Business & Strategy

ഫ്രണ്ട്സ് ഓഫ് ട്യൂബ്ലി വാക്ക്‌വേ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ഫ്രണ്ട്സ് ഓഫ് ട്യൂബ്ലി വാക്ക്‌വേ മനാമയിലെ KCT ഹാളിൽ വച്ച് വാക്ക്‌വേ ഫ്രണ്ട്സിനും അവരുടെ കുടുംബങ്ങൾക്കുമായി സ്നേഹസൗഹൃദങ്ങൾ പങ്കുവെക്കുന്ന ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.പ്രസിഡന്റ് ഷംസ് വി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷഫീർ സ്വാഗതം ആശംസിച്ചു. മുഖ്യ ഉപദേശക സമിതി അംഗം സലിം തയ്യിൽ റമദാൻ സന്ദേശം നൽകി.ട്രഷറർ ഷബീർ, എന്റർടൈൻമെന്റ് സെക്രട്ടറി ജോഫി, സമിതി അംഗം മുസ്തഫ, ഹമീദ് എന്നിവർ ആശംസകൾ അറിയിച്ചു.ജോയിന്റ് സെക്രട്ടറി ഫിറോസ്, രതീഷ്,നിഷാദ്, ഷിഹാബ്, ജലീൽ, സന്ദീപ്, മനു, മനോജ്, […]
Read More

വീണ ജോർജിന്റെ നാടകവും പോലീസ് കള്ള കേസും ജനങ്ങൾ തിരിച്ചറിയും. ഐ.വൈ.സി.സി ബഹ്‌റൈൻ

സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് വെറും പരാജയമാണെന്ന് ഐ.വൈ.സി.സി ദേശീയ കമ്മിറ്റി പറഞ്ഞു. സ്വന്തം വകുപ്പിലെ വീഴ്ചകൾ മറച്ചുവെക്കാൻ മന്ത്രി ഇപ്പോൾ പോലീസിനെ കൂട്ടുപിടിച്ച് നാടകം കളിക്കുകയാണ്. മന്ത്രിയെ ആക്രമിച്ചു എന്ന് പറഞ്ഞ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.മന്ത്രിയെ ആക്രമിക്കുന്ന ഒരു വീഡിയോയോ ചിത്രമോ പോലും പുറത്തുവിടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സി.പി.എം പറയുന്നത് കേട്ട് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കേരള പോലീസ്, ഇത്തരം കള്ളക്കഥകൾ കോടതിയിൽ വിലപ്പോവില്ലെന്നും, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ നോക്കുന്നത് […]
Read More

മാത്യു ബേബിക്ക് യു.പി.പി യുടെ ഉജ്ജ്വല യാത്രയയപ്പ്

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന യുണൈറ്റഡ് പാരന്‍റ് പാനലിന്‍റെ സ്ഥാപക നേതാക്കളിലൊരാളും ഇന്ത്യന്‍ സ്കൂള്‍ മെഗാഫെയര്‍ ചരിത്രത്തിലെ തന്നെ വന്‍ വിജയമായി തീര്‍ന്ന മുന്‍ മെഗാ ഫെയര്‍ കണ്‍വീനറുമായിരുന്ന മാത്യു ബേബി,ഭാര്യയും ഇന്ത്യന്‍ സ്കൂള്‍ മുതിര്‍ന്ന ടീച്ചറും കൂടിയായ എലിസബത്ത് ടീച്ചര്‍ക്കും യു.പി.പി അത്യുജ്ജ്വല യാത്രയയപ്പ് നല്‍കി .യു.പി.പി യുടെ ഭരണകാലത്തെ ഇന്ത്യന്‍ സ്കൂള്‍ വികസനങ്ങളിലെ പല നേട്ടങ്ങളുടേയും ആസൂത്രകരില്‍ ഒരാളായ മാത്യു ബേബിയുടെ പല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സാധാരണക്കാരായ ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ക്ക് […]
Read More

ടീം ഹോപ്പിന്റെ കനിവിൽ പഞ്ചാബ് സ്വദേശി ബൽബിർ സിംഗ് നാട്ടിലേക്ക് മടങ്ങി

ടീം ഹോപ്പിന്റെ പ്രവർത്തനത്തിൽ പഞ്ചാബ് സ്വദേശിയായ ബൽബിർ സിംഗ് നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിൽ സ്പോൺസറുടെ കീഴിൽ ജോലി ചെയ്തുകൊണ്ടിരികേ സ്പോൺസറുടെ കയ്യിൽ നിന്നും ഇദ്ദേഹത്തിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടതിന്നാൽ നാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയാതെആകുകയും ഷുഗർ കൂടി ഒരു കാൽ മുട്ടിനു താഴെ മുറിക്കേണ്ടി വന്നു.ഈ അവസരത്തിൽ ഹോപ്പിന്റെ പ്രവർത്തകർ വിവരം അറിയുകയും ഹോപ്പിന്റെ കൈത്താങ്ങ് നൽകുകയും ചെയ്തത് .സഹോദരനെ ചേർത്തുപിടിച്ച പോപ്പിന്റെ പ്രവർത്തകർ പതിവുപോലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പുതിയ പാസ്പോർട്ട് എടുക്കുവാനും, എമിഗ്രേഷൻ ക്ലിയറൻസിനും, നാട്ടിലേക്കുള്ള ഗൾഫ് […]
Read More

