Business & Strategy

മലയാളിയും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.വി ആനന്ദബോസ് പശ്ചിമബംഗാള്‍ ഗവര്‍ണർ.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 2019 ലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് ആനന്ദബോസ് ബിജെപി അംഗത്വം സ്വീകരിച്ചത്. കാബിനറ്റ് റാങ്കോടെ മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായിരുന്നു. മസൂറിയിലെ ഐഎഎസ് അക്കാദമിയിൽ ഫെലോ, കോർപറേറ്റ് ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ […]
Read More

ശബരിമല നട തുറന്നു; ദര്‍ശന പുണ്യത്താല്‍ മനം നിറഞ്ഞ് തീര്‍ഥാടകര്‍.

മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു. ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകര്‍ന്നു. ശേഷം ഇരുമുടി കെട്ടുമേന്തി […]
Read More

കെഎംസിസി അൽ അമാന ക്യാമ്പയിൻ പ്രചാരണോത്ഘാടനം.

മനാമ. കെഎംസിസി മെമ്പർഷിപ്പെടുത്ത മുഴുവൻ പേരെയും അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോട് കൂടി കെഎംസിസി അൽ അമാന സാമൂഹ്യ സുരക്ഷാ ക്യാമ്പയിൻ നവംബർ 15 മുതൽ ഡിസംബർ 30 വരെ നടക്കും.പ്രചരനോത്ഘാടന ബ്രൗഷർ പ്രകാശനം അമാന വൈസ് ചെയർമാൻ സലിം തളങ്കരക്ക് നൽകി കെ മുരളീധരൻ എം പി നിർവഹിച്ചു.കെഎംസിസി ആസ്ഥാനത് വെച്ച് നടന്ന ചടങ്ങിൽ കെഎംസിസി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, അമാന ഭാരവാഹികളായ മൻസൂർ പി വി, അഷ്‌റഫ്‌ റിയ എന്നിവർ […]
Read More

സ്വയംവരം ” അൻപതിന്റെ നിറവിൽ പോസ്റ്റർ റിലീസ് ചെയ്തു.

മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15,16 തീയതികളിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ അൻപതാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. “സ്വയംവരം 50 ന്റെ നിറവിൽ” എന്ന പേരിൽ നടത്തപ്പെടുന്ന ദ്വിദിന പരിപാടിയുടെ ഭാഗമായി  അടൂർ ഗോപാലകൃഷ്ണനോടൊപ്പം ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ പരിപാടിയുടെ പ്രചരണാർത്ഥം പുറത്തിറക്കുന്ന പോസ്റ്ററിന്റെ റിലീസ് കഴിഞ്ഞ ദിവസം സമാജം പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റും തിരക്കഥാകൃത്തുമായ ആനന്ദ് നീലകണ്ഠൻ […]
Read More

അധ്യക്ഷ പദവി ഒഴിയാൻ ; രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’: കെ സുധാകരന്‍

തന്റെ പേരില്‍ ഇപ്പോള്‍ പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണ്. ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിക്കും- അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. വാർത്താക്കുറിപ്പിൽ നിന്ന്- അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ പുറത്ത് വരുന്നത്.ഒരു പരിശോധനയും ഇല്ലാതെ ഇത്തരമൊരു വാര്‍ത്ത നല്‍കിയതിന് പിന്നില്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന ഗൂഢലക്ഷ്യം മാധ്യമങ്ങള്‍ക്ക് ഉള്ളതായി സംശയിക്കുന്നു. ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള എന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും വിനിയോഗിച്ചത്. മതേതരത്വത്തിന്റെ പ്രാധാന്യവും […]
Read More

തുടർച്ചയായി എങ്ങനെ നാക്കുപിഴകൾ? സുധാകരനെതിരെ പി കെ ബഷീർ എംഎൽഎ.

