ചെമ്മീൻ നാടകം ഇന്ന് അരങ്ങേറുന്നു.
ബഹറിൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ അഭിമുഖ്യത്തിൽ മാഗ്നം ഇമ്പ്രിന്റ്, ഇന്ത്യൻ ഡിലൈറ്റ് ഹോട്ടൽ സംയുക്തമായി തകഴി ശിവശങ്കരാപിള്ളയുടെ വിശ്വ വിഖ്യാത നോവലായ “ചെമ്മീൻ ” നാടകം ഇന്ന് ഫെബ്രുവരി 24 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ അരങ്ങേറുന്നു.1995 ൽ തകഴിയിൽ നിന്നും നോവൽ നേരിട്ട് കൈപറ്റി നാടകാവിഷ്കാരവും, സംവിധാനവും നിർവ്വഹിച്ച ത് പ്രശസ്ത നാടക പ്രവർത്തകൻ ബേബിക്കുട്ടൻ തൂലികയാണ്.നാട്ടിൽ 2000 ത്തിൽ പരം വേദികളിൽ ആണ് ഈ നാടകം […]









