BMC News Desk

മെർവിൻ മോനിയുടെ സംസ്കാരം ശനിയാഴ്ച പുല്ലാട് സെഹിയോൻ മാർത്തോമാ പള്ളിയിൽ

ബഹ്റൈനിലെ സാമുഹികപ്രവർത്തകൻ മോനി ഒടിക്കണ്ടത്തിലിൻ്റെ മകൻ മെർവിൻ മോനി 15.07.2025 സ്പെയിനിൽ നിര്യാതനായി. ഭൗതികശരീരം ശനിയാഴ്ച (26.07.2025) രാവിലെ 9 മണിക്ക് തിരുവല്ല (പുല്ലാട്) യിലുള്ള കുടുംബവീട്ടിൽ എത്തിക്കുന്നതും, തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പുല്ലാട് സെഹിയോൻ മാർത്തോമാ പള്ളിയിൽ മൂന്നുമണിക്ക് സംസ്കാരം നടത്തുന്നതുമാണ്.
Read More

അമൃതാനന്ദമയി സേവാ സമിതി – ബഹ്‌റൈൻ ചാപ്റ്റർ കർക്കിടക വാവു ബലി പിതൃതർപ്പണ ചടങ്ങ് സംഘടിപ്പിച്ചു

മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ ബഹ്റൈനിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി.ഇന്ന് (ജൂലൈ 24ന്) പുലർച്ചെ 4 മണിക്ക് ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങുകളിൽ മുന്നൂറോളം പേർ പങ്കെടുത്തു. കർമ്മങ്ങൾക്ക് മൂത്തെടത്ത് കേശവൻ നമ്പൂതിരി നേതൃത്വം നൽകി.പതിനൊന്നാമത് വർഷമാണ് മാതാ അമൃതാനന്ദമയി സേവാസമിതിയുടെ നേതൃത്വത്തിൽ ബഹ്‌റൈനിൽ പിതൃ തർപ്പണ ചടങ്ങ് നടത്തുന്നത്.സംഘടനയുടെ ബഹ്‌റൈൻ കോർഡിനേറ്റർ കോർഡിനേറ്റർ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ […]
Read More

ശ്രാവണം 2025″: “വിന്ധ്യാവലി”നൃത്ത സംഗീത നാടകം അരങ്ങേറും

ഓണാഘോഷത്തോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജം നടത്തുന്ന ‘ശ്രാവണം 2025’ ൻ്റെ ഭാഗമായി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ “വിന്ധ്യാവലി” എന്ന നൃത്ത സംഗീത നാടകം അരങ്ങേറും. വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 25 നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. സമാജത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും വനിതാ വേദി സജീവമാണ്.ബഹ്റൈനിലെ വിവിധ വേദികളിലും സൂര്യ ഫെസ്റ്റിവലിലും കലാമൂല്യമുള്ള അത്യപൂർവമായ കലാപരിപാടികൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങിയ ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപികയായ വിദ്യശ്രീയാണ് “‘വിന്ധ്യാവലി ” […]
Read More

ഉമ്മൻ‌ചാണ്ടി അനുസ്മരണം -രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ വെച്ച് വെള്ളിയാഴ്ച(25/07?2026) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുമെന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ, ബ്ലഡ് ഡോനേഷൻ കൺവീനറുമാരായ റോബിൻ ജോർജ്, അനു തോമസ്, ശോഭ സജി എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
Read More

‘വിഎസ് തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ സൃഷ്ടി;എം.എ. ബേബി, അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് നേതാക്കൾ

ജീവിതം മുഴുവൻ ഒരു പോരാട്ടമാക്കി മാറ്റിയ മനുഷ്യനാണ് വിഎസ് എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി പറഞ്ഞു. ചെങ്കൊടി പ്രസ്ഥാനത്തിന്റെ കൊടിക്കീഴിൽ നടത്തിയ സമരപോരാട്ടങ്ങളിലൂടെയാണെന്ന് ഇത്തരത്തിലുള്ളൊരു വിഎസ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വിഎസിന്റെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ വലിയ ചുടുകാടിൽ നടന്ന അനുസ്മരണ യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷനായി.വി എസ് അടിമകളെപ്പോലെ ജീവിച്ച കർഷകത്തൊഴിലാളികളെ മനുഷ്യരാക്കി മാറ്റി. അങ്ങനെ കർഷകത്തൊഴിലാളികളെ ചെങ്കൊടി പ്രസ്ഥാനത്തിന്റെ അടിസ്ഥാനമാക്കിയത് വിഎസാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്ന […]
Read More

