Business & Strategy

ബഹ്റൈൻ മലയാളി സെയിൽസ് ടീം രണ്ടാം വാർഷികം ആഘോഷിച്ചു.

ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബി എം എസ് ടി രണ്ടാം വാർഷികം ” ബ്രീസ് 2023″ എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചു.ജൂൺ 29 വ്യാഴ്‌ച്ച വൈകീട്ട് അദ്ലിയ “ബാൻ സാങ് തായ് റസ്റ്റോറൻ്റ് ” ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം സാജു നവോദയ മുഖ്യ അതിഥിയായി ചടങ്ങ് ഉദഘാടനം ചെയ്ത് സംസാരിച്ചു. കൂട്ടായ്മയുടെ ആക്ടിംഗ് പ്രസിഡൻ്റും പ്രോഗ്രാം കൺവീനറുമായ ഷാജി ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ ഇന്ത്യൻ […]
Read More

വള്ളം കളിക്കിടെ വനിതകളുടെ വള്ളം മറിഞ്ഞു

കുട്ടനാട്: ചമ്പക്കുളം മൂലം ജലോത്സവത്തിൽ വനിതകൾ തുഴഞ്ഞ തെക്കൻ ഓടി വള്ളം  മറിഞ്ഞു. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽതെക്കേത് വള്ളമാണ്Add New മുങ്ങിയത്. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ 30 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. വനിതകളുടെ ഫൈനൽ മത്സരം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ നടത്തിയതാണ് വള്ളം മുങ്ങാൻ കാരണമായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പരുക്കേറ്റവരെ ചമ്പക്കുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളം മറിഞ്ഞതിനെ തുടർന്ന് കലക്ടർ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Read More

പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി.

പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ ജഡ്ജിയായിരുന്ന മോഹനദാസ്‌ കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയായും കേരള മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമ മേഖലയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചട്ടുള്ള മോഹൻദാസിന്റെ നിയമനം പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാൻ ഏറെ സഹായിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് […]
Read More

അഡ്വകേറ്റ് പോൾ സെബാസ്റ്റ്യന് പാക്ട് യാത്രയപ്പ് നൽകി

നാൽപതു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പാക്ടിന്റെ ഫൗണ്ടർ പ്രസിഡന്റ് അഡ്വകേറ്റ് പോൾ സെബാസ്റ്റ്യനും സഹധർമിണിയും നഴ്‌സുമായ ലിസിക്കും പാക്ട് യാത്രയപ്പ് നൽകി . സ്നേഹാദരങ്ങൾ അർപ്പിച്ച് പാക്‌ട് നടത്തിയ യാത്ര അയപ്പ് യോഗത്തിൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം ചെറിയാൻ , KCA മുൻപ്രസിഡന്റ് സേവി മാത്തുണ്ണി എന്നീ പ്രമുഖരും, നിരവധി അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. വികാരനിർഭരമായ ചടങ്ങിൽ, പോൾ എന്ന അനിഷേധ്യ […]
Read More

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ : ജൂൺ 30-ന് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ എംബസി കോൺസുലർ അംഗങ്ങളും ,പാനൽ അഭിഭാഷകരും ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായും നാലപ്പതോളം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.ഓപ്പൺ ഹൗസിൽ പങ്കെടുത്ത എല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കും “ഈദ്-ഉൽ-അദ്ഹ” ആശംസകൾ നേർന്നുകൊണ്ടാണ് അംബാസഡർ ഓപ്പൺ ഹൗസിന് തുടക്ക൦ കുറിച്ചത്. ഒൻപതാമത് അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ വൻതോതിലുള്ള പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു ഐസിആർഎഫ്, ബികെഎസ്, ഭാരതി അസോസിയേഷൻ, ടികെഎസ്, ഇന്ത്യൻ […]
Read More

കേരള ഗാലക്സി ബഹ്‌റൈൻ വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾക്ക് മെഡിക്കൽ പ്രിവിലേജ് കാർഡ്.

