തുർക്കിയിലും സിറിയയിലും അകപ്പെട്ട എല്ലാ ബഹ്‌റൈനികളേയും തിരികെ എത്തിക്കും; തുർക്കിയിലെ ബഹ്റൈൻ അംബാസിഡർ.
ഭൂകമ്പം ബാധിച്ച തുർക്കിയെയിലെ ഉർഫ, ഹത നഗരങ്ങളിൽ നിന്ന് ബഹ്‌റൈൻ പൗരൻമാരുടെ രണ്ടാമത്തെ സംഘം മടങ്ങി. ദുരിതത്തിലായ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാൻ അങ്കാറയിലെ ബഹ്‌റൈൻ എംബസിയാണ് ശ്രമങ്ങൾ നടത്തിയത്.തുർക്കിയിലും , സിറിയയിലും ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാനുള്ള ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങളെ അങ്കാറയിലെ ബഹ്‌റൈൻ അംബാസഡർ ഡോ. ഇബ്രാഹിം യൂസഫ് അൽ അബ്ദുല്ല പ്രശംസിച്ചു.ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് […]









