- BMC Admin

യുക്രൈയ്നിലെ റഷ്യൻ ആക്രമണങ്ങളിൽ പ്രതികരണവുമായി ഇന്ത്യ

യുക്രൈയ്നിലെ റഷ്യൻ ആക്രമണങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. റഷ്യയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കണമെന്നും ശത്രുത വളർത്തുന്നത് ആരുടേയും താല്പര്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കി. സംഘർഷം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചയ്ക്ക് ഇരു കൂട്ടരും തയ്യാറാകണം. എല്ലാ സമാധാന ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.യുക്രൈന്റെ തലസ്ഥാന നഗരിയായ കീവിലാണ് റഷ്യ മിസൈൽ വർഷിച്ചത്. നേരത്തെ നിർണായക മേഖലകൾ കൈവിട്ട റഷ്യ നടത്തുന്ന പ്രത്യാക്രമണമാണിത്. കീവിൽ പലയിടത്തായി […]
Read More

കളർകോട് നിർബന്ധം; കളർകോട് പാലിക്കാത്ത ബസുകൾ പിടിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി

ടൂറിസ്റ്റ് ബസുകൾക്ക് യൂണിഫോം നിറം കർശനമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കളർകോട് പാലിക്കാത്ത ബസുകൾ പിടിച്ചെടുക്കും. ഓരോ രൂപ മാറ്റങ്ങളും വേവെറ നിയമലംഘനമായി കണക്കാക്കും. ഓരോ നിയമലംഘനത്തിനും 10,000 രൂപ വീതം പിഴയീടാക്കുമെന്നും ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രൂപമാറ്റം വരുത്തിയാൽ 5000 രൂപ കേരളത്തിൽ ഈടാക്കുന്നത്. നിയമലംഘനത്തെ കർശനമായി നേരിടാനാണു പിഴത്തുക ഉയർത്തുന്നത്. ബസുകളുടെ വേഗം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ മാറ്റം വരുത്തിയാൽ ഉടമകളുടെ പേരിലും രൂപമാറ്റത്തിനു സഹായിക്കുന്നവരുടെ പേരിലും ക്രിമിനൽ കേസെടുക്കും. നിയമവിരുദ്ധമായ […]
Read More

ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം; നാളെ മുതൽ തീരുമാനം നടപ്പിലാക്കും

ടൂറിസ്റ്റ് ബസുകൾക്ക് യൂണിഫോം നിറം കർശനമാക്കാൻ തീരുമാനം. നാളെ മുതൽ തീരുമാനം നടപ്പിലാക്കാൻ ഗതാഗത വകുപ്പ് ഉന്നതതല യോഗത്തിൽ ധാരണയായി. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനമായി.വടക്കഞ്ചേരിയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണിത്. തിങ്കളാഴ്ച ഉന്നതതലയോഗത്തിൽ നടപടി എങ്ങനെ എന്നതിൽ തീരുമാനമുണ്ടാകും. ജൂലൈ ഏഴിന് മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ വകുപ്പിലെ ഡയറക്ടർമാർക്ക് ഇതിന് നിർദേശം […]
Read More

സ്കൂൾ ടൂർ, രാത്രിയാത്ര വേണ്ടെന്ന കർശന നിർദേശവുമായി മന്ത്രി വി. ശിവൻകുട്ടി

സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നത്.കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. 2020 മാർച്ച് 2 ലെ ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ […]
Read More

സാഹിത്യ നൊബേൽ അന്നി എർണോയ്ക്ക്

സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർണോ ആണ് പുരസ്‌കാരത്തിന് അർഹനായത്. ആത്മകഥാംശമുള്ള രചനകളിലൂടെ സാമൂഹികാവസ്ഥ വരച്ച എഴുത്തുകാരിയാണ് അന്നി എർണോ എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ഓർമകളുടെ സൂക്ഷ്മവും ധീരവുമായ ആവിഷ്കാരമാണ് അന്നിയുടെ രചകളെന്നും സമിതി വ്യക്തമാക്കിപുരസ്കാരം നേടാനായതിൽ അഭിമാനമുണ്ടെന്നും പുരസ്കാരം തന്നിൽ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും എർണോ പ്രതികരിച്ചു. ലാ പ്ലേസ്, ലാ അർമോയേഴ്‌സ്, സിംപിൾ പാഷൻ, ദ ഇയേഴ്‌സ് സ്ഥിതിചെയ്യുന്ന എർണോയുടെ പ്രധാന കൃതികൾ.
Read More

ബഹ്റൈറനിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

ബഹ്റൈറൻ പ്രവാസിയും കൊല്ലം കുന്നിക്കോട് സ്വദേശി വടക്കേവിള വീട്ടിൽ പരശേരി തങ്കപ്പൻ പിള്ള ഹരികുമാർ നിര്യാതനായി .സൽമാനിയ ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. സ്ട്രോക്ക് മൂലം സൽമാനിയ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.   BMC News Portal BMC News Live- Facebook and YouTube
Read More

സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ എട്ടുനോമ്പ് പെരുന്നാൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് ആചരണവും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ നടത്തപ്പെടുന്നു. എട്ടുനോമ്പ് ആചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 31 ബുധനാഴ്ച്ച വൈകുന്നേരം 6:15 ന് സന്ധ്യാ നമസ്ക്കാരവും 7: 15 വി. കുർബാനയും 8:45 ന് പുതിയ കൊടിമരത്തിന്റെ കൂദാശാ കർമ്മവും തുടർന്ന് പെരുന്നാളിന് കൊടിയേറ്റവും നടത്തപ്പെടുന്നു. സെപ്റ്റംബർ 1,2,3,5,6 തീയതികളിൽ വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരവും തുടർന്ന് […]
Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ്; പാകിസ്ഥാന് എതിരെ ഇന്ത്യക്ക് ബൗളിങ്ങ്

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ബൗളിങ്ങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. പാകിസ്താനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ മികച്ച തുടക്കമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രോഹിത്തും കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. വിശ്രമത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ കോഹ്ലി ഇന്ന് കളിക്കുന്നുണ്ട്. കോഹ്ലിയുടെ 100-ാം ടി20 മത്സരമാണിത്. വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്ക് ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. അര്‍ഷദീപ് സിംഗ്, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ […]
Read More

ഇന്ത്യയിൽ 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു.അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ […]
Read More

“റൂഅ അൽ-മദീന” വികസന പദ്ധതികൾ കിരീടാവകാശി പ്രഖ്യാപിച്ചു; അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാവും പദ്ധതി നടപ്പാക്കുക

മദീന: കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രവാചകന്റെ പള്ളിയുടെ കിഴക്ക് ഭാഗത്ത് റോഅ വികസിപ്പിച്ച് നടപ്പിലാക്കുന്ന “റൂഅ അൽ-മദീന” പദ്ധതിയുടെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളും പൊതു പദ്ധതിയും പ്രഖ്യാപിച്ചു. 2030-ഓടെ 30 ദശലക്ഷം തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിനുള്ള കിംഗ്ഡം വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് പദ്ധതിയെന്നും ഏറ്റവും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി ഇത് നടപ്പിലാക്കുമെന്നും കിരീടാവകാശി പറഞ്ഞു. ആധുനിക ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രമെന്ന നിലയിൽ മദീനയിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം […]
Read More