ലോകകപ്പ് ടിക്കറ്റില്ലാതെയും, ഹയ്യ കാർഡ് ഇല്ലാതെയും ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിദേശികൾക്കും ഇന്ന് മുതൽ ഖത്തറിലേക്ക് പ്രവേശിക്കാം.
ലോകകപ്പ് ടിക്കറ്റ് കൈവശം ഇല്ലാത്ത ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഖത്തറിലെ വിവിധ തുറമുഖങ്ങളിലൂടെ ഇന്ന് (ചൊവ്വാഴ്ച) മുതൽ ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇങ്ങിനെ വരുന്നവർക്ക് “ഹയ” കാർഡ് ഇല്ലെങ്കിലും പ്രവേശനം അനുവദിക്കുമെന്നും ആഭ്യന്ത്രര മന്ത്രാലയം കൂട്ടിച്ചേർത്തു. എയർപോർട്ട് വഴി ഖത്തറിലേക്ക് വരുന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഇന്ന് മുതൽ ഹയ പ്ലാറ്റ്‌ഫോം വഴി രജിസ്ട്രേഷൻ ആവശ്യമില്ലാതെ പ്രവേശിക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.കരമാർഗം എത്തുന്ന എല്ലാ യാത്രക്കാർക്കും സാധാരണ […]









