മലർവാടി ബഹ്‌റൈൻ സംഘടിപ്പിച്ച സ്വതന്ത്ര്യദിന സദസ്സ്” ശ്രദ്ധേയമായി.
മനാമ: മലർവാടി ബഹ്‌റൈൻ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചു കൊണ്ട് നടത്തിയ “സ്വാതന്ത്ര്യദിന സദസ്സ് കുരുന്നുകൾ അവതരിപ്പിച്ച മനോഹരമായ പരിപാടികൾ കൊണ്ട് ഏറെ ശ്രദ്ധേയമായി. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. ദേശഭക്തിഗാനം, മാർച്ച് പാസ്റ്റ്, നൃത്തനൃത്യങ്ങൾ, സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സംഗീതാവിഷ്കരം, സ്വാതന്ത്ര്യ ദിന കവിതകൾ , ഗാനങ്ങൾ, കീബോർഡ് വായന തുടങ്ങിയവയാണ് മലർവാടി കൂട്ടുകാർ അവതരിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ ജീലിക്കുന്ന ഓർമ്മകളായ ഗാന്ധിജിയും, സുഭാഷ് ചന്ദ്ര ബോസും, […]