trending

‘കേരള’ത്തിന്റെ പേരു മാറുമോ?; ‘കേരളം’ എന്നാക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’എന്നതുമാറ്റി ‘കേരളം’ എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്ന പേര് ആക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികൾ ഇല്ലാതെ തന്നെ പ്രമേയം പ്രതിപക്ഷമായ യുഡിഎഫ് അംഗീകരിച്ചു. സംസ്ഥാനത്തിന് മലയാള ഭാഷയിൽ ‘കേരളം’ എന്നാണറിയുന്നതെന്നും എന്നാൽ മറ്റു ഭാഷകളിൽ ഇപ്പോഴും ‘കേരള’ എന്നാണെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ‘‘ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് […]
Read More

വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ

വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ. ഇന്ന് മുംബൈയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അടുത്ത വർഷം മുതൽ ഐപിഎൽ നടത്താൻ ബിസിസിഐ അനുമതി നൽകിയത്. അടുത്ത വർഷം മാർച്ചിൽ അഞ്ച് ടീമുകളുമായി വനിതാ ഐപിഎൽ ആരംഭിക്കാനായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്.വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് […]
Read More

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് നിയമിതനായി

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. രാജ്യത്തെ അമ്പതാമത് ചീഫ് ജസ്സ്റ്റിസായി ചന്ദ്രചൂഡ് അടുത്ത മാസം 9ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് ജസ്റ്റിസ് യു.യു ലളിത് നവംബര്‍ 8ന് വിരമിക്കും.കഴിഞ്ഞയാഴ്ചയാണ് ജസ്റ്റിസ് യു യു ലളിതിന്റെ പിന്മാഗിയായി ഡി.വൈ ചന്ദ്രചൂഡിനെ ശുപാര്‍ശ ചെയ്തത്. രണ്ട് വര്‍ഷത്തേക്ക്, 2024 നവംബര്‍ 10 വരെയാണ് ചന്ദ്രചൂഡിന്റെ കാലാവധി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡും 7 വര്‍ഷത്തിലേറെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി […]
Read More

സാഹിത്യ നൊബേൽ അന്നി എർണോയ്ക്ക്

സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർണോ ആണ് പുരസ്‌കാരത്തിന് അർഹനായത്. ആത്മകഥാംശമുള്ള രചനകളിലൂടെ സാമൂഹികാവസ്ഥ വരച്ച എഴുത്തുകാരിയാണ് അന്നി എർണോ എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ഓർമകളുടെ സൂക്ഷ്മവും ധീരവുമായ ആവിഷ്കാരമാണ് അന്നിയുടെ രചകളെന്നും സമിതി വ്യക്തമാക്കിപുരസ്കാരം നേടാനായതിൽ അഭിമാനമുണ്ടെന്നും പുരസ്കാരം തന്നിൽ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും എർണോ പ്രതികരിച്ചു. ലാ പ്ലേസ്, ലാ അർമോയേഴ്‌സ്, സിംപിൾ പാഷൻ, ദ ഇയേഴ്‌സ് സ്ഥിതിചെയ്യുന്ന എർണോയുടെ പ്രധാന കൃതികൾ.
Read More

വിഖ്യാത നടന്‍ പ്രദീപ് മുഖര്‍ജി അന്തരിച്ചു.

BREAKING NEWS വിഖ്യാത ബംഗാളി നടന്‍ പ്രദീപ് മുഖര്‍ജി അന്തരിച്ചു. 76 വയാസായിരുന്നു. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സത്യജിത്ത് റായുടെ ജന ആരണ്യയിലൂടെ ശ്രദ്ധേയനായ നടനാണ് പ്രദീപ് മുഖര്‍ജി. മൂന്നു ദിവസം മുന്‍പാണ് വൃക്കയിലെ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്ച സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ച് അവസ്ഥ കൂടുതല്‍ മോശമാലുകയും രാവിലെ 8.15ഓടെ മരിക്കുകയായിരുന്നു എന്ന് കുടുംബം വ്യക്തമാക്കി. സത്യജിത്ത് റായുടെ ജന അരണ്യയിലൂടെ 1976ലാണ് പ്രദീപ് മുഖര്‍ജി അഭിനയ […]
Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ്; പാകിസ്ഥാന് എതിരെ ഇന്ത്യക്ക് ബൗളിങ്ങ്

