India

യാ​ത്ര​ക്കാ​ര്‍ ഇല്ല; ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് നി​ര്‍​ത്താ​ന്‍ ഒരുങ്ങി എ​യ​ര്‍ ഇ​ന്ത്യ.

ന്യൂ​ഡ​ല്‍​ഹി: മ​സ്‌​ക​ത്തി​ല്‍ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കുള്ള സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്താ​ന്‍ ഒ​രു​ങ്ങി എ​യ​ര്‍ ഇ​ന്ത്യ. യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​താ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്താ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.സെ​പ്റ്റം​ബ​ര്‍ 11നാ​ണ് അ​വ​സാ​ന സ​ര്‍​വീ​സ്.മസ്കത്തിൽ നിന്നും എ​യ​ര്‍ ഇ​ന്ത്യ​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഏ​ക സ​ര്‍​വീ​സ് ആ​യി​രു​ന്നു ഇ​ത്. മ​സ്‌​ക​ത്തി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍ മും​ബൈ​യി​ലേ​ക്ക് റീ ​ഷെ​ഡ്യൂ​ള്‍ ചെയ്യും.
Read More

സോണിയാ ഗാന്ധിയുടെ മാതാവ് പൗള മിയാനോ അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ മാതാവ് പൗള മിയാനോ അന്തരിച്ചു. ഇറ്റലിയില്‍ ആഗസ്റ്റ് 27 നാണ് അന്ത്യം. കഴിഞ്ഞയാഴ്ച്ച സോണിയ അമ്മയെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ചികിത്സയുടെ ഭാഗമായുള്ള വിദേശയാത്രക്കിടെയാണ് സോണിയ അമ്മയേയും സന്ദര്‍ശിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഹുലും പ്രിയങ്കയും നിരവധി തവണ മുത്തശ്ശിയെ സന്ദര്‍ശിച്ചിരുന്നു.
Read More

ഇന്ത്യൻ അംബാസിഡർ ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ബഹ്‌റൈൻ : ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീ വസ്തവ ബഹ്‌റൈൻ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യ മേഖലയിൽ ബഹ്‌റൈനും ഇന്ത്യയു൦ തമ്മിൽ സഹകരണം ശക്തമാക്കുന്നതിന് താല്പര്യമുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോക്ടർ ജലീല ബിൻത് അസൈദ് ജവാദ് ഹസ്സൻ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഒപ്പം മറ്റ് രംഗങ്ങളിലും പസ്പരം സഹകരിക്കുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്യുകയും ചെയ്തു. ബഹ്‌റൈനിലെ പ്രവാസികളായ ഇന്ത്യക്കാർക്ക് ബഹ്‌റൈനിലെ അധികൃതർ നൽകിക്കൊണ്ടിരിക്കുന്ന ആരോഗ്യ പരിരക്ഷയ്ക്ക് അംബാസിഡർ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു .
Read More

വിഖ്യാത നടന്‍ പ്രദീപ് മുഖര്‍ജി അന്തരിച്ചു.

BREAKING NEWS വിഖ്യാത ബംഗാളി നടന്‍ പ്രദീപ് മുഖര്‍ജി അന്തരിച്ചു. 76 വയാസായിരുന്നു. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സത്യജിത്ത് റായുടെ ജന ആരണ്യയിലൂടെ ശ്രദ്ധേയനായ നടനാണ് പ്രദീപ് മുഖര്‍ജി. മൂന്നു ദിവസം മുന്‍പാണ് വൃക്കയിലെ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്ച സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ച് അവസ്ഥ കൂടുതല്‍ മോശമാലുകയും രാവിലെ 8.15ഓടെ മരിക്കുകയായിരുന്നു എന്ന് കുടുംബം വ്യക്തമാക്കി. സത്യജിത്ത് റായുടെ ജന അരണ്യയിലൂടെ 1976ലാണ് പ്രദീപ് മുഖര്‍ജി അഭിനയ […]
Read More

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ.

