BMC News Desk

2022-24 ബഹ്റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.

2022-24 ബഹ്റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിലവിൽ വന്നു മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന പ്രവർത്തക കൺവൻഷനിൽ 2022-24 വർഷത്തെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ നേതാക്കൾ വിവിധ ഏരിയ പഞ്ചായത്ത് നേതാക്കൾ എന്നിവർ പങ്കെടുത്തു സംസ്ഥാന സിക്രട്ടറി അസ്‌ലം വടകര കൺവെൻഷൻ ഉത്ഘാടനം ചെയ്തു. സദസ്സ്‌ ഐക്യഖണ്ഡേന അംഗീകരിച്ച പാനൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര പ്രഖ്യാപിച്ചു. ഹമീദ് അയനിക്കാട്, ഇസ്ഹാഖ് വില്യാപ്പള്ളി, എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കരീം കുളമുള്ളതിൽ, […]
Read More

‘ഒരേ വേഷവും ഒരുമിച്ചിരുത്തലിനും പകരം ലിംഗനീതി ഉറപ്പാക്കുകയാണ് വേണ്ടത്’; ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിലെ സർക്കാർ നിലപാട് സ്വാഗതം ചെയ്ത് കാന്തപുരം.

കോഴിക്കോട്: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരളമുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. മാത്രമല്ല വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹിക കടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിന്റെ പാരമ്പര്യത്തിനും ബഹുസ്വരതക്കും യോജിച്ച നിലപാടാണെന്നും കാന്തപുരം […]
Read More

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇന്ത്യൻ രാഷ്ട്രപതിയെ കാണാന്‍ നാളെ ഡല്‍ഹിയിലേയ്ക്ക്.

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ രാഷ്ട്രപതിയെ കാണാന്‍ ഡല്‍ഹിയിലേയ്ക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ആഗസ്റ്റ് 25ന് വ്യാഴാ​ഴ്ച രാവിലെ 9.30ന് മന്ത്രി ഡോ.ആര്‍ ബിന്ദു യാത്രയയപ്പ് നല്‍കും. തിരുവനന്തപുരം: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാന്‍ ന്യൂഡല്‍ഹിയിലേയ്ക്ക്. 27ന് ഉച്ചയ്ക്ക് 12നാണ് രാഷ്ട്രപതി ഭവനില്‍ വച്ച് രാഷ്ട്രപതിയെ നേരില്‍ കാണുവാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലേയ്ക്ക് പോകുന്ന ഭിന്നശേഷിക്കുട്ടികളടങ്ങുന്ന സംഘത്തിനെ […]
Read More

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണ ശ്രമം; മുഖ്യപ്രതി യുപി സ്വദേശി.

നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ആളെ തിരിച്ചറിഞ്ഞു. മുഖ്യപ്രതി ഉത്തർ പ്രദേശ് സ്വദേശി മോനിഷിനെ ആണ് പൊലീസ് തിരിച്ചറിഞ്ഞത്. മൂന്നു മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാൾ രക്ഷപ്പെട്ടെന്നും കണ്ടെത്തി. മോനിഷിനെ കണ്ടെത്താൻ പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇന്നിറക്കും. കോവളത്തുനിന്നും വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റ് ഒട്ടിച്ചാണ് മോഷ്ടാക്കള്‍ നഗരത്തിൽ കറങ്ങി നടന്നത്. വാഹനം വാടകക്ക് എടുത്തവർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് കോവളത്ത് […]
Read More

ഇന്ത്യിയിൽ ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം.

ടോൾ പ്ലാസകളും ഫാസ്റ്റ് ടാഗും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്.നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ആകും നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സാധ്യമാക്കുക. ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും.പുതിയ ടോൾ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.രണ്ട് ഉപാധികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ടോൾ പ്ലാസയ്‌ക്കൊപ്പം ഫാസ്ടാഗും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വർഷത്തിൽ തന്നെ […]
Read More

ലോകക്കപ്പ്: ഖത്തറിലേക്കും യു എ ഇ യിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ.

ദോഹയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ നടത്തുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉണ്ടാകുക.ഒക്ടോബര്‍ 30ന് ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.45ന് പുറപ്പെടും. ഇന്ത്യന്‍ പ്രാദേശിക സമയം വൈകുന്നേരം 6.45ന് മുംബൈയില്‍ എത്തും. 920 റിയാലാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ 2023 മാര്‍ച്ച് 19 വരെ ബുക്കിങ് ലഭ്യമാണെന്ന് എയര്‍ലൈന്റെ […]
Read More

വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ വാഹനത്തില്‍ മദ്യം കടത്തി; സഊദിയിൽ പ്രവാസി മലയാളി വാഹന ഉടമക്കെതിരെ കേസ്.

റിയാദിലെ വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ കാറില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയതിനെ തുടര്‍ന്ന് മലയാളിയായ കാര്‍ ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെയാണ് കേസ്. റിയാദ് എക്സിറ്റ് പതിനെട്ടിലെ വര്‍ക് ഷോപ്പിലാണ് വാഹനം നന്നാക്കാന്‍ കൊടുത്തത്. റെനോള്‍ട്ട് 2012 മോഡല്‍ കാറിന്റെ സ്പെയര്‍പാര്‍ട്സ് ലഭ്യമായിരുന്നില്ല. സ്പെയര്‍പാര്‍ട്സ് വരുത്തി നന്നാക്കാമെന്ന് വര്‍ക്ഷോപ്പിലെ മലയാളി ജീവനക്കാന അറിയിച്ചതിനെ തുടര്‍ന്നാണ് കാര്‍ വര്‍ക്ഷോപ്പില്‍ ഏല്‍പ്പിച്ചതെന്ന ഷൈജു പറഞ്ഞു.നന്നാക്കിയ വാഹനം എടുക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിയപ്പോഴാണ് കാറും […]
Read More

ഇബ്രാഹിം പൂനത്തിന്റെ വിയോഗത്തിൽ കെഎംസിസി അനുശോചിച്ചു.

മനാമ: കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് മരണപ്പെട്ട ബഹ്‌റൈൻ കെഎംസിസി അൽ അമാന മെമ്പർ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പൂനത്ത് സ്വദേശി ഇബ്രാഹിമിന്റെ (48)വിയോഗത്തിൽ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.സൽമാനിയ മെഡിക്കൽ സെന്ററിൽ രണ്ടു മാസമായി രോഗബാധിതായി നാട്ടിലേക്കു കൊണ്ട് പോവാനുള്ള ഒരുക്കത്തിൽ ആണ് പെട്ടെന്ന് മരണപ്പെട്ടത് മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ട് പോയി .വളരെ പ്പെട്ടെന്ന് തന്നെ മയ്യിത്ത് നാട്ടിൽ അയക്കാൻ ഉള്ള പേപ്പർ വർക്കുകൾക്ക് […]
Read More

ബഹ്‌റൈനിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷ൦ സെപ്തംബർ 30ന്.

ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി സഹകച്ച് ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1ന് വ്യാഴാഴ്ച വൈകിട്ട് 7.30 ന് തിരശ്ശീല ഉയരും. ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യയും ആഘോഷങ്ങളുമായി ഒരുക്കുന്ന ഈ പരിപാടിയിലാണ് സെപ്തംബർ 30ന് ആലപ്പുഴ പ്രവാസി അസോസിയേഷനും അണിചേരുന്നത്. കഴിഞ്ഞ നാലു വർഷക്കാലമായി ആലപ്പുഴ ജില്ലയിലുള്ള ഒരുപറ്റം പ്രവാസികളുടെ സഹകരണത്താൽ ചാരിറ്റിപ്രവർത്തനം, മെഡിക്കൽ ക്യാമ്പുകൾ, നാട്ടിൽ പോകാൻ ടിക്കട്റ്റ് ഇല്ലാത്തവർക്ക് ടിക്കെറ്റ് നൽകിയും, […]
Read More

പ്രവാസി ആർട്സ് ഡേ” കലാ മത്സരം സംഘടിപ്പിച്ചു.

മനാമ: ഇന്ത്യൻ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റൈനിലെ പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച പ്രവാസി ആർട്സ് ഡേ കലാമത്സരങ്ങൾ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സുധി പുത്തൻവേലിക്കര, ദീപ ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പ്രവാസി വെൽഫയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും പ്രവാസി ആർട്സ് ഡേ കോഡിനേറ്റർ അൻസാർ തയ്യിൽ നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ ആർട്സ് ഡേ കലാമത്സരത്തിൽ യഥാക്രമം […]
Read More