Business & Strategy

ഐലന്‍റ് ടോപ്പര്‍ കൃഷ്ണരാജീവിനെ ലാല്‍കെയേഴ്സ് ആദരിച്ചു.

ഈ കഴിഞ്ഞ പത്താം ക്ളാസ്സ് പരീക്ഷയില്‍ ബഹ്റൈനില്‍ സ്കൂളുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാമതെത്തിയ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി കൃഷ്ണരാജീവ് വെള്ളിക്കോത്തിനെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ആദരിച്ചു. ലാല്‍കെയേഴ്സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും പറഞ്ഞു .അല്‍റബീഹ് മെഡിക്കല്‍ സെന്‍റര്‍ സാരഥി നൗഫല്‍ കൃഷ്ണരാജീവിന് ഉപഹാരം കൈമാറി . വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാവിഭാഗം പ്രസിഡണ്ട് സന്ധ്യാരാജേഷ് , സാമൂഹ്യപ്രവര്‍ത്തകരായ കാത്തു സച്ചിന്‍ദേവ്, […]
Read More

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മെയ് 26-ന് പ്രവര്‍ത്തനക്ഷമമാകും

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മെയ് 26-ന് പ്രവര്‍ത്തനക്ഷമമാകും.16.5 കിലോമീറ്റര്‍ നീളമുള്ള ആറുവരി പാതയുള്ള  മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ കടൽപ്പാലമാണ് സജ്ജമാകുന്നത്. 17,843 കോടി രൂപയാണ് ചിലവ്.മുംബൈ മെട്രോപൊളിറ്റന്‍ റീജയണ്‍ ഡെവല്പമെന്റ് അതോറിറ്റിയുടെ (എംഎംആര്‍ഡിഎ) നേതൃത്വത്തിലാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മെയ് 26-ന് പാലത്തിന്റെ മുഴുവന്‍ ഡെക്കുകളും സജ്ജമാക്കുന്നതോടെ വാഹനങ്ങള്‍ക്ക് പാലത്തിലൂടെ സര്‍വീസ് നടത്താന്‍ കഴിയും. പാലത്തിലൂടെ പരമാവധി 100 കിലോമീറ്റര്‍ വേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കാവുന്നതാണ്.
Read More

2000ത്തിന്റെ നോട്ടുകൾ എന്തുകൊണ്ട് പിൻവലിക്കുന്നു? റിസർവ് ബാങ്ക് പറയുന്നത്

2000 രൂപയുടെ നോട്ടുകൾ പിൻ വലിച്ചത് വളരെ പെട്ടെന്നുള്ള അറിയിപ്പായിരുന്നു. കാരണങ്ങൾ അക്കമിട്ട് നിരത്തുകയാണ്‌ ധനകാര്യ വിദഗ്ദർ. ഇന്ത്യൻ കറൻസി അച്ചടിക്കുന്നത് പേപ്പറിൽ ആണ്‌. അതായത് വിദേശ രാജ്യങ്ങൾ പ്ളാസ്റ്റിക് നോട്ടുകളാണ്‌ ഇറക്കുന്നത്. ഇന്ത്യയിൽ പേപ്പർ നോട്ട് ഇറക്കുന്നതിനാൽ കള്ള നോട്ട് അടിക്കുന്നവർക്ക് വ്യാജമായ നോട്ട് ഇറക്കാൻ എളുപ്പമാണ്‌. എന്തുകൊണ്ട് 2000ത്തിന്റെ നോട്ടുകൾ പിൻ വലിക്കുന്നു? റിസർവ് ബാങ്ക് പറയുന്നത് 2016 നവംബറിൽ ആർബിഐ ആക്ട്, 1934 സെക്ഷൻ 24(1) പ്രകാരം എല്ലാ 500 രൂപയുടെയും നിയമപരമായ […]
Read More

പാൻ ബഹ്‌റൈൻ പതിനേഴാം വാർഷികവും അവാർഡ് ദാന ചടങ്ങും മെയ് 26 -ന്.പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് വി പി ജോർജിന്.

