Kerala

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശബരീനാഥന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. കോണ്‍ഗ്രസ് നല്‍കിയ പരാതി തള്ളിയാണ് നടപടി. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനാണ് പരാതി നൽകിയത്. സൂക്ഷ്മപരിശോധനയില്‍ പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ഇതോടെ പത്രിക പരിഗണിക്കുന്നതു മാറ്റിവച്ചു. പരിശോധനകൾക്കുശേഷം പിന്നീട് സ്വീകരിക്കുകയായിരുന്നു.മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ശബരീനാഥന്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതില്‍ തെറ്റില്ല. […]
Read More

‘എനിക്കു സമനില തെറ്റില്ല, പൊതുയോഗത്തിന് ഒരു മര്യാദയുണ്ട്; ചെറ്റ എന്നു വിളിച്ചിട്ടില്ല’

തൊടുപുഴ: ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് ആവേശത്തോടെ പ്രതികരിച്ച പ്രവർത്തകനോട് ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നു പ്രസംഗത്തിനിടെ പറഞ്ഞത്‌ വിവാദമായ സാഹചര്യത്തിൽ അതിനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ടെന്നും ആ മര്യാദ പാലിക്കാതിരുന്നാൽ പ്രതികരണം സ്വാഭാവികമായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അയാൾ എന്നെയോ എൽഡിഎഫിനെയോ എതിർക്കാൻ വന്നതല്ല. ചില പ്രത്യേക ആവേശക്കാർ ഉണ്ടാകുമല്ലോ? പലതരത്തിലാണല്ലോ ആവേശം വരുന്നത്. അതിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യമാണത്. ചോദ്യം ചോദിക്കാൻ വാർത്താ സമ്മേളനമല്ല […]
Read More

പത്രികാ സമർപ്പണം കഴിഞ്ഞു: കേരളത്തിൽ 1252 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് അവസാനിച്ചു. 1252 സ്ഥാനാർത്ഥികളാണ് ആകെ പത്രിക നൽകിയത്. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. 26 വരെ പത്രിക പിൻവലിക്കാം. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷം യഥാർത്ഥ മത്സര ചിത്രം തെളിയും. പുതുതായി അപേക്ഷിച്ചവരെക്കൂടി ഉൾപ്പെടുത്തിയുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. 2.72 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.
Read More

വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യരാക്കിയ നടപടിക്ക് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

കൊച്ചി: വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ ഉൾപ്പെടെ നാല് എസ്എൻഡിപി യോഗം ഡയറക്ടർമാരെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശന് പുറമേ, പ്രസിഡന്റ് ഡോ. എം. എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവരുടെ അയോഗ്യതയ്ക്കാണ് സ്റ്റേ. അപ്പീലിൽ എതിർകക്ഷികൾക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചു. അപ്പീലുകൾ അന്തിമ വാദത്തിനായി ജൂണിൽ പരിഗണിക്കും. മാർച്ച് 12ലെ […]
Read More

മൈസൂരിൽ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, 4 മലയാളികൾ മരിച്ചു

കോഴിക്കോട്: ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ബെംഗളൂരുവിന് 70 കിലോമീറ്റർ അകലെ ചന്നപട്ടണ പുട്ടപ്പനതൊടിയിൽ നിരത്തുവക്കിലെ റെയ്‌ലിങ്ങിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ നാല്‌ മലയാളികൾ മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് പുലർച്ചെ 4.10 ന് എക്സ്പ്രസ് ഹൈവേയിൽ അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സക്കീർ (27), ബെംഗളൂരുവിൽ താമസിക്കുന്ന റഫീസ് (45), റഷീദ് (45) […]
Read More

തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാൻ അബിൻ വർക്കിക്ക്‌ തുക നൽകി ഉഷ

പുന്നപ്ര: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ആറന്മുളയിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള പണം ഉഷ ജോസഫ് നൽകി. ആരോഗ്യവകുപ്പിന്റെ അനാസ്ഥയെത്തുടർന്ന് 5 വർഷം വേദന അനുഭവിച്ചയാളാണ്‌ ഉഷ. 2021 മേയ് 12ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർ‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക പോലുള്ള ശസ്ത്രക്രിയാ ഉപകരണം (ആർട്ടറി ഫോർസെപ്സ്) മറന്നുവച്ചത്. 10 സെന്റീമീറ്ററോളം നീളമുള്ള ഉപകരണവുമായി തൊഴിലുറപ്പ് തൊഴിലാളിയായ പുന്നപ്ര നാൽപതിൽചിറയിൽ ഉഷ ജോസഫ് (51) 5 കൊല്ലത്തോളം […]
Read More

സിപിഎം തുടർച്ചയായി അവഗണിച്ചെന്ന്’; കാരാട്ട് റസാഖ് മുസ്ളീം ലീഗിൽ ചേർന്നു

കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ളീം ലീഗിൽ. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മുൻ മന്ത്രി എം കെ മുനീർ എന്നിവർക്കൊപ്പമാണ് പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു. ലീഗ് വിട്ട കാരാട്ട് റസാക്ക് 2016ൽ കൊടുവള്ളിയിൽ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി നിന്ന് ജയിച്ചിരുന്നു. എന്നാൽ 2021ൽ എം കെ മുനീറിനോട് പരാജയപ്പെട്ടു. തറവാട്ടിലേയ്ക്ക് തിരിച്ചുവന്ന് മാതൃസംഘടനയിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റസാഖ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ രാത്രിയെടുത്ത തീരുമാനമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിനാലാണ് […]
Read More

ഡോക്‌ടർ വന്ദനാ ദാസ് വധം; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോക്ടർ വന്ദനാ ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡിഷണൽ സെഷൻസ് കോടതി. 2023 മേയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സെഷൻസ് ജഡ്ജ് പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്. സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ട് നേരത്തെതന്നെ മെഡിക്കൽ ബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കൽ ആണ് പ്രോസിക്യൂഷനുവേണ്ടി […]
Read More

നല്ല പരിഗണന നൽകിയിട്ടും ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയെ വഞ്ചിച്ചു- മുഖ്യമന്ത്രി

തിരുവനന്തപുരം: ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്‌. ജി. സുധാകരനെ അവഗണിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് ജി സുധാകരൻ. നല്ല പരിഗണനയാണ് എല്ലാഘട്ടത്തിലും അദ്ദേഹത്തിന് നൽകിയത്. അവഗണിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അത് അദ്ദേഹത്തിന് തന്നെ ബോദ്ധ്യമുള്ള കാര്യമാണ്. പ്രായപരിധി പാർട്ടി കോൺഗ്രസ് എടുത്ത […]
Read More

‘പിഷാരടി വിളിച്ചിട്ടില്ല, വിളിച്ചാൽ പാലക്കാട് പ്രചാരണത്തിന് ഇറങ്ങും’; നടൻ അസിഫ് അലി

കൊച്ചി: പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടൻ ആസിഫ് അലി പറഞ്ഞു. തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ല. പിഷാരടിയുടെ കഴിവുകളിൽ നല്ല വിശ്വാസമുണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് രമേശ് പിഷാരടി വിളിച്ചിട്ടില്ല. അങ്ങനെ ഒരു വിളി വന്നാൽ ഉറപ്പായിട്ടും പോകും. കാരണം അദ്ദേഹത്തെ വളരെ നന്നായി അറിയുന്ന ആളാണ്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് എല്ലാവരും നോക്കണം. […]
Read More