BMC News Desk

കേരളം ഒരു സംസ്ഥാനം; അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വീറ്റിനെതിരേ യു.പി പോലീസ് ഉദ്യോഗസ്ഥ.

ലഖ്‌നൗ: ലോകകപ്പില്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ ട്വീറ്റ് അശ്രദ്ധമെന്ന് ഉത്തര്‍ പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥ. യു.പി പോലീസ് ഡി.എസ്.പി അഞ്ജലി കടാരിയ ആണ് ട്വീറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധയാണെന്നും അഞ്ജലി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. ”അര്‍ജന്റീനയിലെ ഔദ്യോഗിക കായിക സമിതിയില്‍ നിന്നുള്ളതെന്ന നിലയില്‍ ട്വീറ്റ് അശ്രദ്ധമാണ്. കേരളത്തെ പ്രത്യേകമായി ഉള്‍പ്പെടുത്തിയത്, അതും ബ്രിട്ടണ്‍ ഭരിച്ച ഇന്ത്യയില്‍ നിന്ന് രക്തരൂക്ഷിതമായി […]
Read More

‘ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിനായി ജീവന്‍ കളഞ്ഞിട്ടില്ല’, വിവാദ പ്രസംഗത്തില്‍ ഖാര്‍ഗെ മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗത്തിനെതിരെ ബിജെപി രംഗത്ത്. രാജസ്ഥാനിലെ ആല്‍വാറില്‍ റാലിയില്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെച്ചൊല്ലി രാജ്യസഭയില്‍ ബിജെപിയുടെ പ്രതിഷേധം. ബിജെപിക്കെതിരായ വിവാദ പ്രസംഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. ഭാരത് ജോഡോയാത്രയുടെ ഭാഗമായി ആല്‍വാറില്‍ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബിജെപി വിരുദ്ധ പരാമര്‍ശം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കോണ്‍ഗ്രസുകാര്‍ ജീവത്യാഗം ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനായി രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ജീവന്‍ നഷ്ടപ്പെടുത്തി. എന്നാല്‍ ബിജെപി എന്തു ചെയ്തു. ബിജെപിക്കാരുടെ ഒരു […]
Read More

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ,

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിൾ ഫോർ ഇന്ത്യ 2022 പരിപാടിക്കായാണ് സുന്ദർ പിച്ചൈ തിങ്കളാഴ്ച ഇന്ത്യയിലെത്തിയത്.രാജ്യത്തെ വളർന്നുകൊണ്ടിരിക്കുന്ന നൂതനത്വവും സാങ്കേതികതയും ചർച്ച ചെയ്യാനാണ് പിച്ചൈ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഗൂഗിളുമായുള്ള ഇന്ത്യയുടെ സഹകരണത്തിൽ സുന്ദർ പിച്ചൈ നന്ദി അറിയിച്ചു. സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയെ സുന്ദർ പിച്ചൈ അഭിനന്ദിച്ചു. പദ്ധതി പുതിയ പ്രൊജക്ടുകൾ കൊണ്ടുവരാൻ ഗൂഗിളിനെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ ഇന്ത്യൻ കമ്പനികളുമായി സഹകരിച്ച് […]
Read More

കെ പി സി സി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു

കെ പി സി സി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ രാവിലെയായിരുന്നു അന്ത്യം.കെ പി സി സി അധ്യക്ഷനായിരുന്ന വരദരാജന്‍ നായരുടെ മകനാണ്. കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് തുടക്കം. ഡി സി സി ജനറല്‍ സെക്രട്ടറി, എന്‍ ടി യു സി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ പദവികളില്‍ സേവനം അനുഷ്ഠിച്ചു. വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തകനായി […]
Read More

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ വീട്ടിൽ മരിച്ച നിലയില്‍

നടൻ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ ആശയെ (38) മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിച്ചിരുന്നു. പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉല്ലാസ് വീട്ടിലുണ്ടായിരുന്ന സമയത്താണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും കഴിഞ്ഞ ദിവസം വീടിന്‍റെ മുകൾ നിലയിലാണ് ഉറങ്ങിയതെന്നും പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ഉല്ലാസും കുടുംബവും ഒരു പുതിയ വീട് വച്ച് താമസം മാറിയത്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളാണ് […]
Read More

യുഎഇ രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് വിദേശത്ത് താൽക്കാലിക യാത്രാ രേഖയാകും.

അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. യുഎഇയിൽനിന്ന് ഇഷ്യൂ ചെയ്ത ലൈസൻസ് ആണെങ്കിൽ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാലും താൽക്കാലിക യാത്രാ രേഖയായി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. രാജ്യാന്തര ഡ്രൈവിങ് ലൈസൻസോ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസോ […]
Read More

ബഫര്‍സോണ്‍: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി.

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നമുണ്ടായാലും അതിനെ പർവതീകരിക്കുകയാണ്. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. ബഫര്‍സോണ്‍ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച തുടങ്ങിയ വിഷയമാണ്. എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സര്‍ക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.അതേസമയം, ബഫര്‍സോണില്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത […]
Read More

മിസിസ് വേള്‍ഡ് കീരിടം ഇന്ത്യയിലേയ്ക്ക്; സ്വന്തമാക്കിയത് ജമ്മു കശ്മീര്‍ സ്വദേശിനി സര്‍ഗം കൗശല്‍

ഈ വർഷത്തെ മിസിസ് വേള്‍ഡ് കിരീടം സ്വന്തമാക്കി ഇന്ത്യക്കാരി. അമേരിക്കയിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തിലാണ് സര്‍ഗം കൗശല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 21 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസിസ് വേള്‍ഡ് കിരീടം തിരികെയെത്തുന്നത്. 63 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് സര്‍ഗം കിരീടം നേടിയത്.’21 വര്‍ഷത്തിന് ശേഷം നമുക്ക് കിരീടം തിരിച്ചുകിട്ടി. ഞാന്‍ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേള്‍ഡ്’ എന്ന അടികുറിപ്പോടെയാണ് സര്‍ഗം കൗശല്‍ കിരീടം സ്വന്തമാക്കിയ സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ […]
Read More

ദില്ലിയില്‍ മൂടല്‍ മഞ്ഞ് ശക്തം; 12 കാറുകള്‍ കൂട്ടിയിടിച്ചു

ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് ശക്തം. മൂടല്‍ മഞ്ഞു മൂലം കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് നോയിഡയില്‍ 12 കാറുകള്‍ കൂട്ടിയിടിച്ചു.മൂടല്‍ മഞ്ഞ് രണ്ട് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിച്ചു. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു 
Read More

ക്രിസ്മസ് അവധി; വിമാനടിക്കറ്റും അന്തര്‍ സംസ്ഥാന ബസ്സ് നിരക്കും കുത്തനെ ഉയര്‍ത്തി

ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാത്ര നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും.യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്.അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ പതിവ് കൊള്ള.അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ […]
Read More