ദാറുൽ ഈമാൻ കേരള മദ്രസക്ക് നൂറുമേനി
മനാമ: കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ പൊതു പരീക്ഷകളിൽ ദാറുൽ ഈമാൻ കേരള മദ്രസക്ക് നൂറു മേനി. ഏഴ്, ഒമ്പത് എന്നീ ക്ലാസുകളിലെ പൊതുപരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിക്കുകയും നാല് വിദ്യാർഥികൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. വിജയികളായ മുഴുവൻ വിദ്യാർഥികൾക്കും ദാറുൽ ഈമാൻ കേരള എഡ്യു വിങ് ഡയറക്ടർ എം.എം സുബൈർ, പ്രിൻസിപ്പൽ സഈദ് റമദാൻ നദ് വി, അഡ്മിൻ ഹെഡ് എ.എം ഷാനവാസ് എന്നിവർ ആശംസകൾ അറിയിച്ചു. നാല് വയസ്സ് മുതൽ ഒമ്പതാം […]









