Kerala

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ പ്രഖ്യാപിച്ചു

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി. സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചത്. സാമൂഹിക, സാമുദായിക മാനദണ്ഡങ്ങൾ മൂലമുള്ള പരിമിതി മൂലം അർഹതയുള്ള പലരെയും ഒഴിവാക്കേണ്ടിവന്നതിൽ ദുഖമുണ്ടെന്നും സതീശൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ – സ്പീക്കർ ഷാനിമോൾ ഉസ്മാൻ – ഡപ്യൂട്ടി സ്പീക്കർ കോൺഗ്രസ് മന്ത്രിമാർ വി.ഡി.സതീശൻ – ധനം, തുറമുഖം, നിയമം രമേശ് ചെന്നിത്തല […]
Read More

കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പും

തി​രു​വ​ന​ന്ത​പു​രം: യുഡിഎഫ് മ​ന്ത്രി​സ​ഭ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വും മാത്രം. ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പി.​ജെ.​ജോ​സ​ഫി​നെ അ​റി​യി​ച്ചു. ര​ണ്ട് മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട് മ​ന്ത്രി​സ്ഥാ​നം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ മ​ന്ത്രി​യാ​യ മോ​ൻ​സ് ജോ​സ​ഫി​ന് ജ​ല​വി​ഭ​വമോ കൃ​ഷി വ​കു​പ്പോ ല​ഭി​ക്കും. അതേസമയം യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ ആ​രൊ​ക്കെ ഉ​ണ്ടാ​കും എ​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ മ​ന്ത്രി​മാ​രു​ടെ […]
Read More

രണ്ട് മന്ത്രിമാർ വേണം, വഴങ്ങാതെ കോൺഗ്രസ്: അർഹമായ പരിഗണന ലഭിക്കാത്തതിൽ കേരള കോൺഗ്രസിന്അതൃപ്തി

തിരുവനന്തപുരം: യു.ഡി.എഫിൽ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകളിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയിച്ച മികച്ച സ്‌ട്രൈക്ക് റേറ്റ് മുൻനിർത്തി തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം. എന്നാൽ ഒരു മന്ത്രിപദവിയും ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്ന്‌ കോൺഗ്രസ്‌ പറയുന്നു. കോൺഗ്രസ് മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കാൻ കേരള കോൺഗ്രസ് തയ്യാറായിട്ടില്ല. നേരത്തേ മുന്നണിയിൽ സീറ്റുകൾ വിട്ടുനൽകുന്നതിലും മറ്റും കേരള കോൺഗ്രസ് കാണിച്ച വിശാല […]
Read More

ഒത്തുതീർപ്പായി; ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും

തിരുവനന്തപുരം: രമേശ് ചെന്നിത്തല സംസ്ഥാന ആഭ്യന്തര മന്ത്രിയാകും. മുഖ്യമന്ത്രി സ്ഥനം നൽകാത്തതിനെ തുടർന്ന് ഇടഞ്ഞ ചെന്നിത്തലയെ വഴുതക്കാടുള്ള അദ്ദേഹത്തിൻ്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചിരുന്നു. ഇതിനു ശേഷമാണ് ചെന്നിത്തല സമ്മതമറിയിച്ചത്. കെ.സി വേണുഗോപാലിനെയും സതീശൻ സന്ദർശിച്ചു.
Read More

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ തിങ്കളാഴ്ച ; സ്പീക്കർ തെരഞ്ഞെടുപ്പ് 22 ന്

തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. പന്തലിന്റെ വശങ്ങളിൽ വീഡിയോ വാൾ ഒരുക്കുന്നതിനൊപ്പം തിങ്കളാഴ്ച രാവിലെ 10-ന് നടക്കുന്ന സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള […]
Read More

റാപ്പർ വേടനിൽ നിന്ന് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; കുറ്റ പത്രം ഉടൻ

കൊച്ചി: പുലിപ്പല്ല് കേസിൽ റാപ്പർ വേട നിൽ നിന്ന് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. അനധികൃതമായി പുലിപ്പല്ല് കൈവശം വച്ചു, മൃഗവേട്ട തുടങ്ങിയ ആരോപണങ്ങളിൽ വേടനെതിരെ നേരത്തേ കേസെടുത്തിരുന്നു. കേസിൽ ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ കുറ്റങ്ങൾ വനംവകുപ്പ് വേടനെതിരെ ചുമത്തിയിരുന്നു. എന്നാൽ, പുലിപ്പല്ലുള്ള ലോക്കറ്റ് തമിഴ്‌നാട്ടിലുള്ള ആരാധകൻ നൽകിയതാണെന്നാണ് വേടൻ നൽകിയ മൊഴി. ആദ്യം തായ്‌ലന്‍ഡില്‍ നിന്നും വാങ്ങിയതെന്നായിരുന്നു […]
Read More

എസ്എസ്എൽസി : 99.07 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്ക് എ പ്ലസിന് അർഹരായി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്. 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങും. ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ലക്ഷദ്വീപിൽ 97.67 ആണ് വിജയശതമാനം
Read More

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഫണ്ട് കൈമാറി

ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടു സാമ്പത്തികമായി പ്രയാസപ്പെട്ട പൊന്നാനി സ്വദേശിക്കു നാട്ടിൽ പോകാൻ വിമാനറ്റടിക്കറ്റിന് ആവശ്യമായ ഫണ്ട് പ്രസിഡന്റ്‌ ചെമ്പൻ ജലാൽ, ട്രഷറര്‍ ദിലീപിന് കൈമാറി. ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, മനോജ്‌,മുഹമ്മദ്‌, രഞ്ജിത്ത്, റഫീഖ്, മണി,കരീം മോൻ, സലാം, ഖൽഫാൻ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു
Read More

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയായി മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ മെയ് 18-ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അന്നു തന്നെ 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയും അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. എ.ഐ.സി.സി.യുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും പ്രൗഢഗംഭീരമായും ചടങ്ങ് നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫാണ് വി.ഡി. സതീശന്റെ പേര് നിർദ്ദേശിച്ചുകൊണ്ടുള്ള […]
Read More

പിണറായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയായി രണ്ട് ടേം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. എന്നാൽ പ്രതിപക്ഷ ഉപനേതാവ് പദവി എന്ന ആവശ്യത്തില്‍ നിന്നും വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചത്. സാങ്കേതികമായ തടസങ്ങള്‍ പ്രശ്‌നമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
Read More