Business & Strategy

തെക്കന്‍ കേരളത്തില്‍ കനത്ത മഴ; ഇന്ന് കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാൽ കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടോടെയാണ് പുതുക്കിയ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്. ഒൻപതു  ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പിൽ പറയുന്നു.  ഇന്ന് ഉച്ചയോടെ ഏഴു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ട ശക്തമായ […]
Read More

നിപയില്‍ ആശ്വാസം തുടരുന്നു; ഇന്നും പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം […]
Read More

ഉരുൾപൊട്ടൽ; പാലക്കാട് പാലക്കയത്ത് കടകളിലും വീടുകളിലും വെള്ളം കയറി

കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ഊരുകളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്. ഡാമിൻ്റെ മുകൾ ഭാഗമായ പാലക്കയം ടൗണിൽ കാലങ്ങൾക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും […]
Read More

ഡബ്ല്യു. എം.സി ബഹ്‌റൈൻ പ്രൊവിൻസ് 2023 – 25 ഭരണസമിതിയെ തെരഞ്ഞെടുത്തു .

വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹറിന്‍ പ്രൊവിന്‍സിന്‍റെ വാര്‍ഷിക ജനറല്‍ കൌണ്‍സില്‍ യോഗം ശനിയാഴ്ച വൈകീട്ട് 7.30 ന് ഇന്ത്യന്‍ ഡിലൈറ്റ് റസ്റ്റോറന്റിൽ പ്രൊവിന്‍സ്‌ പ്രസിഡണ്ട് എബ്രഹാം സാമൂവലിന്റെ അധ്യക്ഷതയിൽ ചേര്‍ന്നു . വൈസ് പ്രസിഡണ്ട് ഹരീഷ് നായര്‍ സ്വാഗതവും പ്രസിഡണ്ട് എബ്രഹാം സാമൂവല്‍ കഴിഞ്ഞ വര്‍ഷ ത്തെ പ്രവര്‍ത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് വേള്‍ഡ് മലയാളീ കൌണ്‍സിലിന്‍റെ ഗ്ലോബല്‍, റീജിയണൽ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും നിയമാവലിയെക്കുറിച്ചും ഗ്ലോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജെയിംസ്‌ ജോണ്‍ വിശദീകരിച്ചു . ജനറല്‍ കൌണ്‍സിലിന്‍റെ […]
Read More

മുഹറഖ് മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു.

മാനാമ: മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ് ലൻ പൊന്നോണം സീസൺ 4 എന്ന പേരിൽ വിപുലമായി ആഘോഷിച്ചു, മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടന്ന ആഘോഷം രാവിലേ 11 മണിക്ക് തുടങ്ങി രാത്രി 1 മണിക്ക് ആണ് അവസാനിച്ചത്, വിഭവ സമൃദ്ധമായ സദ്യയോട് കൂടി തുടങ്ങിയ ആഘോഷ പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി, വിവിധ ഓണക്കാല കളികളുടെ അകമ്പടിയോടെ കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിത്യസ്തമായ കലാ പരിപാടികൾ ഉണ്ടായിരുന്നു,എം എം എസ് സർഗവേദി, എം […]
Read More

ബഹ്‌റൈനിൽ നബിദിന അവധി പ്രഖ്യാപിച്ചു

മനാമ: ബഹ്‌റൈനിൽ നബിദിന അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. സെപ്റ്റംബർ 27ന് ബുധനാഴ്ച്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ അതോറിറ്റികളും മന്ത്രാലയങ്ങളും അവധിയായിരിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
Read More

ബഹ്റൈനിൽ അധ്യാപകർക്ക് തിരിച്ചടി, ബിഎഡിന് അംഗീകാരം ഇല്ല, ഇന്ത്യാക്കാരടക്കം അറസ്റ്റിൽ

മനാമ: ഇന്ത്യയിൽ നിന്നു ബിഎഡ് പഠനം കഴിഞ്ഞെത്തിയ ബഹ്‌റൈനിലെ പല അധ്യാപകരും സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യരായി. ബിരുദവും, ബിരുദാനന്തര ബിരുദവും തുടർന്ന് ബിഎഡ് കോഴ്‌സും പൂർത്തിയാക്കിയ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ പരിശോധനയിൽ അയോഗ്യമാണെന്ന് കണ്ടെത്തിയതാണ് അധ്യാപകര്‍ക്ക് തിരിച്ചടയാക്കിയത്.  ഇന്ത്യയിലെ പല സർവകലാശാലകളിൽ നിന്നു ബിഎഡ് കോഴ്‌സുകൾ പൂർത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളിൽ വർഷങ്ങൾക്ക് മുൻപ് ജോലിക്ക് ചേർന്നവരുടെ സർട്ടിഫിക്കറ്റുകൾ പോലും അയോഗ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ജോലിയിൽ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയെന്നാരോപിച്ച് അറസ്റ്റ് […]
Read More

കോട്ടയത്തെ കിഴക്കന്‍ മേഖലയില്‍ കനത്തമഴ !!

തീക്കോയില്‍ മണ്ണിടിച്ചില്‍; ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ ഗതാഗത നിരോധനം.    മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു. തീക്കോയി, അടുക്കം ,മംഗളഗിരി, വെള്ളികുളം, പ്രദേശങ്ങളിൽ മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്.  തോടുകളിലും, ആറ്റിലും ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികലെ ആശങ്കയിലാക്കിയിട്ടുണ്ട് തലനാട് വെള്ളാനിയിൽ ഉരുൾ പൊട്ടൽ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ആളപായം ഇല്ല .ഒരു റബ്ബർ മിഷൻ പുര ഒഴുകി പോയി പ്രദേശത്ത്കൃഷി നാശം ഉണ്ട്. റോഡിൽ മുഴുവൻ കല്ലും മണ്ണുമാണ്. വെള്ളാനി പ്രദേശം […]
Read More

നടന്‍ പ്രകാശ് രാജിന് വധഭീഷണി; യൂട്യൂബ് ചാനിലിനെതിരെ കേസ്

സനാതന ധർമത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനു പിന്നാലെ, നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി. നടനെതിരെ വധഭീഷണി മു‍ഴക്കി രംഗത്തെത്തിയിരിക്കുകയാണ് കന്നഡ യൂട്യൂബ് ചാനല്‍. ടി.വി വിക്രമ എന്ന കന്നഡ യുട്യൂബ് ചാനലാണ് നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി.നടന്‍റെ പരാതിയില്‍ ബെംഗളൂരു അശോക്‌നഗർ പൊലീസ് കേസെടുത്തു.ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ. തന്‍റെ ജീവനും കുടുംബത്തിന്‍റെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന തരത്തിലുള്ള പ്രകോപനപരമായ പരാമർശങ്ങൾ ടി.വി വിക്രമ […]
Read More

ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി.കൊല്ലം ശൂരനാട് പതാരം സ്വദേശി ബിജു പിള്ള (43) ആണ് മരിച്ചത്. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സരിത ബിജുവാണ് ഭാര്യ . മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ് .
Read More