ബഹ്‌റൈനിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈനിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

ബഹ്‌റൈനിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.


ബഹ്‌റൈനിൽ നവംബർ 12 ന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സപ്തംബർ 15 വ്യാഴാഴ്ച മുതൽ ബഹ്റൈനിലെ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ തങ്ങളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയും. സപ്തംബർ 15 മുതൽ സെപ്തംബർ 21 വരെ ഒരാഴ്ചത്തേക്ക് നാല് കേന്ദ്രങ്ങളിലെ ഇലക്‌ട്രോണിക് സ്‌ക്രീനുകളിൽ ലിസ്റ്റുകൾ വൈകിട്ട് 5 മുതൽ 9 വരെ പ്രദർശിപ്പിക്കുമെന്ന് ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ ഒപിനിയൻ കമ്മീഷൻ ചെയർമാനും 2022 ഇലക്ഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നവാഫ് ഹംസ അറിയിച്ചു .

Leave A Comment