മനാമ: ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്‌റൈൻ) പതിനേഴാമത് വാർഷികവും അവാർഡ് ദാന ചടങ്ങും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മെയ് മാസം ഇരുപത്തിയാറാം തീയതി ഉച്ചയ്ക്ക് 11.30 -ന് ബാൻ സാങ്ങ് തായി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോകപ്രശസ്ത സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ റവ. ഫാദർ ഡേവിസ് ചിറമേൽ മുഖ്യ അതിഥിയായിരിക്കുമെന്ന് പാൻ പ്രസിഡൻറ് ഡെന്നിമഞ്ഞളി, സെക്രട്ടറി ഡോളി ജോർജ് എന്നിവർ അറിയിച്ചു. […]
Read More

ഫെഡ് ബഹ്‌റൈൻ കുടുംബ സംഗമം നടത്തി.

ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ ഫ്രറ്റർനിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ് ബഹറിൻ) ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടത്തിയ കുടുംബ സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഘടനാ പ്രസിഡൻറ് വിവേക് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സിനിമ നടി ജയ മേനോൻ മുഖ്യ അതിഥിയായി.ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ എറണാകുളം സ്വദേശിയും, സംഗീത സംവിധായകനുമായ രാജു രാജൻ പിറവം വിശിഷ്ടാതിഥിയായി. സെക്രട്ടറി സ്റ്റീവൻസൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ഫ്രാൻസിസ് […]
Read More

കർണാടക ഇനി സിദ്ധരാമയ്യ നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കൂടെ ഡികെയും മന്ത്രിമാരും

ബെംഗളൂരു: കർണാടകയുടെ 24 ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറിയ ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകൾ. ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യവാചകം ചൊല്ലി അധികാരമേറ്റു. രാഹുൽ ഗാന്ധിയും പ്രിയങ്കയും മല്ലികാർജുൻ ഖാർഗെയും ചടങ്ങിൽ പങ്കെടുത്തു. ദൈവനാമത്തിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലായിരുന്നു ഡികെ ശിവകുമാർ സത്യവാചകം ചൊല്ലി അധികാരമേറ്റത്. സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും പുറമെ ആദ്യഘട്ട മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം കെ […]
Read More

പ്രസംഗത്തിനിടെ എം.കെ മുനീർ കുഴഞ്ഞുവീണു; സംഭവം സെക്രട്ടറിയേറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധത്തിൽ

തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എൽ.എ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. മുനീറിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് റിപ്പോർട്ട്. സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നിൽ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്ന് വേദിയിലെ കസേരയിലേക്ക് മാറ്റി. അല്‍പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം […]
Read More

‘കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ്’; കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്

തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കെ-ഫോണ്‍ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍  18,000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി. ഇന്റര്‍നെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച ഗവണ്മെന്റാണ് കേരളത്തിലുള്ളത്. മാറുന്ന […]
Read More

ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷൻ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

മനാമ:ഇന്ത്യൻ സ്‌കൂളിൽ   ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് നേട്ടങ്ങൾക്ക് അഭിനന്ദിക്കുന്നതിനായി  വ്യാഴാഴ്ച അക്കാദമിക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. 2022-2023 അധ്യയന വർഷത്തിലെ മികച്ച പ്രകടനത്തിന് 275ഓളം   ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ  പ്രിൻസ് എസ് നടരാജൻ,  വൈസ് ചെയർമാൻ […]
Read More

വലിയ ക്യൂവില്‍ നില്‍ക്കേണ്ട; ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ‘വിശ്വസ്ത യാത്രക്കാര്‍ക്ക്’ എളുപ്പത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം വരുന്നു

ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ ഇമിഗ്രേഷന്‍ പരിശോധനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള യാത്രക്കാര്‍ക്കായി ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമുമായി സര്‍ക്കാര്‍. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പും ശേഷവുമുള്ള ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കുന്നത് വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും സമയം ലാഭിക്കുന്നതിനും സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. മുന്‍കൂട്ടി പരിശോധിച്ച് വെരിഫൈ ചെയ്ത യാത്രക്കാര്‍ക്കാണ് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള അതിവേഗ എമിഗ്രേഷന്‍ ക്ലിയറന്‍സ് അനുവദിക്കുന്നത്. 2027ഓടെ ഈ സൗകര്യം രാജ്യത്തെ 15 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ […]
Read More