മോര്‍ബി തൂക്കുപാല കരാര്‍ അജന്ത കമ്ബനിക്ക് നല്‍കിയ പാരിതോഷികമോ; എന്ന് ഹൈകോടതി
ഗാന്ധിനഗര്‍: ഗുജറാത്തില്‍ മോര്‍ബി തൂക്കുപാലം തകര്‍ന്ന് 130 ലേറെ പേരുടെ ജീവന്‍നഷ്ടമായ സംഭവത്തില്‍ തദ്ദേശ സ്ഥാപനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി.തുക്കുപാലം പുനര്‍ നിര്‍മാണത്തിന് കരാര്‍ നല്‍കിയതുപോലും ശരിയായ രീതിയലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.പൊതു പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് എന്തുകൊണ്ടാണ് ടെന്‍ഡര്‍ വിളിക്കാതിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈകോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ ചോദിച്ചു.പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 15 വര്‍ഷത്തേക്ക് ഒറേവ ഗ്രൂപ്പിനാണ് മോര്‍ബി നഗരസഭ കരാര്‍ നല്‍കിയത്. അജന്ത വാള്‍ ക്ലോക്കുകള്‍ നിര്‍മിക്കുന്ന കമ്ബനിയാണ് ഒറേവ.135 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ […]