ഐ.വൈ.സി.സി ബഹ്റൈൻ കൃപേഷ് ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

കൃപേഷിന്റെയും ശരത്ത് ലാലിൻ്റെയും രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സൽമാനിയ കെസിഎ ഹാളിൽ സംഘടിപ്പിച്ചു.ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു.നാടിനെ നടുക്കിയ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത ചർച്ചയായ യോഗത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ യു കെ അനിൽകുമാർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ്ജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ദേശീയ കോർ കമ്മറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംസാരിച്ചു.ഐ.വൈ.സി.സി ദേശീയ […]
Read More

സൗജന്യ ഉംറ സിയാറത്ത് യാത്ര പുറപ്പെട്ടു

ഇതുവരെ ഉംറ നിർവഹിക്കാത്ത തികച്ചും നിർദ്ദരായ അമ്പതോളം പേരുമായി ഫസൽഭയിയുടെ നേതൃത്വത്തിൽ പരിശുദ്ധ ഉംറ നിർവഹിക്കുവനായി റോഡ് മാർഗ്ഗം യാത്രപുറപ്പെട്ടു. മക്കാ, മദീന, മറ്റു ചരിത്ര പ്രധാന സ്ഥലങ്ങൾ ഈ യാത്രയിൽ സന്ദർശിക്കുന്നതാണ്. എല്ലാ വർഷങ്ങളിലും റമസാൻ മാസത്തിലാണ് അഞ്ച് ദിവസം നീണ്ട ഈ സൗജന്യ യാത്ര സംഘടിപ്പിക്കാറ്. BKCK അംഗങ്ങളായ നൂർഭായ്,ഫൈസൽ ഇസ്മായിൽ, അദ്ലിയ പള്ളി ഭാരവാഹികളും യാത്രയാക്കാൻ എത്തിയിരുന്നു.
Read More

ഫെഡ് ബഹ്‌റൈൻ യാത്രയപ്പ് നൽകി

ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുൻ സെക്രട്ടറി പദ്മകുമാർറിന് യാത്രയപ്പ് നൽകി.ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ ബി എം സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ് , ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് ഫെഡ് ന്റെ സ്നേഹോപഹാരം കൈമാറി, വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, മെമ്പർഷിപ് സെക്രട്ടറി ജയേഷ്, ലേഡീസ് വിംഗ് സെക്രട്ടറി ജിഷ്ണ രഞ്ജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ […]
Read More

എയ്ന” ക്രിസ്സ്മസ് & ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ “എയ്ന” ക്രിസ്സ്മസ് & ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. 21 ഫെബ്രുവരി വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ഡെലൈറ്റ്സ് റസ്റ്റോറൻ്റിൽ വച്ച് നടന്ന ആഘോഷത്തിൽ അംഗങ്ങളുടെ വിവിധയിനം കലാകായിക പരിപാടികളും അരങ്ങേറി തുടർന്ന് നടന്ന ചടങ്ങിൽ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്ന അംഗങ്ങളായ സജി ശശി, ജിൻസി മോൾ എന്നി സ്റ്റാഫ് നേഴ്സുമാരെ ആദരിച്ചു. സിസ്റ്റർ റാണി മാത്യു, ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു […]
Read More

മാത്യു ബേബിയെയും കുടുംബത്തെയും എസ് ജി എഫ് ആദരിച്ചു

സ്റ്റുഡൻസ് ഗൈഡൻസ് ഫോറം (എസ് ജി എഫ) ബഹ്റൈനിൽ 40 വർഷക്കാലം താമസിച്ച് ജോലി ചെയ്തു വരികയായിരുന്ന മാത്യു ബേബിയെയും കാൽ നൂറ്റാണ്ടോളം ഇന്ത്യൻ സ്കൂളിലെ അധ്യാപികയായി സേവനം ചെയ്യവേ പ്രധാന അധ്യാപികയുടെ തസ്തിക വരെയുള്ള ചുമതല വഹിച്ചതിനു ശേഷം വിരമിച്ച എലിസബേദ് മാത്യുവും നാട്ടിലേക്ക് സ്ഥിരതാമസമാക്കുന്നു സാഹചര്യത്തിൽ ബഹ്റൈനിലെ മത കലാ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹവുമായി പ്രവർത്തിച്ചിട്ടുള്ള സമുന്നതരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ സഭകളുടെ കൂട്ടായ്മയായ […]
Read More

‘ജനങ്ങൾക്ക് ആശങ്കയുണ്ട്’; കേരള സ്റ്റോറി 2 ഹൈക്കോടതി നാളെ കാണും, ടീസറും ട്രെയിലറും നീക്കം ചെയ്യണം

കൊച്ചി: കേരള സ്റ്റോറിയെന്ന സിനിമയുടെ രണ്ടാംഭാഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. സിനിമ നാളെ വൈകിട്ട് കാണുമെന്നും ഹൈക്കോടതി അറിയിച്ചു. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ടെന്നും കാണാതിരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. കേരള സ്റ്റോറി 2ന്റെ ടീസർ നീക്കം ചെയ്യാമെന്ന് സൺഷൈൻ പിക്ചേഴ്സ് അറിയിച്ചിട്ടുണ്ട്. കേരള സ്റ്റോറി 2 എന്ന ചിത്രത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. കേരള സ്റ്റോറി 2 […]
Read More