BMC News Desk

പ്രവാസി വെൽഫെയർ ബഹ്റൈനിൽ പായസ മത്സരം സംഘടിപ്പിക്കുന്നു.

പ്രവാസി വെൽഫെയർ പായസ മത്സരം സംഘടിപ്പിക്കുന്നു മനാമ: ഓണാഘോഷങ്ങളോടനുബന്ധിച്ച് പ്രവാസി വെൽഫെയർ മാസ്റ്റർ പോയിൻ്റ് സൂപ്പർ മർക്കറ്റുമായ് സഹകരിച്ച് പ്രവാസികൾക്കായി പായസ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 4.00 മണിക്ക് മുഹറഖ് മാസ്റ്റർ പോയിൻറ് സൂപ്പർമാർക്കറ്റിൽ വച്ച് നടക്കുന്ന പായസ മത്സരത്തിന് വിദ്യാ മഹേഷ് ജനറൽ കൺവീനറും റഷീദ സുബൈർ, ലിജി ശ്യാം എന്നിവർ കൺവീനർമാരുമാണ്. സുമയ്യ ഇർഷാദ്, ഇജാസ്, മസീറ നജാഹ്, നസ് ല ഹാരിസ്, ലാലിഹ ആഷിഫ്, സമീറ നൗഷാദ്, ബാസിം, […]
Read More

സൗദി അറേബ്യയിൽ ഭൂചലനം; റിക്ചര്‍ സ്‌കെയിലില്‍ 3.62 രേഖപ്പെടുത്തി.

BMC NEWS LIVE – BREAKING NEWS സഊദിയിൽ ഭൂചലനം. ആളപായമില്ല. അൽ ബഹയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കൽ സർവേ അറിയിച്ചു. അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ 18 കിലോമീറ്റര്‍ ദൂര പരിധിയില്‍ രാവിലെ 9:34നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പം റിക്ചര്‍ സ്‌കെയിലില്‍ 3.62 രേഖപ്പെടുത്തിയതായി കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി ട്വീറ്റ് ചെയ്തു. പ്രദേശം പരിശോധിക്കാൻ പ്രത്യേക സാങ്കേതിക സംഘത്തെ അയച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.  
Read More

ബഹ്‌റൈൻ പ്രവാസിയും പ്രമുഖ കീബോർഡ് കലാകാരനുമായ ബഷീർ മായൻ ഹൃദയാഘാതം മൂലം മരിച്ചു.

ബഹ്‌റൈൻ പ്രവാസിയും പ്രമുഖ കീബോർഡ് കലാകാരനുമായ ബഷീർ മായൻ ഹൃദയാഘാതം മൂലം മരിച്ചു. മനാമ: പ്രമുഖ കീബോർഡ് കലാകാരൻ ബഷീർ മായൻ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ്‌ ബഷീർ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചു വേദനയെ തുടർന്ന് ഇന്ന് (ആഗസ്റ്റ് 31 ന് ) പുലർച്ചെയോടെ സൽമാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബഹ്റൈനിലെ ചെറുതും വലുതായ നിരവധി വേദികളിലും പല പ്രശസ്ത വ്യക്തിത്വങ്ങൾക്കൊപ്പവും സംഗീത പരിപാടികളിൽ കീബോർഡിൽ വിസ്മയം തീർത്തിട്ടുള്ള ബഷീർ മലപ്പുറം പെന്നാനി സ്വദേശിയാണ്. […]
Read More

സമൂഹ്യ പ്രവർത്തകർ തുണയായി 13 വർഷമായി നാടണയാൻ കഴിയാതിരുന്ന ബഹറൈൽ പ്രവാസി നാട്ടിലേക്ക് പുറപ്പെട്ടു.

മനാമ : തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രൻ നാട്ടിലേയ്ക്ക് യാത്രയാക്കിയതായി സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്ത് പറഞ്ഞു. പതിമൂന്ന് വർഷമായി കുടുംബവുമായി ബന്ധമില്ലാതിരുന്ന ചന്ദ്രൻ 2009 ആഗസ്റ്റ് 18ന് ആണ് ബഹ്റൈനിലെത്തിയത്. പിന്നീട് വിസ പുതുക്കാതെ അനധികൃതമായി കഴിയുകയായിരുന്നു.അംവാജിൽ നിർമാണത്തൊഴിലാളിയായ ഇദ്ദേഹത്തെ മുഹറഖിൽ നിന്നാണ് നീണ്ട നാളത്തെ തിരച്ചിലിനൊടുവിൽ സുധീർ തിരുനിലത്ത് ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തകർ കണ്ടെത്തിയത്. തന്റെ പിതാവിനെ കണ്ടെത്താൻ ചന്ദ്രന്റെ മകളായ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥനയെ തുടർന്നാണ് ഇവർ ചന്ദ്രനെ […]
Read More

പ്രവാസികൾക്ക് ഇനി ലഭ്യമായ വാക്‌സിൻ സ്വീകരിക്കാം.

