India

ജിലേബി, സമൂസ ഇഷ്ടമാണോ എങ്കിൽ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

ന്യൂഡൽഹി: സിഗരറ്റ് പാക്കറ്റിൽ അനാരോഗ്യത്തെക്കുറിച്ച് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിച്ചിട്ടുണ്ടാകും. ഇനി ജിലേബിയിലും സമൂസയിലും ഇങ്ങനെ ഒരു അറിയിപ്പ് പ്രതീക്ഷിക്കണം. എണ്ണയും മധുരവും അമിതമായി ചേർന്ന ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് ബേഡാണ് കേന്ദ്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. ജിലേബി, സമൂസ, കേക്ക് തുടങ്ങിയവ വിൽക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ആകർഷകമായ പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. എയിംസ് ഉൾപ്പടെയുള്ള എല്ലാ കേന്ദ്ര സർക്കാർ […]
Read More

അന്താരാഷ്ട്ര ഉൽക്കാശാസ്ത്ര നേതൃസമിതിയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖർ ബഹ്‌റൈൻ പ്രവാസി

അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയന്റെ (IAU) ഉൽക്കാശാസ്ത്ര നേതൃസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖറിന് ബഹ്‌റൈനുമായി അടുത്ത ബന്ധം. ബഹ്‌റൈനിലെ കോട്ടക്കൽ ആര്യവൈദ്യശാല ഉടമ ശേഖറിന്റെയും അനിതയുടേയും മകനാണ് അശ്വിൻ ശേഖർ. ആസ്ട്രേലിയയിലെ പെർത്തിൽ നടന്ന ഐ.എ.യുവിന്റെ അന്താരാഷ്ട്ര ഉൽക്കാശാസ്ത്ര സമ്മേളനത്തിലായിരുന്നു അശ്വിനെ തിരഞ്ഞെടുത്തത്. ഉൽക്കാശാസ്ത്രവുമായി ബന്ധപ്പെട്ട ‘മീറ്റിയോർ സയൻസ് കമ്മീഷ’ന്റെ ചുമതലയുള്ള നേതൃസമിതിയിൽ ഡോ. അശ്വിനോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ ജ്യോതിശാസ്ത്രജ്ഞരാണുള്ളത്. ഉൽക്കാശാസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, അന്താരാഷ്ട്രതലത്തിൽ […]
Read More

ജയലളിതയുടെയും എം.ജി.ആറിന്റെയും മകൾ? അവകാശവാദവുമായി തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും എം.ജി.ആറിന്റെയും  മകളാണെന്ന അവകാശവാദവുമായി തൃശൂർ സ്വദേശിനി സുനിത സുപ്രീം കോടതിയിൽ. ചീഫ് ജസ്റ്റിസിനാണ് ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുനിത കത്തു നൽകിയത്.  ഇതോടൊപ്പം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തു നൽകി. ഇക്കാര്യം അന്വേഷിക്കണമെന്നാണ് സുനിതയുടെ നിലപാട്. ജയലളിതയെ കൊലപ്പെടുത്തി എന്നാണ് സുനിതയുടെ ആരോപണം. ജയലളിത തന്നെ അംഗീകരിച്ചിരുന്നതായും മകളാണെന്ന സത്യം പുറത്തുവിടാനിരിക്കെയാണ് അമ്മയുടെ മരണം എന്നും സുനിത പറയുന്നു. തനിക്ക് ജീവിക്കാൻ ആവശ്യമായ പണം ജയലളിത തന്നിരുന്നുവെന്നും ഇവർ പറഞ്ഞു.
Read More

നിമിഷപ്രിയ കേസിൽ പരിമിതിയുണ്ടെന്ന് കേന്ദ്രം; ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു

നിമിഷപ്രിയ കേസിൽ പരിമിതിയുണ്ടെന്നും നയതന്ത്ര ഇടപെടൽ ഈ വിഷയത്തിൽ ഫലം കണ്ടില്ലെന്നും കേന്ദ്രം. അറ്റോർണി ജനറലാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്ന കാര്യങ്ങളെല്ലാം കേന്ദ്രസർക്കാർ ചെയ്‌തെന്നും ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുക യാണെന്നും അറ്റോർണി ജനറൽ പറഞ്ഞു. യമനിലുള്ള ഒരു ഷേക്കിന്റെ സഹായം തേടിയിരുന്നെന്നും ഈ വിഷയത്തിൽ എന്തൊക്കെ ചെയ്യുന്നു എന്ന കാര്യം പരസ്യപ്പെടുത്തുന്നത് തുടർശ്രമങ്ങളെ ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം ദയാധനത്തിൽ ഇതുവരെ നിലപാടെടുത്തിട്ടില്ല. കുടുംബം അഭിമാനപ്രശ്‌നമായാണ് ഇത് […]
Read More