കെ. സുധാകരനെതിരെ മുസ്ലിം ലീഗ് എംഎൽഎ പി കെ ബഷീർ. യുഡിഎഫിൽ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് കെ. സുധാകരൻ്റേത്. ഒരു വട്ടം നാക്കുപിഴ സമ്മതിക്കാം. പലവട്ടം നാക്കു പിഴക്കുന്നത് എങ്ങനെയാണന്നും പി കെ ബഷീറിൻ്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നുഇന്ന് കേരളം ഒരുമയോടെ പിടിച്ചു നിർത്തുന്ന ബി ജെ പി-ആർ എസ് എസ് കൂട്ടുകെട്ടിന് പൊതുമധ്യത്തിൽ സ്വീകാര്യത നൽകുന്ന പ്രസ്താവനകളാണ് കെ പി സി സി പ്രസിഡന്റ് ശ്രീ കെ സുധാകരന്റെ ഭാ​ഗത്തു നിന്ന് തുടർച്ചയായി ഉണ്ടാകുന്നതെന്നും ബഷീർ […]
Read More

ഇന്ത്യയില്‍ നിന്നുള്ള യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും 3,000 വിസ അനുവദിച്ച്‌ ബ്രിട്ടന്‍;ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കാണ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത് .

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും 3,000 വിസ അനുവദിച്ച്‌ ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തോനേഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്തിയതിന് പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.ഇതിന്റെ പ്രയോജനം ലഭിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യു.കെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടര്‍ച്ചയായി ഇന്ന് യു.കെ ഇന്ത്യ യങ് പ്രഫഷനല്‍ സ്‌കീം യഥാര്‍ഥ്യമായിരിക്കുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്ക് […]
Read More

ജി.20 ഉച്ചകോടിയിൽ സമാധാനത്തിനായുള്ള സന്ദേശം ഉയർത്തി ഇന്ത്യ.

ബാലിയിലെ ജി.20 വേദിയിൽ ഇന്ന് മുഴങ്ങിയത് യുദ്ധത്തിന് എതിരായ ഇന്ത്യയുടെ ശക്തമായ സന്ദേശം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന ഇന്ത്യൻ നിലപാട് ലോക രാജ്യങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചുയുക്രൈ്നിൽ വെടിനിർത്തൽ നടപ്പിലാക്കണം. നയതന്ത്രത്തിന്റെ പാതയിൽ സമാധാനം കണ്ടെത്താനുള്ള നീക്കങ്ങളെ വിജയിപ്പിക്കാനാകും എന്നും പ്രധാനമന്ത്രി ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ വ്യക്തമാക്കി. ഇന്ത്യോനേഷ്യയിലെ ഇന്ത്യൻ വംശജരെ അഭിസമ്പോദന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നൂറ്റാണ്ട് ഇന്ത്യയുടെതാണെന്ന് അവകാശപ്പെട്ടു.ബ്രിട്ടൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനഗുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു […]
Read More

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് (ISBMUN2022) കോൺഫറൻസ് ഇസ ടൗൺ കാമ്പസിൽ നടന്നു.

നേതൃഗുണവും ആശയ വിനിമയവും വളർത്തിയെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് (ISBMUN2022) കോൺഫറൻസ് രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇസ ടൗൺ കാമ്പസിൽ നടന്നു. ദ്വിദിന സമ്മേളനം സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം അംഗം രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. എട്ടു സ്കൂളുകളിൽ നിന്നുള്ള 300 ഓളം വിദ്യാർത്ഥികൾ കോൺഫറൻസിൽ […]
Read More

സർവകലാശാലകളുടെ നടത്തിപ്പ് ചാൻസലർക്ക്, മാർച്ച് നടത്തി സമ്മർദം ചെലുത്തേണ്ടെന്ന് ഗവർണർ;താൻ സമ്മർദത്തിന് വഴങ്ങുന്നയാളല്ലെന്ന് ഗവർണർ.

 പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നാൽ സമ്മർദം ചെലുത്താമെന്ന് കരുതേണ്ട.എൽഡിഎഫ് മാർച്ച് നടത്തി സമ്മർദം ചെലുത്തേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻതാൻ സമ്മർദത്തിന് വഴങ്ങുന്നയാളല്ലെന്ന് ഗവർണർ വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം സർക്കാർ ഇടപെട്ടാണ് തകർത്തതെന്ന് ഗവർണർ വിമർശിച്ചു. ഭരണകാര്യങ്ങളിൽ ഒരിക്കലെങ്കിലും ഇടപെട്ടത് ചൂണ്ടിക്കാണിച്ചാൽ രാജിവയ്ക്കാൻ തയ്യാറാണ്. ഡൽഹിക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും എത്തിയിരുന്നില്ലെന്ന് ഗവർണർ പറഞ്ഞു. ഇത് എത്ര തവണ പറയമെന്ന് […]
Read More