BMC News Desk

പത്മശ്രി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെ പന്തളം പ്രവാസി ഫോറം ആദരിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ ചെയർമനായി ചുമതയുള്ള പത്മശ്രി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് പന്തളം പ്രവാസി ഫോറം ആദരം നൽകി. കേരള സംഗീത നാടക അക്കാദമിയുട ചെയർമാനായി ചുമതല ഏൽക്കുകയും ‘വാദ്യകലയിൻ’ 60 വർഷത്തെ മികച്ച സംഭാവനകൾ ചെയ്ത പത്മശ്രീ മട്ടന്നൂർ ശങ്കരാൻകുട്ടി മരാർക്ക് പന്തളം പ്രവാസി ഫോറം പ്രസിഡന്റ് ശ്രീ അജി പി ജോയി, സജീഷ് പന്തളവും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു.
Read More

സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി ഡോ. സുഹൈല്‍ അജാസ് ഖാനെ നിയമിച്ചു

നിലവില്‍ ലബനണിലെ ഇന്ത്യന്‍ അംബാസഡറാണ് ഡോ. സുഹൈല്‍ അജാസ് ഖാൻ. നേരത്തെ ജിദ്ദയില്‍ കോണ്‍സലായും റിയാദില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവര്‍ത്തിച്ചിരുന്നു. ഡോ. സുഹൈല്‍ അജാസ് ഖാന്‍ എത്രയും വേഗം അംബാസഡറായി ചുമതല ഏറ്റെടുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read More

മലയാളിയായ ദേശീയ സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പൂരിൽ അന്തരിച്ചു

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. സംസ്ഥാന സൈക്കിള്‍ പോളോ ടീമില്‍ അംഗമായ ദേശീയ താരം  നിദ ഫാത്തിമ (10)യാണ് മരിച്ചത്. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ്. നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി ഡിസംബർ 20നാണ് നിദ റാത്തിമ നാഗ്പൂരിലെത്തിയത്.ഇന്നലെ രാത്രി ഛർദ്ദിച്ച് കുഴഞ്ഞു വീണ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു രാവിലെയായിരുന്നു മരണം. കേരള സൈക്കിൾ പോളോ അസോസിയേഷൻ അണ്ടർ–14 താരമാണ് നിദ ഫാത്തിമ. കോടതി ഉത്തരവിലൂടെയാണ് നിദ […]
Read More

അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയ്ക്ക് ബഹ്‌റൈനിൽ സ്വീകരണം നൽകി

ഡിസംബർ 24ന് നടക്കുന്ന ക്രിസ്മസ് ശുശ്രൂഷകൾക്കും, ഡിസംബർ 30 തിന് നടക്കുന്ന ഇടവക സംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കുമായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയ്ക്ക് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് ട്രസ്റ്റി പോൾസൺ വർക്കി, മാനേജിങ് കമ്മറ്റി ഭാരവാഹികൾ, ഇടവക ജനങ്ങൾ ഉൾപ്പെടെയുള്ളവർ ചേർന്ന് […]
Read More

എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; സി രാധാകൃഷ്‌ണന് വിശിഷ്‌ട അംഗത്വം

ന്യൂഡല്‍ഹി:എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘ആശാന്റെ സീതായനം’ എന്ന പഠനഗ്രന്ഥത്തിനാണ് പുരസ്കാരം. സാഹിത്യ അക്കാദമി പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു. സി രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം നല്‍കും. രാജ്യത്തെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. എം ടി വാസുദേവന്‍ നായരാണ് നേരത്തേ ഈ അംഗീകാരം ലഭിച്ച മലയാളി.
Read More