തിരുവനന്തപുരം: വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് ലഭ്യമായ വാക്‌സിന്‍ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികള്‍ക്ക് അതേ വാക്‌സിന്‍ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇക്കാര്യം സംസ്ഥാനമുള്‍പ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തും അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ വളരെയധികം പ്രവാസികള്‍ക്കാണ് സഹായകമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിരോധ […]
Read More

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.

മലയാളികളുടെ മഹോത്സവമായ ഓണത്തിലേക്കുള്ള പത്താമുദയത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇന്ന് അത്തം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തിന്റെയും ദിവസങ്ങളുടെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു. അത്തം നഗറില്‍ പതാക ഉയരുന്നതിന് പിന്നാലെ വര്‍ണ്ണാഭമായ ഘോഷയാത്രയുമുണ്ടാകും. ഇതോടെ ഓണത്തിന്റെ സംസ്ഥാന തലത്തിലെ ഔദ്യോഗിക ആഘോഷങ്ങള്‍ക്കും തുടക്കമാകും. മഹാമാരിയില്‍ നഷ്ടപ്പെട്ട രണ്ടു വര്‍ഷത്തിന് ശേഷം വിപുലമായ രീതിയിലാണ് ഇത്തവണ രാജനഗരിയിലെ അത്ത ദിന ആഘോഷം. ഇന്ന് രാവിലെ എട്ടുമുതല്‍ സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീത പരിപാടികളോടെ അത്താഘോഷം ആരംഭിക്കും. 9 […]
Read More

ബഹ്റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മനാമ : ബഹ്റൈൻ പ്രവാസിയും കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശിയുമായ വിനോദ് കരിങ്ങാട്ടയിൽ സൽമാനിയയിൽ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞു.54 വയസ്സായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബഹ്റൈനിലെ ദമസ്താനിലെ ക്രിസ്റ്റൽ ബേക്കറി ജീവനക്കാരനാണ്. ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബം നാട്ടിലാണ്.മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ച് വരികയാണ്.
Read More

കൊവിഡ് ആഘാതം മറികടന്ന് കൊച്ചി വിമാനത്താവളം: നഷ്ടം മറികടന്ന് ലാഭത്തിലെത്തി.

കൊച്ചി :കൊവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താള കമ്പനി ശക്തമായ തിരിച്ചു വരവിലേക്ക്. 2021 -22 സാമ്പത്തിക വർഷത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി 37.68 കോടി രൂപ ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം 2021-22 സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്ക് അംഗീകരിച്ചു. നിക്ഷേപകരുടെ വാർഷിക പൊതുയോഗം സെപ്തംബർ 26 ന് നടത്താനും […]
Read More

റെയിൽ പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാധ്യമ പ്രവർത്തകൻ മരിച്ചു.

മാതൃഭൂമി കണ്ണൂർ യൂനിറ്റ് സബ് എഡിറ്റർ കെ രജിത് (രജിത് റാം, 42) ആണ് മരിച്ചത്. നീലേശ്വരം കുഞ്ഞാലിൽകീഴിലെ അധ്യാപകരായ കെ കുഞ്ഞിരാമൻ – വിവി രമ ദമ്പതികളുടെ മകനാണ്. വീട്ടിൽ നിന്ന് സാധനം വാങ്ങാൻ ഇറങ്ങിയ രജിതിനെ നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ സമീപവാസികൾ സഹകരണ ആശുപ്രതിയിലും മംഗ്ളൂറിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2016 മുതൽ കണ്ണൂർ യൂനിറ്റ് സബ് എഡിറ്ററായി […]
Read More

ഇന്ത്യൻ അംബാസിഡർ ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ബഹ്‌റൈൻ : ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീ വസ്തവ ബഹ്‌റൈൻ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യ മേഖലയിൽ ബഹ്‌റൈനും ഇന്ത്യയു൦ തമ്മിൽ സഹകരണം ശക്തമാക്കുന്നതിന് താല്പര്യമുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോക്ടർ ജലീല ബിൻത് അസൈദ് ജവാദ് ഹസ്സൻ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഒപ്പം മറ്റ് രംഗങ്ങളിലും പസ്പരം സഹകരിക്കുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്യുകയും ചെയ്തു. ബഹ്‌റൈനിലെ പ്രവാസികളായ ഇന്ത്യക്കാർക്ക് ബഹ്‌റൈനിലെ അധികൃതർ നൽകിക്കൊണ്ടിരിക്കുന്ന ആരോഗ്യ പരിരക്ഷയ്ക്ക് അംബാസിഡർ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു .
Read More