BMC News Desk

ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു.

ന്യൂ ഡൽഹി :ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു. മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ വകഭേദങ്ങളായ ബിഎഫ്. 7 ആണ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ രണ്ടുപേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ 61 കാരിയാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച ഒരാൾ. ഇതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരെ നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Read More

ധൂം ധലാക്ക സീസൺ ഫോർ; കലാകാരൻമാരെ ബഹറൈൻ കേരളീയ സമാജം പ്രതിനിധികൾ സ്വീകരിച്ചു.

ബഹറൈൻ കേരളീയ സമാജത്തിൽ 23 വെള്ളിയാഴ്ച 6.30 PM ആരംഭിക്കുന്ന ധൂം ധലാക്ക സീസൺ ഫോറിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നെത്തിയ കലാകാരൻമാരെ ബഹറൈൻ കേരളീയ സമാജം പ്രതിനിധികൾ സ്വീകരിച്ചു. തെന്നിന്ത്യയിലെ പ്രമുഖ സിനിമാതാരം സ്വസിക, സി കേരളയിലെ സരിഗമപ സംഗീത റിയാലിറ്റി ഷോ ഫെയിം ശ്രീജേഷ്, മഴവിൽ മനോരമയിലൂടെ ശ്രദ്ധേയനായ സാക്സോഫോണിസ്റ്റ് കിഷോറും കീ ബോർഡ് ആർട്ടിസ്റ്റ് രാമചന്ദ്രന് എന്നിവരാണ് ഇന്ന് എത്തിച്ചേർന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. […]
Read More

കെഎംസിസി ബഹ്‌റൈൻ പ്രവർത്തന സംഗമത്തിൽ കെ കെ രമ എം എൽ എ പങ്കെടുക്കും.

മനാമ: കെഎംസിസി ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റിയുടെ ഉണർവ് 2022 -23 പ്രവർത്തന സംഗമം 23/12/2022 രാത്രി 8 മണിക്ക്‌ മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് കെഎംസിസി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സംസ്താന പ്രസിഡണ്ട്‌ ഹബീബ്‌ റഹ്മാൻ ഉൽഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ വടകരയുടെ ജനകീയ എംഎൽഎ കെ കെ രമ മുഖ്യാഥിതി ആയിരിക്കുമെന്ന് കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. ദീർഘ കാലം കെഎംസിസി […]
Read More

ആർ.എസ്.സി ഭാരവാഹികൾക്ക് സ്വീകരണം നൽകി.

മനാമ: പുതുതായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ ഭാരവാഹികൾക്ക് ഐ.സി.എഫ് സൽമാബാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സൽമാബാദ് ഐ സി.എഫ്. ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സംഗമം സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ബഹ്റൈൻ നാഷനൽ ഭാരവാഹികളായ മുനീർ സഖാഫി എടപ്പാൾ, ജാഫർ ശരീഫ് കുന്നംകുളം , മുഹമ്മദ് സഖാഫി ഉളിക്കൽ, സഫ് വാൻ […]
Read More

ബഹ്റൈൻ അൻപത്തിയൊന്നാമത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ച് മൈത്രി ,

മൈത്രി- ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് 15 ദിവസം നീണ്ടുനിന്ന മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന സമാപനം പ്രവാസി കമ്മിഷണർ അംഗം സുബൈർ കണ്ണൂർ നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകൻ KT സലീം ,പോഗ്രാം കോഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു ,ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ , ഷിനു ടി സാഹിബ് , ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ തുടിങ്ങിയവർ […]
Read More

കോവിഡ് :വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെ, വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി. രാജ്യാന്തര യാത്രക്കാരുടെ സ്രവസാംപിളുകള്‍ ശേഖരിക്കുന്നത് പുനരാരംഭിച്ചു. കൊറോണ വൈറസ് റാന്‍ഡം പരിശോധനയാണ് തുടങ്ങിയത്. നിലവില്‍ രാജ്യത്ത് കൊറോണ വൈറസിന്റെ 10 വ്യത്യസ്ത വകഭേദങ്ങളാണുള്ളത്. ഏറ്റവും പുതിയ വേരിയന്റ് ബിഎഫ്.7 ആണ്. നിലവില്‍ ഒമൈക്രോണിന്റെ വിവിധ വകഭേദങ്ങളാണ് രാജ്യത്ത് പ്രചരിക്കുന്നത്. അതേസമയം ഡെല്‍റ്റ വകഭേദം പൂര്‍ണമായും പോയിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ […]
Read More

