എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് നാളെ മനാമ സമസ്‌തയിൽ

  • Home-FINAL
  • Business & Strategy
  • എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് നാളെ മനാമ സമസ്‌തയിൽ

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് നാളെ മനാമ സമസ്‌തയിൽ


മനാമ: സമസ്‌ത ബഹ്റൈൻ നടത്തുന്ന ത്രൈമാസ കാമ്പയിൻ Zad Al Muthaqeen -ൻ്റെ ഭാഗമായി SKSSF ബഹ്റൈൻ കമ്മറ്റി സംഘടിപ്പിക്കുന്ന തൻബീഹ് – 2026 (Enlightening Program) ഈ വർഷത്തെ രണ്ടാമത്തെ ഗ്ലാസ് മൂന്ന് സെഷനുകളിലായി മനാമ സമസ്‌ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് മുഹമ്മദ് യാസിർ‍ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടി പ്രമുഖ വാഗ്മിയെയും യുവ പണ്ഡിതനുമായ ഉസ്താദ് ജസീൽ കമാലി ആത്മീയം എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് ഓൺലൈനിൽ കൂടി പ്രഭാഷണം
നടത്തും കൂടാതെ സംഘടനയും സംഘാടനം എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് നിഷാൻ ബാഖവിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മൺമറഞ്ഞുപോയ പണ്ഡിതന്മാരെ അനുസ്മരിച്ചുകൊണ്ട് സ്മരണീയം ബഷീർ ദാരിമിയും പ്രഭാഷണം നടത്തും

സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ ഭാരവാഹികളും റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ നേതാക്കളും മറ്റു ഉസ്താദുമാരും എസ്കെഎസ്എസ്എഫ് നേതാക്കളും കൺവീനർമാരും വിഖായയുടെ അംഗങ്ങളും കൂടാതെ നേരത്തെ രജിസ്റ്റർ ചെയ്ത അംഗങ്ങളും പങ്കെടുക്കും. തുടർന്നുള്ള മാസങ്ങളിൽ സമസ്തയുടെ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിൽ തൻബീഹ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Leave A Comment