യഗഞ്ച് സീറ്റില്‍ […]
Read More

പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ് കേരള കലാമണ്ഡലം ചാന്‍സലര്‍.

തിരുവനന്തപുരം: കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി പ്രശസ്ത നർത്തകി പത്മഭൂഷൺ മല്ലിക സാരാഭായിയെ സംസ്ഥാന സർക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സംസ്കാരിക വകുപ്പ് പുറത്തിറക്കി. നവംബർ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കിയിരുന്നു. പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളാണ് മല്ലിക സാരാഭായ്. നൃത്തത്തിന് പുറമേ നാടകം, സിനിമ, ടെലിവിഷൻ, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
Read More

കേന്ദ്രാനുമതി ലഭിച്ചാലുടന്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കും-കെ.എന്‍. ബാലഗോപാല്‍

സില്‍വര്‍ലൈനിനു കേന്ദ്രാനുമതി ലഭിച്ചാലുടന്‍ പദ്ധതി നടപ്പിലാക്കുമെന്നും പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സാമ്ബത്തിക പ്രതിസന്ധി തടസമാകില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മാത്രമല്ല ഇന്ത്യയില്‍ എവിടെ വേണമെങ്കിലും അതിവേഗം സഞ്ചരിക്കാനുള്ള സംവിധാനം വേണം. കേരളത്തിന്റെ ഭാവിയെ കരുതി സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്‍തിരിയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ. റെയില്‍ നേരത്തെ തന്നെ വ്യക്തമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്. റെയില്‍വേ […]
Read More

ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അന്തിമഘട്ടത്തിലേക്ക് ;

ഖത്തര്‍ ലോകകപ്പിന്‍റെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് അന്ത്യമാകുന്നു. ചൊവ്വാഴ്ച രാത്രി 8.30ന് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മൊറൊക്കോ മുന്‍ ലോക ചാമ്പ്യന്‍മാരായ സ്പെയിനെ നേരിടും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാന്‍ഡിനെ നേരിടും. ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.ഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. അവസാനമത്സരത്തില്‍ ജപ്പാനോടു തോല്‍വി നേരിടേണ്ടിയും വന്നു. കഴിഞ്ഞ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായ മാനക്കേട് മാറ്റുക എന്ന ലക്ഷ്യത്തോടെയാകും സ്പെയിന്‍  ഇന്നിറങ്ങുക. ക്രൊയേഷ്യയെ മറികടന്ന് എഫ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് […]
Read More