മനാമ: ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി ബഹ്‌റൈൻ വാട്സ്ആപ്പ് കൂട്ടായ്മ, ബഹ്‌റൈൻ ലെ ആരോഗ്യ മേഖലയിലെ അറിയപ്പെടുന്ന അൽ റബീയ മെഡിക്കൽ ഗ്രൂപ്പമായി ചേർന്ന് അംഗങ്ങൾക്ക് മെഡിക്കൽ പ്രിവിലേജ് കാർഡ് കൈമാറി.ചടങ്ങിൽ അൽറബീയ മെഡിക്കൽ ഗ്രൂപ്പ്‌ മാർക്കറ്റിംഗ് മാനേജർ ഷൈജാസ് അഹമ്മദ്, കേരള ഗാലക്സി ബഹ്‌റൈൻ രക്ഷാധികാരി വിജയൻ കരുമലയ്ക്ക് കൈമാറി ഒന്നാം ഘട്ട മെഡിക്കൽ കാർഡ് വിതരണത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് കാർഡിന്റെ ഉപയോഗങ്ങളെക്കുറിച്ചും അതിലൂടെ മെമ്പർമാർക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ചും അവർ […]
Read More

ബഹ്‌റൈൻ സെൻറ് പോൾസ് മാർത്തോമാ യുവജനസഖ്യം ” അക്ഷരജ്യോതി 2023” ന് തുടക്കമായി.

മനാമ: കുരുന്നുകൾക്ക് മലയാളഭാഷയുടെ മാധുര്യം നുകർന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ സെൻറ് പോൾസ് മാർത്തോമാ യുവജനസഖ്യം നടത്തി വരാറുള്ള അവധിക്കാല മലയാള പഠന കളരി ” അക്ഷരജ്യോതി 2023 നു തുടക്കമായിഎന്റെ ഭാഷ എന്റെ അഭിമാനം ” എന്ന ചിന്താവിഷയം ആസ്‌പദമാക്കി ക്രമീകരിച്ചിരിക്കുന്ന തരത്തിൽ ജൂൺ 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുടക്കമായി പരിപാടിയിൽ പാഠ്യപദ്ധതിയോടൊപ്പം ഗൃഹാതുരത്വം ഉണർത്തുന്ന ചെറുഗാനങ്ങൾ, കഥകൾ, കടങ്കഥകൾ, കവിതകൾ , കളികൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട് പ്രസിഡന്റ്‌ റവ. മാത്യു […]
Read More

എൻസിപി കേരളഘടകം ശരദ് പവാറിനൊപ്പം; എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: എൻസിപി കേരളഘടകം ഒറ്റക്കെട്ടായി ശരദ്പവാറിനൊപ്പം നിൽക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. അജിത് പവാറിന്‍റേത് അധികാര രാഷ്ട്രീയമാണ്. അദ്ദേഹത്തിനൊപ്പം നിൽക്കാൻ കേരളത്തിൽ നിന്നാരുമില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു. ഞായറാഴ്ചയാണ് രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ എൻസിപി പിളർത്തി 29 എംഎൽഎമാരുമായി അജിത് പവാർ ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന സർക്കാരിന്‍റെ ഭാഗമായത്. തുടർന്ന് ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നാണ് നേരെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മാറ്റം. എൻസിപിയുടെ രാഷ്ട്രീയ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകുന്ന നീക്കമാണ് അജിത് പവാറിന്‍റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. എന്തിരുന്നാലും അദ്ദേഹം നാലുവർഷത്തിനിടെ […]
Read More

NCP പിളര്‍ത്തി അജിത് പവാര്‍; അജിത് പവാർ ഉപമുഖ്യമന്ത്രി, 9 പേർ ഷിൻഡെ മന്ത്രിസഭയിലേക്ക്

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാടകീയ രംഗങ്ങൾ. എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിലേക്ക്. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. 29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിന്റെ നിർണായക നീക്കം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാ‌വിസിനൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. സംസ്ഥാനത്തെ ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 29 പേരും അജിത് പവാറിനൊപ്പമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. […]
Read More

ഐമാക്ക് കൊച്ചിൻ കലാഭവനിൽ ഈ വർഷത്തെ സമ്മർ ക്ലാസുകൾക്ക് വർണ്ണശഭളമായ തുടക്കം.

മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാവിദ്യാലയമായ ഐമാക്-കൊച്ചിൻ കലാഭവനിൽ ഈവർഷത്തെ സമ്മർ ക്ലാസുകൾക്ക് ഇന്ന് (ജൂലൈ 2ന് ) തുടക്കമായി.കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് ഒന്നാം ദിനത്തിൽ രേഖപ്പെടുത്തിയത് ഏറെ സന്തോഷകരമായ അനുഭവമാണെന്നും, ഐമാക്ക് കൊച്ചിൻ കലാഭവനെ നെഞ്ചിലേറ്റിയ കുട്ടികൾക്കും,രക്ഷിതാക്കൾക്കും ഈ അവസരത്തിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായും ചെയർന്മാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. നൂറിൽ അധിക൦ കുട്ടികളുമായി ഇന്ന് (ജൂലൈ 2ന് ) തുടക്കമായ ഐമാക്ക് കൊച്ചിൻ കലാഭവനിലെ ഈ […]
Read More