Kerala

കലാപമടങ്ങി; പാർട്ടി വിധേയനായി കെ സുധാകരൻ കണ്ണൂരിൽ തിരിച്ചെത്തി

കണ്ണൂർ: നിയമസഭാതിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വെല്ലുവിളിച്ച മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഒടുവിൽ പാർട്ടി വിധേയനായി തിരിച്ചെത്തി. പുലർച്ചെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് അനുയായികൾ കാത്തു നിന്നിരുന്നു. പാർട്ടിക്ക് വിധേയനായിരിക്കുമെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കിയതോടെയാണ് മൂന്നു ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.പാർട്ടി പറഞ്ഞാൽ മാത്രം മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു . ഇതോടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ കോൺഗ്രസിനെ വലച്ച പ്രധാന പ്രതിസന്ധി ഒഴിവായി. മുതിർന്ന നേതാവ് എ.കെ. […]
Read More

ഡോ. വന്ദന ദാസ് വധക്കേസ്: കുറ്റം മനഃപൂർവമല്ലെന്ന് പ്രതി സന്ദീപ് കോടതിയിൽ

കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ. താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ല, ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. തന്റെ പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന വൈകാരികമായ അഭ്യർത്ഥനയും പ്രതി കോടതിക്ക് മുന്നിൽ വെച്ചു. എന്നാൽ സന്ദീപിന്റേത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. […]
Read More

പെരുമ്പാവൂർ സീറ്റ് നിഷേധിച്ചാൽ സ്വതന്ത്രനായി മത്സരിക്കും: എൽദോസ് കുന്നപ്പിള്ളി

കൊച്ചി: സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും എൽദോസ് വ്യക്തമാക്കി. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ശേഷമാണ്‌ പ്രതികരണം. പാർട്ടി നീതികേട് കാണിക്കരുതെന്നും എൽദോസ് കൂട്ടിച്ചേർത്തു. എൽദോസ് കുന്നപ്പിള്ളിയ്ക്ക് പകരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരിൽ പരിഗണിക്കുന്നതെന്നാണ് വിവരം. ഇതിനുപുറമേ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടതാണ് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് വിനയായത്. മാർച്ച് 26-ന് […]
Read More

കുമ്മനം ആറൻമുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ. ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തിൽ സീറ്റില്ലാതിരുന്ന പ്രമുഖ നേതാക്കളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി. സംസ്ഥാനനേതാക്കളായ ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരും, കുമ്മനം രാജശേഖരൻ ആറൻമുളയിലും മത്സരിക്കും. സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന സി.സി. മുകുന്ദൻ നാട്ടികയിൽ മത്സരിക്കും. കുണ്ടറയിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് സ്ഥാനാർഥി. ബിജെപി സ്ഥാനാർഥികൾ കാസർകോട് – അശ്വിനി എം.എൽ. കല്ല്യാശ്ശേരി – ശ്രീ എ.വി. സനിൽ കുമാർ തളിപ്പറമ്പ് – എൻ. ഹരിദാസ് […]
Read More

സമ്മർദ്ദം ഫലിച്ചു, കണ്ണൂരിൽ കെ. സുധാകരൻ കോൺഗ്രസ് സ്ഥാനാർഥി

തിരുവനന്തപുരം: കെ. സുധാകരന്‍റെ സമ്മർദത്തിനു മുന്നിൽ ഗത്യന്തരമില്ലാതെ കീഴടങ്ങി കോൺഗ്രസ് ഹൈകമാൻഡ്. കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ്‌ അവസാനവട്ട സൂചനകൾ. എം.പിമാർ മത്സരിക്കേണ്ടെന്ന ഹൈകമാൻഡ് തീരുമാനത്തിനെതിരെ സുധാകരൻ നിലപാട് കടുപ്പിച്ച് രംഗത്തുവന്നത് നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. മുതിർന്ന നേതാക്കളോടടക്കം ഗുഡ് ബൈ പറഞ്ഞ സുധാകരൻ, സ്വതന്ത്രനായി മത്സരിക്കുമെന്നും ഭീഷണി ഉയർത്തി. നിലപാട് പ്രഖ്യാപിക്കാനായി ഉച്ചക്ക് 12ന് വാർത്തസമ്മേളനവും വിളിച്ചുചേർത്തു. മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും സുധാകരനെ അനുനയിപ്പിക്കാനായില്ല. ഒടുവിൽ പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനാണ് സുധാകരന് സീറ്റ് നൽകാനുള്ള തീരുമാനത്തിൽ […]
Read More

മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയെന്ന് രമേഷ് പിഷാരടി

കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ മമ്മൂട്ടിയെ വിളിച്ച് അനുഗ്രഹം വാങ്ങിയെന്ന് രമേഷ് പിഷാരടി. എല്ലാകാര്യങ്ങളിലും തനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുള്ള വ്യക്തിയാണ് മമ്മൂട്ടി. ദിവസേനയെന്നോണം അദ്ദേഹവുമായി ആശയവിനിമയം നടത്താറുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നടൻ പറഞ്ഞു. മമ്മൂട്ടിയുടെ സന്തതസഹചാരി എന്ന് രമേഷ് പിഷാരടിയെ വിശേഷിപ്പിക്കാറുള്ള പശ്ചാത്തലത്തിലായിരുന്നു ചോദ്യം. ‘ഞാൻ ഇറങ്ങുന്നത് മുമ്പും മമ്മൂക്ക വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. എല്ലാദിവസവും ആശയവിനിമയം നടത്തുന്ന ഒരാളാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ ഞാൻ ഒരുപക്ഷേ ഏറ്റവും കൂടുതൽ […]
Read More

നേമത്ത് ശബരീനാഥ്; അരുവിക്കരയിൽ ശിവകുമാർ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് കെ.എസ് ശബരീനാഥും അരുവിക്കരയിൽ വി.എസ് ശിവകുമാറും മത്സരിക്കാൻ ധാരണ. എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്നും സൂചനയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ കെ സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കും. സുധാകരൻ കേരള ഹൗസിൽ നിന്നും ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. അടൂർ പ്രകാശ് നേരത്തേ തന്നെ ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് രണ്ട് എംപിമാരും പിന്മാറാത്തതോടെയാണ് ഇരുവർക്കും ഇളവ് നൽകാമെന്ന ആലോചനയിലേക്ക് ഹൈക്കമാൻഡ് കടന്നത്. […]
Read More

കൊയിലാണ്ടിയിൽ സ്കൂട്ടറപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് സ്കൂട്ടറപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിയായ നന്ദകിഷോർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടം. ബുധനാഴ്ച പുലർച്ചെ 2:30 ഓടെയാണ് സംഭവം. അപകടത്തിൽ മരിച്ചവരെല്ലാം മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാനയിലേക്ക് മറിഞ്ഞു. അത് വഴി വന്ന മറ്റുവാഹനയാത്രക്കാർ ഇവരെ സമീപത്തെ താലൂക്ക് […]
Read More

കേരള കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു, തൊടുപുഴയിൽ പി ജെ ജോസഫിന് പകരം അപു ജോൺ ജോസഫ്

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർ‌ത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി ജെ ജോസഫിൻ്റെ മകനും പാർട്ടി കോഓർഡിനേറ്ററുമായ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർത്ഥിയായി. 1970 മുതൽ 11 തവണ തൊടുപുഴയിൽ നിന്നും നിയമസഭാംഗമായയാളാണ് പി ജെ ജോസഫ്. 2001ൽ പി ടി തോമസിനോട് മാത്രമാണ് പരാജയപ്പെട്ടത്. മോൻസ് ജോസഫ് ഇത്തവണയും കടുത്തുരുത്തിയിൽ നിന്ന് മത്സരിക്കും. അപു ജോൺ ജോസഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതിയെങ്കിലും പിന്നീട് പി ജെ ജോസഫ് തന്നെയാണ് സ്ഥാനാർത്ഥിയായത്. […]
Read More

ടി.കെ ഗോവിന്ദൻ വര്‍ഗ വഞ്ചകനെന്ന് എം.വി. ജയരാജൻ

കണ്ണൂർ: പാർട്ടിക്കെതിരെ കടുത്തവിമർശനമുയർത്തുകയും തളിപ്പറമ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. ഇത്തരം വഞ്ചകർക്കെതിരെ ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എം.വി. ജയരാജൻ പറഞ്ഞു. പാർട്ടിയെ വഞ്ചിക്കരുതെന്ന് ടി.കെ. ഗോവിന്ദനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടും കണ്ണൂരിലെത്തി വാർത്താ സമ്മേളനം നടത്തി സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനും യു.ഡി.എഫ് പിന്തുണ തേടാനുമുള്ള തീരുമാനം പാർട്ടിയോടുള്ള വഞ്ചനയാണെന്ന് ജയരാജൻ ആരോപിച്ചു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒതുക്കുന്നുവെന്ന ടി.കെ. ഗോവിന്ദന്റെ […]
Read More