ബംഗളൂരുവില്‍ മലയാളി വിദ്യാർഥി ബൈക്ക് അപകടത്തില്‍ മരിച്ചു.
കണ്ണൂര്‍ താഴെ ചൊവ്വ ശ്രീരാഗത്തില്‍ സുരേഷ് ബാബുവിന്‍റെയും ഷിംനയുടെയും മകന്‍ കെ.പി.ശ്രീരാഗ് (23) ആണ് മരിച്ചത്. എച്ച്.എസ്.ആര്‍. ലേഔട്ടിലെ 360 ടി.എം.ജി ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയാണ്.ശനിയാഴ്ച രാത്രി എട്ട് മണിയോടെ മഡിവാള താവരകെരെയിലായിരുന്നു അപകടം. ശ്രീരാഗ് സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.