Kerala

‘ഇത് ദൈവ നിയോഗം, രമേശ് ചെന്നിത്തല എന്റെ നേതാവ്, വേണുഗോപാൽ നൽകിയത് പൂർണ പിന്തുണ’

തിരുവനന്തപുരം ∙ പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരും ടീം യുഡിഎഫുമാണ് എന്നെ ഇവിടെ എത്തിച്ചത്. കേരളത്തിലെ ജനങ്ങൾ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചത്. ആ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്യും. പൂർണമായ അർപ്പണ ബോധത്തോടെ പുതിയ കേരളം സൃഷ്ടിക്കാൻ ഞങ്ങൾ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യുമെന്നും സതീശൻ പറഞ്ഞു. ‘‘ഇതൊരു ദൈവിക നിയോഗമായി […]
Read More

സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ക​ഷ്ട​മാ​യി​പ്പോ​യെ​ന്ന് സു​കു​മാ​ര​ന്‍ നാ​യ​ര്‍

കോ​ട്ട​യം: വി.​ഡി.​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത് കഷ്ടമായിപ്പോയെന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. ഇ​തി​നാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര​യും താ​മ​സി​പ്പി​ച്ച​തെ​ന്തി​നാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.​മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ലീ​ഗ് ഇ​ട​പെ​ട്ട​ത് ശ​രി​യാ​യി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.
Read More

“മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സന്തോഷവനാണ്”: കെസി വേണുഗോപാൽ

ഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂർണ്ണ സന്തോഷവാനാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അതേസമയം, ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്ന് വി.ഡി. സതീശൻ അറിയിച്ചു. പ്രഖ്യാപനം വന്നതോടെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് മുന്നിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം ആരംഭിച്ചു. എംഎൽഎമാരും പ്രമുഖ നേതാക്കളും ഇന്ദിരാഭവനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം സോഷ്യൽ മീഡിയയിൽ […]
Read More

പടനായകൻ തന്നെ ഇനി കേരളത്തെ നയിക്കും, പല’യുദ്ധ’ങ്ങൾക്കൊ‌ടുവിൽ വി.ഡി. സതീശൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ഒട്ടും പതറാതെ പോരാടിയ പടനായകൻ തന്നെ ഇനിയങ്ങോട്ട് കേരളത്തെ നയിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് പത്താം ദിനം അങ്ങനെ ആ പ്രഖ്യാപനമെത്തി. വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയേയും കെ.സി. വേണുഗോപാലിനെയും മറികടന്ന് വി.ഡി. സതീശനെന്ന ഒറ്റപ്പേരിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമെത്തിയത്‌ ജനവികാരം മാനിച്ചാണ്‌. . എംഎൽഎമാരുടെ ഭൂരിപക്ഷവും ഗ്രൂപ്പ് സമവാക്യങ്ങളും സീനിയോറിറ്റി പരിഗണനകൾക്കുമെല്ലാമപ്പുറം പൊതുവികാരം വി.ഡി.ക്കാണെന്നും അത് കാണാതിരിക്കാനാവില്ലെന്നും എഐസിസി വ്യക്തമാക്കി. മുതിർന്ന നേതാക്കൾ ദിവസങ്ങളോളം നടത്തിയ […]
Read More

ലീഗിനെ അനുനയിപ്പിക്കാൻ നീക്കം: ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും. ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തും. ദീപാ ദാസ് മുൻഷി മുസ്‌ലിം ലീഗുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചനകൾ
Read More

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാർത്ഥികൾ മരിച്ചു; 2 പേർ ആശുപത്രിയിൽ

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മങ്കടയിലെ പന്തല്ലൂർ മല വ്യൂപോയിന്റിൽ എത്തിയ വിദ്യാർഥികൾക്കാണ് ഇടിമിന്നലേറ്റത്. കുഴഞ്ഞുവീണ വിദ്യാർഥികളെ നാട്ടുകാരാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.പുനലൂർ നെല്ലിപ്പള്ളിയിൽ സർവീസ് സ്റ്റേഷന് സമീപം മൺതിട്ട ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ അടുത്തുള്ള സർവീസ് സ്റ്റേഷനിലാണ് സംഭവം. പുനലൂർ പിറവന്തൂൽ വൻമള സ്വദേശി ഷിജു ആണ് മരിച്ചത്. ഇദ്ദേഹം സർവീസ് […]
Read More

