Business & Strategy

ബഹ്‌റൈൻ മാതാ അമൃതനന്ദമയി സേവാ സമിതി ബലി തർപ്പണം സംഘടിപ്പിച്ചു.

മനാമ: മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈൻ ന്റെ ആഭിമുഖ്യത്തിൽ ബലി തർപ്പണം സംഘടിപ്പിച്ചു. 200ആളുകൾ പങ്കെടുത്തതായി ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് അറിയിച്ചു. ബലിതർപ്പണത്തിന് മൂത്തേടത്തു കേശവൻ നമ്പൂതിരി,മനോജ്‌, ഹരിമോഹൻ, ശ്രീജിത്ത്‌, ഷാജി, പ്രവീൺ, വിനായക് വിസ്മയ, അഖിൽ, രാജു അനീഷ് എന്നിവർ നേതൃത്വം നൽകി.
Read More

ബഹ്റൈൻ കേരളീയ സമാജത്തിൽ വിദ്യാരംഭം ഡോ.ബി.സന്ധ്യ ഐ.പി.എസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും.

മനാമ:ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 5.30ന് ആരംഭിക്കുമെന്ന്  പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ അറിയിച്ചു.മുൻ ഡി ജി പി യും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ ഐ.പി.എസ് ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനായി നാട്ടിൽ നിന്നും എത്തിച്ചേരുന്നത്.1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ബി സന്ധ്യ .ഡി ജി പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയാണ്.കേരള പോലീസ് അക്കാദമി ഡയറക്ടർ, ദക്ഷിണമേഖല, എ.ഡി.ജി.പി,  ആംഡ് പോലീസ് ബറ്റാലിയൻ […]
Read More

‘കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിൽ’; സപ്ലൈകോയും പൂട്ടാൻ പോവുകയാണെന്ന് വിഡി സതീശൻ

പിണറായി സർക്കാർ തുടർച്ചയായി കാണിക്കുന്ന അവഗണനയിൽ കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ഒരു ദയയും ഇല്ലാതെ പെരുമാറുന്നു. കെഎസ്ആർടിസിയെ മനഃപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറുവശത്ത് അതിവേഗ പാതക്കായി ശ്രമം നടത്തുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. ഇ ശ്രീധരൻ കൊടുത്ത പേപ്പറിൻ്റെ പേരിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. സപ്ലൈകോയും പൂട്ടാൻ പോകുകയാണ്. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്. സർക്കാർ നോക്കുകുത്തിയാകുന്നു. വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല. സർക്കാർ ഇത് […]
Read More

പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനും അൽ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് ജൂലൈ 14 ന് അൽ റബീഹ് മെഡിക്കൽ സെന്ററിൽ വെച്ചു നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരുനൂറിൽ പരം ആളുകൾ പങ്കെടുത്തു. നാം ആരോഗ്യത്തോടെ ഇരുന്നെങ്കിൽ മാത്രമേ നമ്മെ ആശ്രയിച്ചു കഴിയുന്ന നമ്മുടെ കുടുംബത്തെ പരിപാലിക്കുവാൻ സാധിക്കൂ എന്ന ആശയത്തിൽ നടന്ന ക്യാമ്പിൽ ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT, ബ്ലഡ് പ്രെഷർ, BMI, SPO2, പൾസ്‌ റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, […]
Read More

കാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ സെമിനാറും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു.

മനാമ: ആലിയിലെ കിംഗ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു കാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ സെമിനാറും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ചെക്കപ്പും ആഗസ്റ്റ് ആദ്യവാരത്തിൽ സംഘടിപ്പിക്കുന്നു. ഈ മെഡിക്കൽ പരിപാടിയുടെയും നവംബർ മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന കാൻസർ കെയർ ഗ്രൂപ്പിന്റെ വാർഷിക ആഘോഷങ്ങളുടെയും ഒരുക്കങ്ങൾ ചർച്ച ചെയ്യുവാൻ ജൂലൈ 17 തിങ്കളാഴ്ച ബഹ്‌റൈൻ കേരളീയ സമാജം രവി പിള്ള ഹാളിൽ വൈകീട്ട് 8 മണിക്ക് നടക്കുന്ന യോഗത്തിലേക്ക് കാൻസർ കെയർ ഗ്രൂപ്പിന്റെ അംഗങ്ങളേയും അഭ്യുദയ കാംക്ഷികളേയും […]
Read More

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം മുൻപ്രസിഡൻ്റ് അഡ്വ. പോൾ സെബാസ്റ്റ്യനും കൂടൂംബത്തിനും യാത്രയയപ്പ് നൽകി

