ബിബിസിക്ക് സ്ഥാപിത താല്പര്യമെന്ന് ; കേന്ദ്രമന്ത്രി വി. മുരളീധരൻ
മാധ്യമ പ്രവർത്തനം ഉത്തരവാദിത്ത രഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായി എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.ബിബിസി വിഷയത്തിൽ പ്രതികരിക്കുവായിരുന്നു അദ്ദേഹം. ബിബിസിയുടെ ഗൂഡലക്ഷ്യം മറച്ചു വെക്കാനാവില്ല എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. ഇന്ത്യയുടെ പരമോന്നത കോടതി തീർപ്പ് കല്പിച്ച കാര്യങ്ങൾ വീണ്ടും പറയുകയാണ് ഇവർ ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പൻ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.സ്ഥപിതമായ താല്പര്യത്തിലാണ് ബിബിസി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. […]