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ബൗളിങ്ങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. പാകിസ്താനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ മികച്ച തുടക്കമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രോഹിത്തും കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. വിശ്രമത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ കോഹ്ലി ഇന്ന് കളിക്കുന്നുണ്ട്. കോഹ്ലിയുടെ 100-ാം ടി20 മത്സരമാണിത്. വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്ക് ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. അര്‍ഷദീപ് സിംഗ്, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ […]
Read More

ഇന്ത്യയിൽ 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു.അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ […]
Read More

ലോകകപ്പ് വരുമാനം 60 ലക്ഷം ഡോളറിലെത്തും; കൂടുതൽ വിറ്റത് അര്‍ജന്റീന-മെക്‌സിക്കോ മാച്ച് ടിക്കറ്റ്

ലോകകപ്പില്‍ നിന്നുള്ള വരുമാനം ആറ് ബില്യണ്‍ ഡോളറിലെത്തുമെന്ന് ഫിഫ ലോകകപ്പ് സി.ഇ.ഒ. നാസര്‍ അല്‍ ഖാതര്‍ പറഞ്ഞു. കൂടാതെ ലോകകപ്പിന്റെ ഉദ്ഘാടനം ഒരു ദിവസം നേരത്തെ ആക്കിയത് ഫിഫ കൗണ്‍സിലിന്റെയും ഉദ്ഘാടന മത്സരം കളിക്കുന്ന ഖത്തറിന്റെയും ഇക്വഡോറിന്റെയും അംഗീകാരത്തിന് ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചയിലേക്ക് മത്സരം മാറ്റുന്നത് സ്‌പോണ്‍സര്‍മാരും മറ്റ് എല്ലാവരും സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന മത്സരം മാത്രം ഒരു ദിവസം മുന്നേ കളിക്കുന്നത് ഉദ്ഘാടന ദിവസത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയും കാഴ്ചക്കാരുടെ എണ്ണം കൂട്ടാനുള്ള […]
Read More

ആയിരത്തിലേറെ തൊഴിലാളികൾക്ക് ഓണസദ്യയും, ആഘോഷങ്ങളുമായി ബഹ്റൈൻ മീഡിയ സിറ്റിയുടെ ‘ശ്രാവണ മഹോത്സവത്തിന് ’ സെപ്റ്റംബർ 1ന് തിരിതെളിയും.

ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. പരിപാടിയിൽ ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യയും വിളമ്പും.ബി എം സി ഓഡിറ്റോറിയത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും നടത്തുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം . ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി സഹകരിച്ചാണ് ഒരുക്കുന്നത് എന്ന് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. അതിവിശിഷ്ട വ്യക്തിത്വങ്ങൾ […]
Read More
FIFA bans India U-17 World Cup 2022

ഇന്ത്യയെ വിലക്കി ഫിഫ; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമായേക്കും

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (AIFF) ഫിഫയുടെ വിലക്ക്. എഐഎഫ്എഫിന്റെ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമാണ് വിലക്കിന് കാരണമായതെന്ന് ഫിഫ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. എഐഎഫ്എഫിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങൾ റദ്ദാക്കുകയും ദൈനംദിന കാര്യങ്ങളുടെ പൂർണ്ണ നിയന്ത്രണം എഐഎഫ്എഫ് വീണ്ടെടുക്കുകയും ചെയ്യുന്നതിനായി അഡ്മിനിസ്ട്രേറ്റർമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും ഇതിന്റെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് സസ്പെൻഷൻ പിൻവലിക്കുമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്. ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെ 2022 ഒക്ടോബറില്‍ നടക്കേണ്ട അണ്ടര്‍ 17 വനിതാ […]
Read More