കിംഗ് ഫൈസൽ കോർണിഷ് മൾട്ടി- ഫേസ് പദ്ധതി അതി വേഗം പുരോഗമിക്കുന്നു എന്ന് ബഹ്റൈൻ വർക്സ് മന്ത്രാലയം

  • Home-FINAL
  • GCC
  • Bahrain
  • കിംഗ് ഫൈസൽ കോർണിഷ് മൾട്ടി- ഫേസ് പദ്ധതി അതി വേഗം പുരോഗമിക്കുന്നു എന്ന് ബഹ്റൈൻ വർക്സ് മന്ത്രാലയം

കിംഗ് ഫൈസൽ കോർണിഷ് മൾട്ടി- ഫേസ് പദ്ധതി അതി വേഗം പുരോഗമിക്കുന്നു എന്ന് ബഹ്റൈൻ വർക്സ് മന്ത്രാലയം


മനാമയിലെ കിങ് ഫൈസൽ കോർണിഷിനെ നവീകരിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള മൾട്ടി-ഫേസ് പദ്ധതി പുരോഗമിക്കുകയാണെന്ന് വർക്ക്സ് മന്ത്രാലയം അറിയിച്ചു.മനാമ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന 46,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പദ്ധതിയുടെ പുരോഗതി പരിശോധിക്കുന്നതിനായി വർക്ക്സ് മന്ത്രി ഇബ്രാഹിം അൽ ഹവാജും , മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വെയ്ൽ അൽ മുബാറക്കും സ്ഥലം സന്ദർശിച്ചു.കളിസ്ഥലങ്ങൾ, കായിക മൈതാനം, സേവന കെട്ടിടങ്ങൾ, ഹരിത ഇടങ്ങൾ എന്നിവയ്ക്ക് പുറമേ നടത്തം, ഓട്ടം, സൈക്ലിംഗ് എന്നിവയ്ക്കുള്ള പാതകളും ഇവിടെ ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നു .രാജ്യ തലസ്ഥാനത്ത് മനോഹരമായ കടൽത്തീരങ്ങളും വിനോദ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി എന്ന് അൽ മുബാറക് പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, ഹരിത ഇടങ്ങൾ വർദ്ധിപ്പിക്കുക, പാർക്കുകൾ വികസിപ്പിക്കുക, പൗരന്മാർക്കും താമസക്കാർക്കും ഒരുപോലെ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. “

Leave A Comment