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴ: 50 കി.മീ. വരെ വേഗതയിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌. മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയേക്കും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം നിലനിൽക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ […]
Read More

നെ​ടു​മ്പാ​ശേ​രിയിൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വരും; സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ തുടങ്ങി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തുന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​ക​രി​ക്കു​ന്ന നെ​ടു​മ്പാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ താമസിയാതെ യാഥാർഥ്യമാകും. സ്‌റ്റേഷൻ നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തെ ആ​വ​ണ​ങ്കോ​ട് റോ​ഡ​രി​കി​ലാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രു​ന്ന​ത്. റെ​യി​ൽ​വേ ഗ​തി ശ​ക്തി വി​ഭാ​ഗം അ​ങ്ക​മാ​ലി സു​വി​ധ എ​ന്‍റ​ർ​പ്രൈ​സ​സി​നാ​ണ് നി​ർ​മാ​ണ ക​രാ​ർ . ആ​ദ്യ​ഘ​ട്ടം ഒ​ന്പ​ത് മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​നു പ​ത്തു​കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ലാ​റ്റ്ഫോം നി​ർ​മി​ക്കേ​ണ്ട ഭാ​ഗം മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കി​ത്തു​ട​ങ്ങി. 600 മീ​റ്റ​ർ വീ​തം നീ​ള​മു​ള്ള ര​ണ്ട് […]
Read More

കോതമംഗലത്ത് പുഴയിലിറങ്ങിയ 3 വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ ഇറങ്ങിയ മൂന്നുവിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലം ബസേലിയോസ് ഡന്റൽ കോളജിലെ വിദ്യാർഥികളാണ് പലവൻപടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. കോട്ടയം സ്വദേശികളായ ബിയോൺ ബിജു (22), അതുൽ രാജ് (22) തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി.ബി. (22) എന്നിവരാണ് മരിച്ചത്. ഒൻപതു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. അവധി ദിവസമായതിനാൽ പ്രകൃതിഭംഗി ആസ്വദിക്കാനായി എത്തിയതായിരുന്നു വിദ്യാർഥികൾ. നാട്ടുകാരെത്തിയാണ് മൃതദേഹങ്ങൾ നീന്തിയെടുത്തത്. സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളൊന്നുമുണ്ടായിരുന്നില്ലെന്നും പറയുന്നു.
Read More

‘മൂന്നു പേരും മിടുക്കുള്ളവർ, തിരഞ്ഞെടുക്കുന്നത്‌ ഒരാളെ’: മുഖ്യമന്ത്രിപദം, വാദം കേട്ട് ഖർഗെയും രാഹുലും

ന്യൂഡൽഹി: പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസിനും ഖർഗെയുടെ വസതിയിൽ ആദ്യം നടന്നത് എഐസിസി നിരീക്ഷകരും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും പങ്കെടുത്ത യോഗം. കേരളത്തിൽ നടന്ന യോഗത്തിന്റെയും സംസ്ഥാനത്തുണ്ടായ പ്രകടനങ്ങളുടേയും വിവരങ്ങൾ ഇവർ നേതൃത്വത്തെ അറിയിച്ചു. പിന്നാലെ, നേതാക്കളുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള വാദം. തങ്ങൾ മുന്നോട്ടു വയ്‌ക്കുന്ന ആശയങ്ങൾ നേതാക്കളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസം മൂവർക്കുമുണ്ട്. കാര്യങ്ങൾ തുറന്ന്, വിശദമായി സംസാരിക്കാൻ കഴിഞ്ഞുവെന്നാണ് ഇവരിൽ ഒരാൾ പ്രതികരിച്ചത്. നേതാക്കളെല്ലാം ഒന്നിച്ചിരുന്ന യോഗമായിരുന്നു പിന്നീട്. ആകാംക്ഷ […]
Read More