കാരുണ്യം വാട്സ്ആപ് ഗ്രൂപ്പ്‌ ലോഗോ പ്രകാശനവും,പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ (24/07/25 )

ബഹ്‌റൈനിൽ പ്രവാസികൾക്കായി ഒരു കൂട്ടായിമ കൂടി രൂപീകൃതമാകുന്നു.കാരുണ്യം വാട്സ്ആപ് ഗ്രൂപ്പ്‌ എന്ന് പേരിട്ടിരിക്കുന്ന കൂട്ടായ്മ് പ്രവാസികളായ സാധാരണക്കാരുടെ ക്ഷേമത്തിനും കരുതലിനുമായാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.കൂട്ടായ്മ്മയുടെ ലോഗോ പ്രകാശനവും ,പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, അംഗങ്ങളുടെ ഒത്തുചേരലും നാളെ (24/07/ 2025)വൈകിട്ട് 8.30ന് സഗായ ബി എം സി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഏതൊരാൾക്കും ഈ കൂട്ടായിമയിൽ അംഗത്വം എടുക്കാവുന്നതാണ്.പരുപാടിയിലേക്ക് എല്ലാവരുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.
Read More

ബിഡികെ ബഹ്‌റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ അനുശോചനയോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ രക്തദാന സന്നദ്ധ മേഖലയില്‍ അദ്ദേഹം സൃഷ്ടിച്ചത് വിപ്ലവകരമായ മുന്നേറ്റം ആയിരുന്നു. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊടുക്കുവാൻ ബിഡികെക്ക് സാധിക്കുന്നുണ്ട്. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ഡോ: പി വി ചെറിയാൻ, ചെയർമാൻ കെ. […]
Read More

മലയാളക്കരയുടെ ഏറ്റവും പ്രിയങ്കരനായ നേതാവിന്റെ വേർപാടിൽ വോയിസ് ഓഫ് ട്രിവാൻഡ്രം അനുശോചനം രേഖപ്പെടുത്തി

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കേരളത്തിലെ ഏറ്റവും ജനകീയനായ പ്രതിപക്ഷ നേതാവും ആയിരുന്ന സഖാവ് വി .എസ്സ് അച്യുതാനന്ദന്റെ നിര്യാണത്തിൽ വോയിസ് ഓഫ് ട്രിവാൻഡ്രം അനുശോചനം രേഖപ്പെടുത്തി.സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു അതിൽ സന്ധിയില്ലാ സമരങ്ങൾ നടത്തിയ നേതാവായിരുന്നു എന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ ജനങ്ങൾ വി എസ്സ് എന്ന മനുഷ്യസ്നേഹിയായ നേതാവിനെ ഹൃദയത്തിലേറ്റുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചത് എന്നും വാർത്താകുറിപ്പിൽ അറിയിച്ചു
Read More

അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എം.ഇ.എസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം

ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്ക്കൂൾ സ്ഥാപകരിൽ മുഖ്യനും ദീർഘകാലം പ്രസിഡൻ്റുമായിരുന്ന മുതിർന്ന ഖത്തർ പ്രവാസിയും സാമൂഹ്യസേവകനും വ്യവസായിയുമായിരുന്ന പി.പി. ഹൈദർ ഹാജിക്ക് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ദുഖമായിമാറി.ഖത്തറിലെ പ്രശസ്തമായ എം. ഇ. എസ് ഇന്ത്യൻ സ്കൂളിൻ്റെ മുതിർന്ന വൈസ് പ്രസിഡൻ്റ് ഡോ കെ.പി നെജീബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡ്യ ,നോർക്ക റൂട്ട്സ് ചെയർമാൻ സി. ബി. റപ്പായി,ഐ സി സി പ്രസിഡൻ്റ് മണികണ്ഡൻ,ഐസിബിഎഫ് വൈസ്പ്രസിഡൻ്റ് ദീപക് ഷെട്ടി. ഇൻകാസ് […]
Read More

മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായ വി എസ് അച്ചുതാനന്ദന് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പുന്നപ്രവയലാർ സമര നായകനും, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് കർഷകരുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച മഹാനായ നേതാവായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കായി എന്നും നിലകൊണ്ട വി.എസിന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അതൊടൊപ്പം കുടുംബത്തിൻ്റേയും, നാടിൻ്റെയും ദുഖഃത്തിൽ പങ്കുചേരുന്നു.
Read More