തൃശൂർ ജൂബിലിയിലെ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

  • Home-FINAL
  • Business & Strategy
  • തൃശൂർ ജൂബിലിയിലെ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

തൃശൂർ ജൂബിലിയിലെ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു


തൃശൂർ: എംബിബിഎസ് ഒന്നാം വർഷ വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. കോട്ടയം സ്വദേശി സ്‌നേഹ പൗലോസാണ് (20)​ മരിച്ചത്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തുള്ള ഹോസ്റ്റലിലെ നാലാം നിലയിൽ നിന്നാണ് യുവതി താഴേയ്ക്ക് ചാടിയത്. ഹോസ്റ്റൽ അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. കുറച്ച് ദിവസങ്ങളായി വിദ്യാർത്ഥിനി വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു

Leave A Comment