യു.പി.പി: സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.
നാമ : യുണെറ്റഡ് പേരന്റ്സ് പാനലിൽ ന്റെ നേതൃത്വത്തിൽ ബഹ്റിൻ ഇന്ത്യൻ സ്കൂളിലെ രക്ഷിതാക്കളുടെ കൂട്ടായ്മ രൂപികരിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന യോഗത്തിലാണ് 50 അംഗ സൽമാനിയ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. യു.പി.പി സൽമാനിയ ഏരിയ കൺവീനർ എബി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ശ്രീധർ തേറമ്പിൽ, ബിജു ജോർജ് , ഹരീഷ് നായർ, അനിൽ യു.കെ., മോനി ഓടികണ്ടത്തിൽ , എഫ്.എം ഫൈസൽ എന്നിവർ സംസാരിച്ചു. […]