മനാമ:മൂന്ന് പതിറ്റാണ്ടുകൾ നീണ്ട പ്രവാസ ജീവിതം നയിച്ച അഡ്വക്കറ്റ് പോൾ സെബാസ്റ്റ്യനും കുടുംബത്തിനും മഹാത്മാഗാന്ധി കൾച്ചറൽ ഫോറം വിപുലമായ യാത്രയയപ്പ് നൽകി.മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ സ്ഥാപക നേതാക്കളിൽ മുൻനിരയിൽ ദീർഘ കാലം സേവനമനുഷ്ഠിച്ചതും .മുൻ പ്രസിഡൻ്റും നിലവിലെ രക്ഷാധികാരിയായി പ്രവർത്തിച്ചകൊണ്ടിരുന്ന അഡ്വ.പോൾ സെബാസ്റ്റ്യൻ നിരവധി സാമൂഹിക രാഷ്ട്രിയ സാംസ്കരിക രംഗത്ത് ബഹ്റൈനിലെ നിറ സാന്നിധ്യമായിരുന്നു.ബഹ്റൈനിലെ നിരവധി സംഘടനകളിലെ നേതാക്കൾ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടൂത്തു. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് .എബി തോമസ് അധ്യക്ഷത വഹിച്ച പ്രസ്തുത സമ്മേളനത്തിൽ […]
Read More

കേരളാ സർക്കാരിന് തിരിച്ചടി,കൊവിഡ് കാല സൗജന്യ കിറ്റിൽ സുപ്രീംകോടതി ഉത്തരവ്

ദില്ലി : കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് നൽകാതിരുന്ന സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പത്തുമാസത്തെ കമ്മീഷൻ നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. 14,257 റേഷൻ കടക്കാർക്കാണ് കമ്മീഷൻ നൽകാനുള്ളത്. 13 മാസത്തെ കമ്മീഷനിൽ മൂന്ന് മാസത്തെ മാത്രം കൊടുത്ത സർക്കാർ റേഷൻ വ്യാപാരികൾക്ക് കുടിശ്ശിക നൽകിയിരുന്നില്ല. ഇതിനെതിരെയുള്ള […]
Read More

ബി.എം.ബി.എഫ്-ബി.കെ.എസ്.എഫ് ”ഹെല്പ് ആന്റ് ഡ്രിങ്ക് 2023” സീസൺ 9ന് തുടക്കമായി.

മനാമ: ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം (ബി എം ബി എഫ്) ബി കെ എസ് എഫു മായി സഹകരിച്ച് നടത്തുന്ന ഹെല്പ് ആന്റ് ഡ്രിങ്ക് 2023 (സീസൺ 9) ന് ഇന്ന് മനാമയിലെ അവന്യുസ് കൺസ്ട്രക്ഷൻ സൈറ്റിൽ സമാരംഭം കുറിച്ചു. കടുത്ത വേനലിൽ പുറത്ത് ജോലിചെയ്യുന്ന നിർമ്മാണ തൊഴിലാളികൾക്ക് തണുപ്പിച്ച ദാഹജലവും പഴവർഗങ്ങളും ലഘുഭക്ഷണങ്ങളും സൗജന്യമായി ജോലിസ്ഥലത്ത് എത്തിച്ചു നൽകുന്ന ജീവകാരുണ്യ പദ്ധതി കഴിഞ്ഞ എട്ട് വർഷകാലമായി തുടർന്നു വരുന്നു. ബി എം ബി എഫ് […]
Read More

യൂട്യൂബർമാരിൽ മഹാഭൂരിപക്ഷവും സാമൂഹ്യവിരുദ്ധർ; ഇവർ മതസൗഹർദം തകർക്കുകയാണെന്ന് പി.വി അൻവർ എം.എൽ.എ

സംസ്ഥാനത്തെ യൂട്യൂബർമാരിൽ ഭൂരിപക്ഷവും സാമൂഹ്യവിരുദ്ധരും, കേരളത്തിന്റെ മതസൗഹാർദം നശിപ്പിക്കുന്ന തെമ്മാടികളുമാണെന്ന് പി.വി അൻവർ എം.എൽ.എ. പണമുണ്ടാക്കുകയെന്നത് മാത്രമാണ് അവരുടെ ഉദ്ദേശം. വർഗീയത വിളമ്പിക്കൊണ്ട് ഇവർ വ്യൂവർഷിപ്പ് കൂട്ടുമ്പോൾ, ഈ പ്രവർത്തികൊണ്ട് നാട് നശിക്കുന്നതിൽ ഇവർക്ക് പ്രശ്നമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘യഥാർഥ മാധ്യമപ്രവർത്തനം നടത്തുന്ന മാധ്യമപ്രവർത്തകരെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണ് ഞാൻ. കാരണം മാധ്യമങ്ങൾ ഇവിടെ ഉണ്ടെങ്കിൽ മാത്രമേ ജനാധിപത്യം നല്ല രീതിയിൽ മുന്നോട്ടു പോകൂ. എന്നാൽ അത് ആക്ഷേപമായി മാറുകയും വ്യക്തിഹത്യയായി മാറുകയും, പണമുണ്ടാക്കാനുള്ള മാർഗമാക്കി അതിനെ […]
Read More

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസിന് ജാമ്യം

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ 23നാണ് എസ്എഫ്‌ഐയുടെ മുന്‍ ഏരിയ സെക്രട്ടറിയായ നിഖില്‍ തോമസ് കേസില്‍ പിടിയിലാകുന്നത്. ഇതിന് പിന്നാലെ ജാമ്യാപേക്ഷയുമായി നിഖില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇയാള്‍ക്ക് ജാമ്യം നേടാനായത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളേജില്‍ […]
Read More