പഹൽഗാം ഭീകരാക്രമണം, സുരക്ഷാവീഴ്ച സമ്മതിച്ച് ലഫ്. ഗവർണർ

കാശ്മീർ: കാശ്മീരിലെ പഹൽഗാമിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് തുറന്ന് സമ്മതിച്ച് ജമ്മു കാശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ. സംഭവത്തിന് ശേഷം ആദ്യമായാണ് സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ബൈസൺ വാലിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. വിനോദസഞ്ചാരികളെ ഭീകരർ ആക്രമിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More

വിവാഹമോചനക്കേസിൽ നിർണായക വിധി, പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവാണെന്ന് സുപ്രീം കോടതി

വിവാഹ മോചനക്കേസിൽ ഫോൺ സംഭാഷണം തെളിവാണെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാം. പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. മൗലികാവകാശ ലംഘനമായി കണക്കാക്കാൻ കഴിയില്ല. ഫോൺ സംഭാഷണം തെളിവല്ലെന്ന ഹൈക്കോടതിയുടെ വിധിയാണ് റദ്ദാക്കിയത്.
Read More

സി.പി.എം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ബിജെപി നേതാവ് സി.സദാനന്ദൻ രാജ്യസഭയിലേക്ക്

ബി.ജെ.പി നേതാവ് സി.സദാനന്ദൻ രാജ്യസഭയിലേക്ക്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ്. രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. 1994ൽ സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്വൽ നിഗം, മുൻവിദേശകാര്യമന്ത്രി ഹർഷ വർധൻ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും. രാജ്യസഭാംഗമായി നിർദേശിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞു വിളിച്ചിരുന്നതായും സദാനന്ദൻ പറഞ്ഞു. ഒരു ജോലി ഏൽപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് […]
Read More

ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപ്പിടിച്ച് അപകടം; എട്ട് ട്രെയിനുകൾ റദ്ദാക്കി

തമിഴ്‌നാട്‌ തിരുവള്ളൂരിൽ ചരക്കു ട്രെയിനിനു തീപിടിച്ച് വൻ അപകടം. പറഞ്ഞു. ഡീസൽ കയറ്റിവന്ന വാഗണുകൾക്കാണ് തീപിടിച്ചത്. അപകടത്തിന് പിന്നാലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെയായിരുന്നു അപകടം. തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. എട്ട് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. അഞ്ചു ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ആളപായമില്ലെന്ന് എസ്.പി എ.ശ്രീനിവാസ പെരുമാൾ പറഞ്ഞു.രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. മണാലിയിൽനിന്ന് തിരുപ്പതിയിലേക്ക് വരുകയായിരുന്നു ട്രെയിൻ. ജനവാസമേഖലയ്ക്ക് അടുത്തായിരുന്നു അപകടം. ആളുകളെ ഇവിടെ നിന്നും മാറ്റുകയാണിപ്പോൾ. നിലവിൽ […]
Read More

ടെന്നീസ് താരം രാധികാ യാദവിനെ പിതാവ് വെടിവച്ചു കൊന്നു

ന്യൂഡൽഹി: ടെന്നീസ് താരം രാധികാ യാദവിനെ പിതാവ് വെടിവച്ചു കൊന്നു. ഗുരുഗ്രാമിലെ വീട്ടിലാണ് കൊലപാതകം നടന്നത്. മൂന്നു ബുള്ളറ്റുകൾ രാധികാ യാദവിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഗുരുഗ്രാമിലെ സെക്ടർ 57-ൽ സ്ഥിതി ചെയ്യുന്ന രാധിക യാദവിന്റെ കുടുംബ വസതിയിലെ ഒന്നാം നിലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിൽ രാധിക യാദവിനെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read More

മല്ലികാര്‍ജുന്‍ ഖര്‍ഗെ നാളെ എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും

മല്ലികാര്‍ജുന്‍ ഖര്‍ഗെ നാളെ എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. 2 പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. പുനഃസംഘടിപ്പിക്കുന്ന ദേശീയ നേതൃത്വത്തിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രമേശ് ചെന്നത്തലയെ പരിഗണിക്കുന്നതായും സൂചനയുണ്ട്.നെഹ്‌റു കുടുബാംഗമല്ലാത്ത മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും നാളെ മുതല്‍ കോണ്‍ഗ്രസിനെ നയിക്കുക. നാളെ രാവിലെ പത്തരയ്ക്ക് ഖര്‍ഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുക്കും. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. […]
Read More