ഇൻസ്റ്റഗ്രാമിൽ ബിജെപിയെ മറികടന്നു; മണിക്കൂറുകൾക്കകം ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചു
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക പേജിനേക്കാൾ കൂടുതൽ ഫോളോവേഴ്സിനെ നേടിയതിന് പിന്നാലെ, പ്രശസ്ത രാഷ്ട്രീയ പരിഹാസ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കി. നിയമപരമായ ആവശ്യത്തെത്തുടർന്നാണ് നടപടിയെന്ന് എക്സ് വ്യക്തമാക്കി. ഇന്ത്യൻ രാഷ്ട്രീയത്തെ ഹാസ്യാത്മകമായി വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കൂട്ടായ്മയാണിത്. ഇൻസ്റ്റഗ്രാമിൽ സിജെപിയുടെ ഫോളോവേഴ്സ് കുതിച്ചുയർന്ന് 1.3 കോടി പിന്നിട്ടതോടെയാണ് സംഭവം ചർച്ചയാകുന്നത്. നിലവിൽ ബിജെപിയുടെ ഔദ്യോഗിക പേജിന് 88 ലക്ഷം ഫോളോവേഴ്സ് മാത്രമാണുള്ളത്. ബിജെപിയെക്കാൾ ജനപ്രീതി നേടിയതിന് […]









