മനാമ : ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും വെള്ളിയാഴ്ച്ച വൈകുന്നേരം 6.30 തിന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റൊറന്റിൽ വച്ച് സമുചിതമായി ആഘോഷിച്ചു.
കോവളം MLA എം. വിൻസന്റ് ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.ബഹ്റൈൻ പ്രതിഭ മുഖ്യ രക്ഷധികാരി ബിനു മണ്ണിൽ, ഒ. ഐ. സി. സി. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ മുഖ്യ അഥിതികളായി ആഘോഷപരിപാടികളിൽ പങ്ക് ചേർന്നു.
ആഘോഷ പരിപാടികളിൽ വച്ച് ഒക്ടോബർ 2 ന് ആരംഭിക്കുന്ന ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും, ഫെഡറേഷൻ കപ്പ് ട്രോഫിയുടെയും, ജേഴ്സിയുടെയും അനാഛാദനവും ബിനു മണ്ണിലും, ബോബി പാറയിലും ചേർന്ന് നിർവ്വഹിച്ചു.
ബഹ്റൈൻ പ്രവാസ ജീവിതം താത്കാലികമായി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സജോ മാത്യുവിന് ബി. കെ. എൻ. ബി. എഫ്. മെമെന്റോ നൽകി ആദരിച്ചു.
വിവിധ കലാ കായിക മത്സരങ്ങളും അതോടൊപ്പം കുമാരി പാർവതി വിജിൻ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും, ജ്വാല മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേളയും, ആഘോഷ പരിപാടികൾക്ക് മിഴിവേകി.
പ്രോഗ്രാം ജനറൽ കൺവീനർ സന്തോഷ് പുതുപ്പള്ളി, പ്രസിഡന്റ് റിന്റോമോൻ തോമസ്, സെക്രട്ടറി നിഖിൽ തോമസ്, രക്ഷധികാരി സാജൻ തോമസ്, ട്രഷറർ ബോബി പറമ്പുഴ, ജോയിന്റ് സെക്രട്ടറി സൈജു കിഴക്കേടത്ത്, പബ്ലിസിറ്റി കൺവീനർ റോബി കാലായിൽ, എക്സിക്കൂട്ടീവ് ഭാരവാഹികൾ ആയ റോബിൻ എബ്രഹാം, ശ്രീരാജ് സി. പി, സ്മിന് ഫിലിപ്പ്, ബിജു കൂരോപ്പട, ജോൺസൺ എബ്രഹാം തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