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് കേസുകളില്‍ കുതിച്ചുചാട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെ കോവിഡ് സാഹചര്യം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി യോഗത്തിനുശേഷം പ്രതികരിച്ചു. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദ്ദേശിച്ചതായും ഏത് സാഹചര്യവും നേരിടാന്‍ ടീം സജ്ജമാണെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ കോവിഡ് ബാധയുടെ തരംഗം പുതിയ മ്യൂട്ടേഷനുകള്‍ക്ക് കാരണമായേക്കുമെന്ന ഭയത്തിനിടയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ നിതി ആയോഗ് […]
Read More

നാസയുടെ പ്രശംസ നേടി ബഹ്റൈൻ ദേശീയ ബഹിരാകാശ ശാസ്ത്ര ഏജൻസി

സ്പേസ് ആപ്ലിക്കേഷൻ ചലഞ്ച് മത്സരം സംഘടിപ്പിച്ച ബഹ്‌റൈൻ ദേശീയ ബഹിരാകാശ ശാസ്ത്ര ഏജൻസിയെ നാസ പ്രശംസിച്ചു.ഈ വർഷം മത്സരത്തിൽ പങ്കെടുക്കുന്ന ബഹ്‌റൈൻ പ്രോജക്ടുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിവിധ മേഖലകളിലായി 30-ലധികം വ്യത്യസ്ത പ്രോജക്ടുകളായി വർദ്ധിച്ചു.ബഹ്‌റൈൻ പോളിടെക്‌നിക്, ബഹ്‌റൈൻ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് എന്നിവരുമായി സഹകരിചാണ് നാസ ഈ മത്സരം സംഘടിപ്പിക്കുന്നത് ബഹിരാകാശ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആണ് ബഹ്‌റൈനിൽ മത്സരം സംഘടിപ്പിച്ചത് എന്ന് നാസ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. മുഹമ്മദ് അൽ അസീരി […]
Read More

ലൈറ്റ്സ് ഓഫ് കൈൻഡസ് ഭക്ഷണ പാക്കറ്റുകളും റെഡ് ബസ് ഗോ കാർഡും വിതരണം ചെയ്തു

മനാമ ബഹ്‌റൈൻ ടവറിലെ ആഫ്രിക്കൻ കമ്മ്യൂണിറ്റി ചർച്ച് സന്ദർശകർക്ക് ലൈറ്റ്സ് ഓഫ് കൈൻഡസ് ഭക്ഷണ പാക്കറ്റുകളും റെഡ് ബസ് ഗോ കാർഡും വിതരണം ചെയ്തു . ലൈറ്റ്സ് ഓഫ് കൈൻഡ്നസിന്റെ റീച്ച് ദ അൺറീച്ച്ഡ് എന്ന പദ്ധതിയുടെ ഭാഗമായി ആണ് പരിപാടി നടത്തിയത്. കൂടാതെ , കോവിഡ് 19 കാലഘട്ടം മുതൽ 3 വർഷമായി ആഫ്രിക്കൻ കമ്മ്യൂണിറ്റി ചർച്ച് സന്ദർശകരുമായി സഹകരണം തുടരുന്നു എന്നും ലൈറ്റ്സ് ഓഫ് കൈൻഡ് നസ് അറിയിച്ചു.ലൈറ്റ്‌സ് ഓഫ് കൈൻഡ് നസ് പ്രതിനിധികളായ […]
Read More

ഉത്തരേന്ത്യയില്‍ ശൈത്യം കടുക്കുന്നു; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശൈത്യം കടുക്കുന്നു. അന്തരീക്ഷ താപനില 5 ഡിഗ്രിയിലെത്തിയേക്കും.ശക്തമായ മൂടല്‍ മഞ്ഞ് വിമാന ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചു. ഛണ്ഡീഗഡ്, വാരണസി, ലക്‌നൗ വിമാനങ്ങള്‍ വഴി തിരിച്ച്‌ വിട്ടു. 11 ഓളം ട്രയിനുകളാണ് വൈകി ഓടുന്നത്.പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മൂടല്‍ മഞ്ഞ് അതിശക്തമായി തുടരുകയാണ്. ഈ മാസം 24 വരെ സമാന അവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Read More