ഇൻസ്പയർ എക്‌സിബിഷന് ഉജ്വലമായ സമാപനം

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേപിറ്റൽ ചാരിറ്റി അസോഷിയേഷനുമായി സഹകരിച്ചു ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച “ഇൻസ്പയർ” ഇൻഡോ – അറബ് കൾച്ചറൽ എക്‌സിബിഷനു ഉജ്വല സമാപനം.ബഹ്‌റൈൻ പാർലമെന്റ് മുൻ സ്പീക്കർ ഖലീഫ ബിൻ അഹമ്മദ് അൽ ദഹ് റാനിയുടെ രക്ഷാധികാരത്തിൽ അൽ അഹ്ലി ക്ലബ്ബ് മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ വിശാലമായ ടെന്റിൽ വെച്ചായിരുന്നു എക്‌സിബിഷൻ നടന്നത് . നാല് ദിവസങ്ങളിലായി വൈജ്ഞാനിക സാമൂഹിക സാംസ്കാരിക മേഖലകളിലെ അറിവുകളും, മികവുറ്റ കാഴ്ചകളുമാണ് എക്സിബിഷൻ സന്ദർശകർക്ക് സമ്മാനിച്ചത്.മികച്ച […]
Read More

പുതിയ കോവിഡ് ഉപവകഭേദം ; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി.

തിരുവനന്തപുരം: പുതിയ കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ നിര്‍ദേശം.പുതിയ കോവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യം കൂട്ടാന്‍ മന്ത്രി നിര്‍ദേശിച്ചു. പുതിയ കോവിഡ് ഉപവകഭേദത്തില്‍ നിലവില്‍ കേരളത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കും.എല്ലാവരും […]
Read More

പുതുവത്സര രാവിൽ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം നടത്താൻ ഒരുങ്ങി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി.

മനാമ: ബഹ്റൈനിൽ ഡിസംബർ 31 ന് നടക്കുന്ന പുതുവത്സരാഘോഷങ്ങൾ അടക്കം, പരിപാടികൾ ഉൾപ്പെടുന്ന കലണ്ടർബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി നടത്തുന്ന പുറത്തിറക്കി. ബഹ്‌റൈനിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ ആഘോഷമായിരിക്കും ഇത് എന്ന് ബി.ടി. ഇ എ അറിയിച്ചു. ഇത്തവണ ആദ്യമായി, പുതുവത്സരാഘോഷങ്ങളിൽ ബഹ്‌റൈനിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ ഫയർ വർക്ക്സ് പരിപാടികൾ നടത്തുന്നു. അവന്യൂസ് പാർക്ക്, മറാസി ബീച്ച്, ബിബികെയുടെ വാട്ടർ ഗാർഡൻ സിറ്റി, ജിഎഫ്‌എച്ചിന്റെ ഹാർബർ റോ എന്നിവിടങ്ങളിലാണ് ഫയർ വർക്ക് സ് […]
Read More

ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു.

ന്യൂ ഡൽഹി :ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു. മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ വകഭേദങ്ങളായ ബിഎഫ്. 7 ആണ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ രണ്ടുപേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ 61 കാരിയാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച ഒരാൾ. ഇതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരെ നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Read More

ധൂം ധലാക്ക സീസൺ ഫോർ; കലാകാരൻമാരെ ബഹറൈൻ കേരളീയ സമാജം പ്രതിനിധികൾ സ്വീകരിച്ചു.

ബഹറൈൻ കേരളീയ സമാജത്തിൽ 23 വെള്ളിയാഴ്ച 6.30 PM ആരംഭിക്കുന്ന ധൂം ധലാക്ക സീസൺ ഫോറിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നെത്തിയ കലാകാരൻമാരെ ബഹറൈൻ കേരളീയ സമാജം പ്രതിനിധികൾ സ്വീകരിച്ചു. തെന്നിന്ത്യയിലെ പ്രമുഖ സിനിമാതാരം സ്വസിക, സി കേരളയിലെ സരിഗമപ സംഗീത റിയാലിറ്റി ഷോ ഫെയിം ശ്രീജേഷ്, മഴവിൽ മനോരമയിലൂടെ ശ്രദ്ധേയനായ സാക്സോഫോണിസ്റ്റ് കിഷോറും കീ ബോർഡ് ആർട്ടിസ്റ്റ് രാമചന്ദ്രന് എന്നിവരാണ് ഇന്ന് എത്തിച്ചേർന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. […]
Read More