ദുബായ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തെറിഞ്ഞത്. രവീന്ദ്ര ജഡേജയുടെയും, ഹര്‍ദിക് പാണ്ഡ്യയുടെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്. രവീന്ദ്ര ജഡേജ 29 പന്തില്‍ 35 റണ്‍സെടുത്തു. രണ്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. ഹര്‍ദിക് പാണ്ഡ്യ 17 പന്തില്‍ നാല് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ തന്നെ കെഎല്‍ […]
Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ്; പാകിസ്ഥാന് എതിരെ ഇന്ത്യക്ക് ബൗളിങ്ങ്

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ബൗളിങ്ങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. പാകിസ്താനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ മികച്ച തുടക്കമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രോഹിത്തും കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. വിശ്രമത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ കോഹ്ലി ഇന്ന് കളിക്കുന്നുണ്ട്. കോഹ്ലിയുടെ 100-ാം ടി20 മത്സരമാണിത്. വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്ക് ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. അര്‍ഷദീപ് സിംഗ്, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ […]
Read More

ഇന്ത്യൻ രാഷ്ട്രപതിയെ സന്ദർശിച്ച് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ മടങ്ങിയെത്തി.

തിരുവനന്തപുരം: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിനെ രാഷ്ട്രപതി ഭവനിൽ സന്ദർശിച്ച് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ മടങ്ങിയെത്തി. അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിറവിലാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഭിന്നശേഷിക്കുട്ടികളുടെ സംഘം തിരിച്ചെത്തിയത്. മടങ്ങിയെത്തിയ ഭിന്നശേഷിക്കുട്ടികളെ സ്വീകരിക്കാനെത്തിയ മാതാപിതാക്കളോട് രാഷ്ട്രപതി ഭവനിലെ അനുഭവങ്ങൾ അതീവ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കുവെച്ചത്. കാഴ്ചപരിമിതനായ ശ്രീകാന്തിന് ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും തന്റെ ഉൾക്കണ്ണ് കൊണ്ട് കണ്ട കാര്യങ്ങളും രാഷ്ട്രപതിയുടെ മുമ്പിൽ പാടിയ വിശേഷങ്ങളുമൊക്കെ അമ്മയോട് പങ്കുവയ്ക്കുമ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ആനനന്ദാശ്രുക്കളാൽ നിറഞ്ഞു. […]
Read More

ഇന്ത്യയിൽ 21 വ്യാജ സര്‍വകലാശാലകള്‍; പട്ടിക പുറത്തുവിട്ട് യുജിസി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 21 സര്‍വകലാശാലകള്‍ വ്യാജമെന്ന് പ്രഖ്യാപിച്ച് യുജിസി. ഈ സര്‍വകലാശാലകള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ യോഗ്യതയില്ലെന്നും യുജിസി അറിയിച്ചു.ഡല്‍ഹിയും ഉത്തര്‍പ്രദേശും കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം വ്യാജ സര്‍വകലാശാലകളും. യുജിസി ആക്ടിന് വിരുദ്ധമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പട്ടികയില്‍ കേരളത്തിലെ സെന്റ് ജോണ്‍സ് സര്‍വകലാശാലയും ഉള്‍പ്പെടുന്നു. ഈ സര്‍വകലാശാലകള്‍ക്ക് ബിരുദം നല്‍കാന്‍ യോഗ്യതയില്ലെന്ന് യുജിസി സെക്രട്ടറി രാജ്നിഷ് ജെയ്ന്‍ അറിയിച്ചു. ഡല്‍ഹിയില്‍ മാത്രം എട്ടു സര്‍വകലാശാലകളാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്റ് […]
Read More

തെരഞ്ഞെടുപ്പ് കാലത്തെ ‘സൗജന്യം’; ഫ്രീബീസിനെതിരായ ഹ‍ർജി, സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു.

തെരഞ്ഞെടുപ്പ് സമയത്ത് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി, സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ഇതുമായി ബന്ധപ്പെട്ട ഹർജികൾ നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതേസമയം പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാർഗത്തിലാണോ എന്നതിൽ ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. എന്താണ് സൗജന്യക്ഷേമ […]
Read More

രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്.

സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയും പാര്‍ട്ടിയിലെ കണ്‍സള്‍ട്ടേറ്റീവ് സംവിധാനത്തെ തകര്‍ത്തുവെന്നും കത്തില്‍ ആരോപിച്ചു. അല്‍പ സമയം മുന്‍പാമഅ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പക്വതയില്ലാതെ പെരുമാറി, കൂടിയാലോചന സംവിധാനത്തെ തകര്‍ത്തു, രാഹുല്‍ […]
Read More