ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രാലയവും ട്രാഫിക് ഡയറക്ടറേറ്റും സഹകരിച്ചാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ട്രാഫിക് നിയമങ്ങളെക്കുറിച്ചും സ്‌കൂൾ ബസ് സുരക്ഷയെക്കുറിച്ചും സുരക്ഷിതമായ ബോർഡിംഗ്, ഡീബോർഡിംഗ്, ക്രൈസിസ് മാനേജ്‌മെന്റ് ടെക്‌നിക്കുകൾ എന്നിവയെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവത്കരിക്കുകയായിരുന്നു ലക്‌ഷ്യം. ട്രാഫിക് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥരായ സുധിഷും റാബിയയും വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദ സംവേദനാത്മക മൾട്ടിമീഡിയ സെഷനുകൾ നടത്തി. അധ്യാപിക പ്രതീക്ഷ ദേശായി സ്വാഗതം പറഞ്ഞു. വിദ്യാർഥികൾക്കുള്ള ഗതാഗത സുരക്ഷാ നിയമങ്ങളും സ്കൂൾ ബസ് മാർഗനിർദേശങ്ങളും അധികൃതർ വിശദീകരിച്ചു. സ്‌കൂൾ ബസുകളിൽ കയറുന്നതിനുള്ള […]









